ETV Bharat / international

'മുത്തച്ഛനും മുത്തശ്ശിയും ഹാപ്പിയല്ലേ...'; അന്താരാഷ്ട്ര ഗ്രാൻ്റ് പാരൻ്റ്സ് ഡേ, വിശേഷങ്ങളറിയാം... - INTERNATIONAL GRANDPARENTS DAY - INTERNATIONAL GRANDPARENTS DAY

എല്ലാ വർഷവും അമേരിക്കന്‍ തൊഴിലാളി ദിനത്തിന് ശേഷമുള്ള ആദ്യത്തെ ഞായറാഴ്‌ചയാണ് ഗ്രാൻ്റ് പാരൻ്റ്സ് ഡേ ആചരിക്കുന്നത്.

ഗ്രാൻ്റ് പാരൻ്റ്സ് ദിനം  LATEST MALAYALAM NEWS  HISTORY OF GRANDPARENTS DAY  GRANDPARENTS
INTERNATIONAL GRANDPARENTS DAY (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 8, 2024, 11:59 AM IST

ഹൈദരാബാദ് : അചഞ്ചലമായ സ്‌നേഹവും പിന്തുണയും നൽകുന്ന ഏതൊരു കുടുംബത്തിൻ്റെയും ആണിക്കല്ലാണ് മുത്തശ്ശിമാരും മുത്തശ്ശന്‍മാരും. എല്ലാവർക്കും നമ്മുടെ ഗ്രാൻ്റ് പാരൻ്റ്സിനെക്കുറിച്ച് ആലോചിക്കുമ്പോൾ മനസിലേക്ക് ഓടി വരുന്നത് കഥകളും നമ്മോട് അവർ കാണിക്കുന്ന കലർപ്പില്ലാത്ത സ്നേഹവുമായിരിക്കും. അല്ലേ?. എല്ലാവരുടെയും മനസിൽ ഒരു നല്ല ഓർമ തന്നെയായിരിക്കും മുത്തശ്ശിയും മുത്തച്ഛനും നൽകിയത്. എന്നാൽ അവർക്കായി ഒരു പ്രത്യേക ദിനമുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ... അതാണ് ഇന്ന് സെപ്‌റ്റംബർ 08 ഗ്രാൻ്റ് പാരൻ്റ്സ് ഡേ.

ഗ്രാൻ്റ് പാരൻ്റ്സ് ഡേയുടെ ചരിത്രം

1978-ൽ അമേരിക്കയിലാണ് ഗ്രാൻ്റ് പാരൻ്റ്സ് ഡേ ആദ്യമായി ആഘോഷിച്ചത്. കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗ്രാൻ്റ് പാരൻ്റ്സ് നൽകിയ സംഭാവനകളെ മാനിക്കുന്നതിനുമായാണ് വെസ്റ്റ് വിർജീനിയയിലെ വീട്ടമ്മയായ മരിയൻ മക്വേഡ് ഈ ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ഈ ദിനം ആചരിക്കുന്നതിലൂടെ ഗ്രാൻ്റ് പാരൻ്റ്സിൻ്റെ പ്രാധാന്യം മനസിലാകുകയും മുതിർന്നവരിൽ നിന്ന് ഓരോ കാര്യങ്ങൾ പഠിക്കുന്നതിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.

ഗ്രാൻ്റ് പാരൻ്റ്സ് ഡേയുടെ പ്രാധാന്യം

  • സംഭാവനകളെ ആദരിക്കൽ: കുടുംബങ്ങളെ വളർത്തുന്നതിൽ ഗ്രാൻ്റ് പാരൻ്റ്സ് വഹിച്ച പങ്ക് ചെറുതല്ല. കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിനായി അവർ ഒരുപാട് സഹായിച്ചു. കുടുംബങ്ങൾ ഒത്തുചേരുന്നതിനും മുതിർന്നവരോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും അവർ പഠിപ്പിച്ചു തന്നു. ഇതിലൂടെ കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിന് അവർ സഹായിച്ചു.
  • ആദരവും നന്ദിയും പ്രോത്സാഹിപ്പിക്കുക: ഗ്രാൻ്റ് പാരൻ്റ്സ് നൽകിയ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനുമുളള ആദരവും നന്ദിയും കാണിക്കാനുള്ള അവസരമായി ഈ അവസരം ഉപയോഗപ്പെടുത്തുക.
  • ആചാരങ്ങൾ സംരക്ഷിക്കുക: സാംസ്‌കാരിക പൈതൃകത്തിൻ്റെ സംരക്ഷണത്തിനായി കുടുംബത്തിൻ്റെ ആചാരങ്ങൾ അവർ കൈമാറിക്കൊണ്ടേയിരിക്കുന്നു. പൈതൃകങ്ങൾ തുടരേണ്ടതിൻ്റെ ആവശ്യകതയെ ഈ ദിനം ഓർമപ്പെടുത്തുന്നു.

നമ്മുടെ ജീവിതത്തിൽ ഗ്രാൻ്റ് പാരൻ്റ്സിൻ്റെ പ്രാധാന്യം

  • ഗ്രാൻ്റ് പാരൻ്റ്സ് നമ്മുടെ ജീവിതത്തിൽ ഒരു പ്രത്യേക പങ്കാണ് വഹിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ദിനം നമ്മൾ ആഘോഷിക്കുന്നത് നമുക്ക് എല്ലാമെല്ലാമായവരെ ചുറ്റിപ്പറ്റിത്തന്നെയാണ്.
  • നമ്മുടെ കുടുംബത്തിൻ്റെ ചരിത്രത്തെ ബന്ധിപ്പിക്കുന്ന ഒരു കണ്ണി കൂടിയാണിവർ. നമ്മുടെ പൂർവ്വികരെക്കുറിച്ച് മനസിലാക്കാൻ അവർ സഹായിക്കുന്നു.
  • ഒരിക്കലും വറ്റാത്ത സ്നേഹത്തിൻ്റെ ഉറവയാണ് മുത്തശ്ശിയും മുത്തച്ഛനും. സ്നേഹം അവർ നൽകിക്കൊണ്ടേയിരിക്കുന്നു.

ഗ്രാൻ്റ് പാരൻ്റ്സ് ഡേ മനോഹരമാക്കാനുള്ള വഴികൾ

  • നിങ്ങളുടെ ഗ്രാൻ്റ് പാരൻ്റ്സിനൊപ്പം സമയം ചെലവഴിക്കുക: നമ്മുടെ മുത്തശ്ശിമാർ എത്രമാത്രം പ്രാധാന്യമുള്ളവരാണെന്ന് ചിലപ്പോഴൊക്കെ നമ്മൾ മറക്കും. അവർക്ക് നമ്മളേക്കാൾ ധാരാളം ഒഴിവു സമയം ഉണ്ട്. ഒരു ചെറിയ സന്ദർശനം പോലും അവരെ സന്തോഷിപ്പിക്കുന്നതായിരിക്കും.
  • ഒരുമിച്ചൊരു ഫാമിലി ഡിന്നർ: കുടുംബ സമേതമായി ഭക്ഷണം കഴിക്കുക. ഇത് അവർക്ക് സന്തോഷം നൽകും. അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിനുളള ഒരു മികച്ച മാർഗം കൂടിയാണിത്.
  • ഗ്രാൻ്റ് പാരൻ്റ്സിന് ഇഷ്‌ടപ്പെട്ട ഹോബി: അവരോടൊപ്പം അവർക്കിഷ്‌ടമുളള കാര്യങ്ങൾ ചെയ്യുന്നതിനായി സഹായിക്കാവുന്നതാണ്. അവർക്കും അതിലൂടെ സന്തോഷം ലഭിക്കുന്നതായിരിക്കും.
  • സമ്മാനങ്ങൾ: അവരെ സന്തോഷിപ്പിക്കുന്നതിനായി ഇടയ്‌ക്കിടെ സമ്മാനങ്ങൾ നൽകാവുന്നതാണ്.

Also Read: 'താടിക്കാര്‍ക്കൊരു ഡേ'; ലോക താടി ദിനത്തിന്‍റെ വിശേഷങ്ങളറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.