ന്യൂയോർക്ക് : യുഎസിലെ ഹാർലനിലുണ്ടായ തീപിടിത്തത്തിൽ 27 കാരനായ ഇന്ത്യൻ പൗരന് ദാരുണാന്ത്യം. ഫാസിൽ ഖാൻ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ 17 പേർക്ക് പൊള്ളലേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. 18 പേരെ രക്ഷപ്പെടുത്തിയതായി അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുമുണ്ട്.
സംഭവമറിഞ്ഞ് എത്തിയ ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
'ഹാർലനിലുണ്ടായ നിർഭാഗ്യകരമായ തീപിടിത്തത്തിൽ 27 കാരനായ ഇന്ത്യൻ പൗരൻ ഫാസിൽ ഖാന്‍റെ മരണം സംഭവിച്ചിരിക്കുന്നു. ഇതില്‍ അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടിട്ടുണ്ട് - ന്യൂയോർക്കിലെ ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു.
അപ്പാർട്ട്‌മെന്‍റ് കെട്ടിടത്തിൽ, ലിഥിയം അയേൺ ബാറ്ററിയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തെത്തുടർന്ന്, കെട്ടിടനിർമ്മാണ വകുപ്പ് അപ്പാര്‍ട്ട്‌മെന്‍റിലുള്ളവരെല്ലാം അടിയന്തരമായി ഒഴിയണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. സമീപത്തെ ഒരു സ്‌കൂളിൽ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് റെഡ് ക്രോസാണ് സഹായങ്ങള്‍ എത്തിക്കുന്നത്.
2023ൽ ലിഥിയം അയേൺ ബാറ്ററികൾ നഗരത്തിൽ 267 തീപിടിത്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 18 മരണങ്ങള്‍ക്കും 150 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇത് ഇടയാക്കിയതായും ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് അറിയിച്ചു.