ലണ്ടൻ: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും പ്രധാനമായ പങ്കുവഹിക്കാൻ കഴിയുമെന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി. യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായി മെലോണി കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് മെലോണിയുടെ വാക്കുകള്‍. യുക്രെയ്‌നെ ഒഴിവാക്കിക്കൊണ്ട് സംഘർഷം പരിഹരിക്കാമെന്ന് കരുതുന്നത് ഒരിക്കലും സംഭവിക്കാത്ത കാര്യമാണെന്നും മെലോണി പറഞ്ഞു.
യുക്രെയ്‌നെ പിന്തുണയ്‌ക്കുന്നതിനുള്ള തീരുമാനം പ്രഥമവും പ്രധാനവും ദേശീയ താൽപ്പര്യത്തിന് അനുസൃതമാണ്. ഈ തീരുമാനം മാറില്ലെന്നും മെലോണി നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം യുക്രെയ്‌നുമായുള്ള സംഭാഷണം സുഗമമാക്കുന്നതിൽ ഇന്ത്യയ്ക്ക് പങ്കുവഹിക്കാനാകുമെന്ന് റഷ്യൻ പ്രസിഡൻഷ്യൽ വക്താവ് ദിമിത്രി പെസ്കോവ് ഈ അടുത്ത ദിവസം പറഞ്ഞിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലെൻസ്‌കിയുമായും, വ്ളാഡിമിര്‍ പുടിനുമായും സ്വതന്ത്രമായി ആശയവിനിമയം നടത്തുന്നു. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളുടെയും സംഘർഷം പരിഹരിക്കുന്നതിൽ ഇന്ത്യയ്‌ക്ക് പ്രധാന പങ്കുവഹിക്കാനകുമെന്നുമായിരുന്നു റഷ്യന്‍ വക്താവിന്‍റെ വാക്കുകള്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
1991-ൽ രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ആദ്യ യുക്രെയ്ൻ സന്ദർശന വേളയിൽ, റഷ്യയുമായി നേരിട്ട് ചർച്ചയിൽ ഏർപ്പെടാൻ സെലൻസ്‌കിയോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും വൈകരുതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആറാഴ്‌ച മുൻപ് പുടിനുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ യുക്രെയ്‌ന്‍ സന്ദര്‍ശനം. ചില പാശ്ചാത്യ രാജ്യങ്ങളിൽ ആശങ്ക ഉയർത്തിയ സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്‌ചയിൽ, സമാധാനപരമായ ഒരു പരിഹാരം കണ്ടെത്തുന്നതിന് വ്യക്തിപരമായി സംഭാവന നൽകാനുള്ള സന്നദ്ധത പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു.