ETV Bharat / international

സൈനിക പിന്മാറ്റം; ഇന്ത്യയും മാലിദ്വീപും തമ്മില്‍ മൂന്നാം വട്ട ചര്‍ച്ച നടന്നു - India Maldive core group meeting

മാലിദ്വീപില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നതും സൈനികേതര സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതും സംബന്ധിച്ച് ഇന്ത്യയും മാലിദ്വീപും തമ്മില്‍ മൂന്നാം വട്ട ചര്‍ച്ച നടന്നു.

India Maldives  3rd core group meeting  Indian civilian technical personnel  Indian aviation platforms
India, Maldives Hold 3rd Core Group Meeting In Male
author img

By PTI

Published : Mar 17, 2024, 9:31 PM IST

ന്യൂഡല്‍ഹി: മാലിദ്വീപില്‍ ഇന്ത്യന്‍ സൈനികേതര സാങ്കേതിക സംഘം സേവനം നല്‍കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി. ഇക്കാര്യം സംബന്ധിച്ച മൂന്നാം വട്ട ഉന്നതതല യോഗമാണ് ഇന്ന് മാലിയില്‍ നടന്നത് (India, Maldives Hold 3rd Core Group Meeting in Male).

മാലിയില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നു. ചെറു ഹെലികോപ്‌ടര്‍ പറത്തുന്ന സൈനികരുടെ സംഘം വെള്ളിയാഴ്‌ച മാലിയില്‍ നിന്ന് മടങ്ങിയിരുന്നു. സൈനികര്‍ക്ക് പകരമാണ് സാധാരണ സാങ്കേതിക വിദഗ്ദ്ധരെ മാലിയിലേക്ക് ഇന്ത്യ അയച്ചിട്ടുള്ളത്.

ആദ്യഘട്ടമായി മാര്‍ച്ച് പത്തിനകം രാജ്യത്ത് നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നായിരുന്നു മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്‌സു ഇന്ത്യയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നത്. മാലി ദ്വീപ് ജനതയ്ക്ക് മാനുഷിക-ആതുരസേവനങ്ങള്‍ക്കായി നല്‍കിയിട്ടുള്ള ഇന്ത്യന്‍ വ്യോമയാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ഇന്ന് ചര്‍ച്ച നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു. ഇതിന് പുറമെ ഇരുരാജ്യങ്ങളും വിവിധ ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ച ചെയ്‌തു.

അടുത്ത ഘട്ട ചര്‍ച്ച ഡല്‍ഹിയില്‍ ഇരുരാജ്യങ്ങള്‍ക്കും സൗകര്യപ്രദമായ ദിവസം നടത്താനും ധാരണയായിട്ടുണ്ട്. മെയ് പത്തോടെ രണ്ട് ഘട്ടങ്ങളിലായി ഇന്ത്യ മാലി ദ്വീപില്‍ നിന്ന് പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കണമെന്നാണ് നിര്‍ദ്ദേശം.

ഇന്ത്യയുമായി സൗഹൃദം പുലര്‍ത്തിയിരുന്ന ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയാണ് മൊയ്‌സു അധികാരത്തിലേറിയത്. നവംബറില്‍ മൊയ്‌സു അധികാരത്തിലേറിയത് മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. മൊയ്‌സു ചൈന അനുകൂല നേതാവായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കുമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്‌ദാനം.

Also Read: മാലദ്വീപ് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യ അനുകൂല പാർട്ടിക്ക് വിജയം; ഭരണപക്ഷത്തിന് കനത്ത തിരിച്ചടി

ഇന്ത്യയുടെ കടല്‍ അതിര്‍ത്തിയിലുള്ള പ്രധാന അയല്‍രാജ്യമാണ് മാലിദ്വീപ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപ് രാഷ്‌ട്രവുമായി രാജ്യത്തിന് കാലങ്ങളായി ഉഭയകക്ഷി ബന്ധം നിലനില്‍ക്കുന്നുണ്ട്. പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിലടക്കം ഇരുരാജ്യങ്ങളും സഹകരിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.