ന്യൂഡൽഹി: തൊഴിൽ മേഖലയിലെ സംവരണത്തിനെതിരെ ബംഗ്ലാദേശിൽ പ്രതിഷേധങ്ങള്‍ കടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനാണ് മുന്നറിയിപ്പ് നല്‍കിയത്. യാത്രകളും താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നതും പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. മുഴുവന്‍ പൊതു, സ്വകാര്യ സർവകലാശാലകളും അടച്ചുപൂട്ടാനുള്ള ബംഗ്ലാദേശ് സർക്കാരിന്‍റെ തീരുമാനത്തെത്തുടർന്ന് വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്‌ലെെന്‍ നമ്പറുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബന്ധപ്പെടാം. ഹൈക്കമ്മിഷൻ ഓഫ് ഇന്ത്യ, ധാക്ക +880-193740059, അസിസ്റ്റന്‍റ് ഹൈക്കമ്മിഷൻ ഓഫ് ഇന്ത്യ, ചിറ്റഗോങ് +880-1814654797 / +880-1814654799. രാജ്ഷാഹി +880-1788148696, സിൽഹെത് +1380613 +1380613, ഖുൽന +880-1812817799 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ധാക്കയിലെ വിവിധ സ്ഥലങ്ങളിൽ വിദ്യാർഥികൾ പൊലീസുമായി ഏറ്റുമുട്ടിയത് സംഘർഷത്തിന് കാരണമായി. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
1971ലെ പാക്കിസ്ഥാനെതിരായ സ്വാതന്ത്ര്യയുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്‍തലമുറക്കാര്‍ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗങ്ങൾക്കായി നിലവിലുള്ള സംവരണം ചെയ്‌ത തൊഴില്‍ സമ്പ്രദായം പരിഷ്‌കരിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ജോലികളില്‍ പ്രത്യേക വിഭാഗങ്ങള്‍ക്കായുള്ള സംവരണത്തിനെതിരേയാണ് സമീപകാലത്ത് ബംഗ്ലാദേശില്‍ പ്രതിഷേധങ്ങൾ ഉടലെടുത്തത്. വർഷങ്ങളായി ഇത് തർക്കവിഷയമാണ്.