ETV Bharat / international

ജീവിതം സുന്ദരമാക്കാന്‍ 'സെല്‍ഫ് ലവ്‌', ഇന്ന് അന്താരാഷ്‌ട്ര വനിത ദിനം - International Women s Day

സ്‌ത്രീകളുടെ നേട്ടങ്ങള്‍ ആഘോഷമാക്കാന്‍ ഇന്ന് അന്താരാഷ്‌ട്ര വനിത ദിനം. സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ സെല്‍ഫ് ലവ് വളരെ പ്രധാനം. അതിനുള്ള മാര്‍ഗങ്ങളിതാ.

Women s Day 2024  അന്താരാഷ്‌ട്ര വനിത ദിനം  വനിത ദിനാഘോഷം  Ten Ways For Practice Self Love
Women's Day 2024: Ten Ways For Practice Self Love
author img

By ETV Bharat Kerala Team

Published : Mar 8, 2024, 7:48 AM IST

ഹൈദരാബാദ്: വീണ്ടുമൊരു അന്താരാഷ്‌ട്ര വനിത ദിനം ആചരിക്കുകയാണ്. വര്‍ഷം തോറും മാര്‍ച്ച് എട്ടിനാണ് അന്താരാഷ്‌ട്ര വനിത ദിനമായി ആചരിക്കുന്നത്. സ്‌ത്രീകളുടെ നേട്ടങ്ങള്‍ ആഘോഷിക്കപ്പെടാനും അവകാശങ്ങള്‍ നേടിയെടുക്കാനും അവരെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ദിനാചരണം.

സ്‌ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ദുരുപയോഗം എന്നീ വിഷയങ്ങളില്‍ അന്താരാഷ്‌ട്ര വനിത ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 1909 ഫെബ്രുവരി 28ലാണ് ആദ്യമായി വനിത ദിനം ആചരിച്ച് തുടങ്ങിയത്. ന്യൂയോര്‍ക്കിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്കയാണ് വനിത ദിനാചരണത്തിന് തുടക്കം കുറിച്ചത്.

തൊഴില്‍ അവകാശങ്ങള്‍ക്കായി സ്‌ത്രീകള്‍ പോരാടിയ ദിനമായിരുന്നു അത്. 'ഇന്‍വെസ്റ്റ് ഇന്‍ വുമണ്‍: അക്ലറേറ്റ് പ്രോഗ്രസ്' എന്നതാണ് ഇത്തവണത്തെ അന്താരാഷ്‌ട്ര വനിത ദിന പ്രമേയം. സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ചെറുക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ അവംലബിക്കേണ്ടതിനും ഈ ദിനം പ്രധാന്യം നല്‍കുന്നു.

സ്‌ത്രീകള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ അവര്‍ക്ക് തന്നെ ഇല്ലാതാക്കാവുന്നതാണ്. അതിന് ആദ്യം വേണ്ടത് 'സെല്‍ഫ് ലവ്' ആണ്. നമ്മള്‍ സ്വയം നമ്മളെ സ്‌നേഹിക്കുക. നമ്മള്‍ക്ക് വേണ്ടി സമയം കണ്ടെത്തുകയും പ്രവര്‍ത്തിക്കുകയും വേണം. ഇതുകേള്‍ക്കുമ്പോള്‍ എങ്ങനെയാണ് നമ്മള്‍ നമ്മളെ സ്‌നേഹിക്കുക അല്ലെങ്കില്‍ പ്രണയിക്കുക എന്നൊക്കെ സംശയങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അതിനുള്ള സിമ്പിള്‍ മാര്‍ഗങ്ങളാണ് താഴെ പറയുന്നത്.

പ്രഭാതത്തില്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍: ഓരോ ദിവസവും നമ്മുക്ക് വ്യത്യസ്‌തങ്ങളായ അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. അതുകൊണ്ട് തുടക്കം ഭംഗിയായാല്‍ ഒടുക്കവും ഭംഗിയാക്കാം. ഒരു ദിനം ആരംഭിക്കേണ്ടത് മാനസികവും ശാരീരീകവുമായ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ആയിരിക്കണം. അതിനായി ധ്യാനം, ശ്വാസോച്ഛ്വാസ വ്യായാമങ്ങള്‍ എന്നിവ ശീലമാക്കുക. ഇത് കൂടുതല്‍ മാനസികോന്മേഷം പ്രധാനം ചെയ്യും. ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനായി അല്‍പ സമയം വര്‍ക്ക് ഔട്ട് പ്രാക്‌ടീസ് ചെയ്യുക. ഇത് നല്ലൊരു ദിനം സമ്മാനിക്കും.

പോഷക സമൃദ്ധമായ പ്രാതല്‍: മാനസികവും ശാരീരികവുമായി ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണവും അതിനുതകന്നതാകണം. ആരോഗ്യകരമായ ഭക്ഷണ രീതി വേണം നമ്മള്‍ ശീലിച്ച് പോരാന്‍. പ്രാതല്‍ സ്വാദിഷ്‌ടവും അതിനൊപ്പം പോഷക സമൃദ്ധവും ആക്കാന്‍ സ്രമിക്കുക. അത് നിങ്ങള്‍ വീട്ടിലുണ്ടാക്കുന്നതായും പുറത്ത് നിന്ന് കഴിക്കുന്നതാണെങ്കിലും. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള സ്‌മൂത്തി പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് കൂടുതല്‍ ഊര്‍ജം പകരും.

വീട്ടിലൊരു സ്‌പാ ദിനം: ഭക്ഷണത്തിനും വ്യായാമത്തിന് പുറമെ ശരീരത്തെ കൂടുതല്‍ സംരക്ഷിക്കുന്നതിന് കൂടി സ്‌പാ പോലുള്ളവ ശീലിക്കുക. വീട്ടില്‍ വച്ചായാലും അത് കൃത്യമായി നിര്‍വഹിച്ച് വരിക. സ്വയം ശരീര പരിചരണത്തിനുള്ള ഒരു മാര്‍ഗം കൂടിയാണത്.

മാനസിക സന്തോഷത്തിന് വഴി തേടുക: മാനസിക ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. മാനസിക ആരോഗ്യ മെച്ചപ്പെടുത്തുന്നതിലൂടെ നിരവധി അസുഖങ്ങളെയും അതുപോലെ നിരവധി ശാരീരിക പ്രശ്‌നങ്ങളെയും ഉന്മൂലനം ചെയ്യാന്‍ സാധിക്കും. മാനസിക സന്തോഷം ലഭിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക. പെയിന്‍റിങ് ഇഷ്‌ടപ്പെടുന്നവര്‍ അതില്‍ മുഴുകുക, എഴുത്ത് ഇഷ്‌ടപ്പെടുന്നവര്‍ അത് ചെയ്യുക, യാത്രകള്‍ ഇഷ്‌ടപ്പെടുന്നവര്‍ ചെറിയ യാത്രകളെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. ഇത് കൂടുതല്‍ മാനസിക ഉന്മേഷം നല്‍കും.

യോഗ പരിശീലിക്കുക: ശരീരത്തിനും മനസിനും കൂടുതല്‍ ഊര്‍ജം പകരുന്ന ഒന്നാണ് യോഗ. ഇതിലൂടെ ശരീരത്തിലേക്ക് കൂടുതല്‍ ഊര്‍ജം നിറയ്‌ക്കാന്‍ സാധിക്കും. ശരീരത്തിന് ഊര്‍ജം ലഭിക്കുമ്പോള്‍ മാനസികമായി പോസിറ്റീവായിരിക്കാന്‍ സാധിക്കും. മാനസിക സമ്മര്‍ദങ്ങളെ യോഗയിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും.

ജോലികള്‍ ക്രമീകരിക്കുക: സമകാലിക സമൂഹത്തില്‍ എല്ലാവരും തിരക്കിലാണ്. അമിത നിരക്ക് കാരണം നെട്ടോട്ടമോടുന്ന അവസ്ഥകള്‍ ചിലപ്പോഴേങ്കിലും ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഓരോ ദിവസം തുടങ്ങുന്നതിന് മുമ്പും അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ എങ്ങനെയാകണമെന്ന് തീരുമാനിച്ച് വയ്‌ക്കണം.

ഫോട്ടോകള്‍ എടുത്ത് സൂക്ഷിക്കുക: ഓരോ ദിവസവും നമ്മുക്ക് വ്യത്യസ്‌ത അനുഭവപ്പെടുന്ന നിമിഷങ്ങള്‍ എപ്പോഴും ഫോട്ടോയെടുത്ത് സൂക്ഷിക്കുക. പോസിറ്റീവ് കാര്യങ്ങള്‍ ഇത്തരത്തില്‍ ചെയ്യുന്നതാണ് ഉത്തമം. പില്‍ക്കാലത്ത് ഫോട്ടോഗ്രാഫുകള്‍ മനസിന് സന്തോഷം നല്‍കും. മാത്രമല്ല ജീവിതത്തിലുണ്ടായ മാറ്റങ്ങളെ തിരിച്ചറിയുന്നതിനും അത് ഏറെ സഹായകരമാകും.

ഗാര്‍ഡനിങ് തെറാപ്പി: വീട്ടുമുറ്റത്തോ അല്ലെങ്കില്‍ ടെറസിലോ ബാല്‍ക്കണിയിലോ ചെടികള്‍ നട്ടുപിടിക്കുന്നത് ശീലമാക്കുക. പൂന്തോട്ട പരിപാലനത്തിന് ചികിത്സാ ഗുണങ്ങളുണ്ടെന്നാണ് പറയാറ്. പ്രകൃതിയുമായി കൂടുതല്‍ ബന്ധപ്പെടാന്‍ ഇതിലൂടെ സാധിക്കും.

സ്‌ക്രാപ്പ് ബുക്ക് സൂക്ഷിക്കുക: ജീവിതത്തിലെ പ്രധാനപ്പെട്ട നേട്ടങ്ങളെല്ലാം കുറിപ്പുകളായിട്ടോ അല്ലെങ്കില്‍ ചെറിയ ഫോട്ടകളായിട്ടോ ഒരു പുസ്‌തകത്തില്‍ സൂക്ഷിച്ച് വയ്‌ക്കുക. ജീവിതത്തിലെ വളര്‍ച്ചയെ കുറിച്ചുള്ള ഓര്‍മകള്‍ എന്നെന്നും നിലനിര്‍ത്താന്‍ ഇത് സഹായകരമാകും. മാത്രമല്ല ഭാവി ജീവിതം പരാജയപ്പെടുകയാണെങ്കില്‍ അതില്‍ നിന്നും രക്ഷപ്പെടാനുള്ള ഊര്‍ജവും ഈ സ്‌ക്രാപ്പ് ബുക്കിങ് നിന്നും ലഭിക്കും.

സ്‌ക്രീനുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക: സാങ്കേതിക വിദ്യങ്ങളുടെ പിറകെ പോകുന്നതാണ് പുതുതലമുറ. എന്നാല്‍ അധിക നേരമുള്ള ഇവയുടെ ഉപയോഗം മാനസികവും ശാരീരികവുമായി നമ്മളെ താളം തെറ്റിക്കും. പുതിയ ടെക്‌നോളജിയെ കുറിച്ചെല്ലാം അറിവുണ്ടാക്കിയെടുക്കണം. എന്നാല്‍ കിട്ടുന്ന മുഴുവന്‍ സമയം അനാവശ്യമായി അതില്‍ തുടരാതിരിക്കണം. മൊബൈല്‍, ടിവി, കമ്പ്യൂട്ടര്‍ എന്നിവയെല്ലാം നല്ല ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.