ETV Bharat / international

വിശ്രമമെന്തെന്ന് മറന്നു പോയ ഗാസയിലെ കുരുന്നുകള്‍; യുദ്ധം ബാക്കിയാക്കിയ ജീവിതങ്ങളുടെ ജീവനോപാധി ഇങ്ങനെ... - Gaza War Drives Children to Work - GAZA WAR DRIVES CHILDREN TO WORK

യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലെ കുട്ടികൾ കുടുംബം പോറ്റാനായി യുദ്ധ ഭൂമിയില്‍ പെടാപ്പാട് പെടുകയാണ്. ചിലരുടെ അനുഭവങ്ങളിലേക്ക്...

GAZA CHILDREN WORK  ISRAEL GAZA WAR CHILDREN PATHETICS  ഇസ്രയേല്‍ ഗാസ യുദ്ധം കുട്ടികള്‍  ഗാസയിലെ കുട്ടികളുടെ ഉപജീവനം
Palestinians inspect the damage following Israeli bombardment on Khan Yunis in the southern Gaza Strip ( (AFP)
author img

By ETV Bharat Kerala Team

Published : Aug 27, 2024, 10:17 PM IST

ഖാൻ യൂനിസ്: പാറകൾ പൊട്ടിച്ച് ചരൽ നിര്‍മാണം, കാപ്പി കപ്പ് വിൽപ്പന, ക്യാമ്പുകളില്‍ ഓടി നടന്ന് ജ്യൂസ് വില്‍പ്പന - യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലെ പലസ്‌തീനി കുട്ടികൾ കുടുംബം പോറ്റാൻ ചെയ്യുന്ന ജോലികളാണിവ. യുദ്ധത്തെ തുടര്‍ന്ന് ഗാസയില്‍ ഏതാണ്ട് എല്ലാവരും ദരിദ്രരായെന്ന് ലോകബാങ്ക് പറയുന്നു.

യുദ്ധം ബാക്കിവെച്ച ജീവിതങ്ങളുടെ ജീവനോപാധികള്‍ ഇങ്ങനെ...

എല്ലാ ദിവസവും രാവിലെ 7:00 ന്, 12 വയസുകാരൻ അഹമ്മദ് തെക്കൻ ഗാസയിലെ ഖാൻ യൂനിസില്‍ ബോംബാക്രമണങ്ങളില്‍ തകര്‍ന്ന പ്രദേശത്തേക്ക് പോകും. 'ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട വീടുകളിൽ നിന്ന് ഞങ്ങൾ അവശിഷ്‌ടങ്ങൾ ശേഖരിക്കും. കല്ലുകൾ പൊട്ടിച്ച് ചരല്‍ ആക്കി ഒരു ബക്കറ്റിന് ഒരു ഷെക്കല്‍ (ഏകദേശം 0.25 യൂറോ) നിരക്കില്‍ വിൽക്കും'- അഹമ്മദ് പറയുന്നു. കൊടും വെയിലിന്‍റെ താപമേല്‍പ്പിച്ച വാട്ടം അവന്‍റെ ഇളം തൊലിപ്പുറത്ത് കാണാം. കൈകളിലത്രയും മുറിപ്പാടുകള്‍,വസ്‌ത്രത്തിലാകെ പൊടിപിടിച്ചിരിക്കുന്നു. അതിലും എത്രയോ ദയനീയമായിരിക്കും ആ പന്ത്രണ്ടുകാരന്‍റെ ഉള്ളിലെരിയുന്ന സംഘര്‍ഷം.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവക്കല്ലറകള്‍ക്ക് മുകളിൽ പാകാനാണ് അഹമ്മദില്‍ നിന്ന് ആളുകള്‍ ചരൽ വാങ്ങുന്നത്. രണ്ടോ മൂന്നോ ഷെക്കൽ മാത്രമാണ് ഇത്തരത്തില്‍ സമ്പാദിക്കാനാകുക. ഒരു പാക്കറ്റ് ബിസ്‌ക്കറ്റിന് പോലും അത് തികയില്ല എന്ന് അഹമ്മദ് പറയുന്നു. 'ഞങ്ങൾക്ക് നിരവധി സ്വപ്‌നങ്ങളുണ്ടായിരുന്നു, എന്നാല്‍ ഇനി അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല'- അഹമ്മദ് നെടുവീര്‍പ്പോടെ പറയുന്നു.

ക്യാമ്പുകളില്‍ ജ്യൂസ് വില്‍ക്കുന്ന 16 കാരന്‍

16 കാരനായ ഖമീസും അവന്‍റെ ഇളയ സഹോദരൻ,13 കാരനായ സാമിയും തെരുവുകളിലൂടെയും അഭയാര്‍ഥി ക്യാമ്പുകളിലൂടെയും ഓടി നടന്ന് ജ്യൂസുകള്‍ വില്‍ക്കുകയാണ്. തകര്‍ന്നു തരിപ്പണമായ തെരുവീഥിയിലൂടെ നഗ്നപാദരായി ഓടി നടക്കേണ്ടി വരുന്ന കുരുന്നുകള്‍ യുദ്ധത്തിന്‍റെ ബാക്കിപത്രമല്ലാതെയെന്താണ്?

അവശിഷ്‌ടങ്ങൾക്കിടയിലൂടെ ചെരുപ്പില്ലാതെ നടന്ന എന്‍റെ സഹോദരന്‍റെ കാലില്‍ ഒരു ചീള് തറച്ച് രോഗ ബാധയുണ്ടായി. അവന് പനി പിടിച്ചു. ദേഹം മുഴുവൻ പാടുകളായി. അവനെ ചികിത്സിക്കാൻ ഞങ്ങൾക്ക് മരുന്നില്ല'- ഖാമിസ് അന്താരാഷ്‌ട്ര മാധ്യമമായ എഎഫ്‌പിയോട് പറഞ്ഞു.

'ചോര നീരാക്കി' സമ്പാദിച്ചാലും...

ഖാമിസും സാമിയും സമ്പാദിക്കുന്ന തുച്ഛമായ തുക പക്ഷേ അതിജീവനത്തിന്‍റെ ചെലവിന് പോന്നതല്ല. യുദ്ധം തുടങ്ങിയ ഘട്ടത്തില്‍, ആദ്യം വീട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നപ്പോള്‍ കുടുംബത്തിന് 300 ഷെക്കൽ (ഏകദേശം 73 യൂറോ) ഒരു കഴുത വണ്ടിക്ക് ചെലവഴിക്കേണ്ടി വന്നു. ഒരു കൂടാരത്തിനായി 400 ഷെക്കൽ ചെലവായി. ഇതുവരെ കുടുംബം 10 തവണയോളം അഭയ കേന്ദ്രം മാറിയിട്ടുണ്ട്. 25 ഷെക്കലിന് ഒരു കിലോ തക്കാളി വാങ്ങാൻ പാടുപെടുകയാണെന്നും ഖാമിസ് പറയുന്നു.

റോഡരികിൽ കാർഡ്‌ബോർഡില്‍ വെച്ച് കാപ്പിയും ഡ്രൈ ഫ്രൂട്ട്‌സും വിറ്റ് ചിലപ്പോഴൊക്കെ ഒരു ദിവസം 30 ഷെക്കൽ സമ്പാദിക്കാറുണ്ടെന്ന് മൊടാസെം എന്ന കുട്ടി എഎഫ്‌പിയോട് പറഞ്ഞു. ഇത്രയും പണം സമ്പാദിക്കാന്‍ ഞാൻ മണിക്കൂറുകളോളം പൊരിവെയിലില്‍ ചെലവഴിക്കണം, ആളുകളെ ആകർഷിക്കാൻ ഞാൻ ദിവസം മുഴുവനും തൊണ്ടപൊട്ടുമാറ് അലറണം. ഈ പണം ഒരു മിനിറ്റിനുള്ളിൽ ചെലവാകുകയും ചെയ്യുമെന്ന് 13 വയസുകാരൻ മൊടാസെം പറഞ്ഞു.

പാചകവാതകം, ഗ്യാസോലിൻ തുടങ്ങിയ സാധനങ്ങളുടെ വില കുതിച്ചുയരുന്ന പ്രദേശത്ത് ഈ തുക കേവലം തുഛമാണ്. ഞങ്ങൾ ഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. വിനോദം എന്താണെന്ന് തന്നെ ഞങ്ങൾ മറന്നിരിക്കുന്നു. സന്തോഷങ്ങള്‍ക്കായി ചെലവഴിക്കുന്ന കാലം ഇനിയുണ്ടാകില്ല. എനിക്ക് വീട്ടിലേക്ക് പോയി എന്‍റെ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ട്.' -മൊടാസെം വിതുമ്പി.

യുദ്ധം ദുര്‍ഘടമാക്കിയ ബാലവേല:

ഗാസയിൽ ബാലവേല ഒരു പുതിയ കാര്യമല്ല. ജന സംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഇവിടെ ദാരിദ്ര്യത്തിലായിരുന്നു എന്നും 45 ശതമാനം പേരും യുദ്ധത്തിന് മുമ്പ് തൊഴിൽ രഹിതരായിരുന്നുവെന്നും ഐക്യരാഷ്‌ട്ര സഭ പറയുന്നു. ഗാസയിലെ ജന സംഖ്യയുടെ ഏകദേശം പകുതിയും 18 വയസിന് താഴെയുള്ളവരാണ്.

പലസ്‌തീനിയൻ നിയമം 15 വയസ്സിന് താഴെയുള്ളവരെ ജോലി ചെയ്യുന്നതിൽ നിന്ന് ഔദ്യോഗികമായി വിലക്കുന്നുണ്ട്. എന്നാല്‍ ആക്രമണം നടന്ന ഒക്‌ടോബർ 7-ന് മുമ്പും കുട്ടികൾ കാർഷിക, നിർമ്മാണ മേഖലകളിൽ സ്ഥിരമായി ജോലി ചെയ്‌തിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാലിപ്പോള്‍ ചെയ്യാന്‍ ജോലിയും ചെയ്‌താല്‍ കൂലിയുമില്ലാത്ത സ്ഥിതി.

2023 ഒക്‌ടോബറില്‍ ഇസ്രയേല്‍ ഗാസയിൽ ആക്രമണം ആരംഭിച്ചത് മുതല്‍ ഇതുവരെ കുറഞ്ഞത് 40,476 പേർ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് യുഎൻ അറിയിക്കുന്നു. ഗാസയിലെ ആരോഗ്യ സംവിധാനത്തില്‍ ലോക സംഘടനകള്‍ ആവർത്തിച്ച് ആശങ്ക അറിയിക്കുന്നുണ്ട്. കുട്ടികളുടെ പോഷകാഹാരക്കുറവും പ്രദശത്ത് രൂക്ഷമായിട്ടുണ്ട്.

Also Read:

  1. ഗാസയിലെ ഡോക്‌ടർമാർക്ക് സ്‌റ്റെതസ്‌കോപ്പിനെക്കാൾ ആവശ്യം മൊബൈല്‍ ഫോൺ; ആശുപത്രികൾ വെളിച്ചമില്ലാതെ ഗുരുതരാവസ്ഥയില്‍
  2. 'അമ്മയുടെ മുലപ്പാൽ മാത്രം കുടിച്ച് ശീലിച്ച അവള്‍ മറ്റൊന്നും കുടിക്കുന്നില്ല'; ഇസ്രയേല്‍ നര നായാട്ടില്‍ ബാക്കിയാകുന്ന പാതി ജീവനുകള്‍
  3. ഗാസയിലേക്ക് സഹായമെത്തിക്കാന്‍ അമേരിക്കന്‍ സംഘടനയുമായി സഹകരിച്ച് യുഎഇ; പരിക്കേറ്റവര്‍ക്ക് കൃത്രിമ അവയവങ്ങള്‍
  4. അശാന്തിയൊഴിയാതെ ഗാസ മുനമ്പ്; ഇസ്രായേല്‍ റെയ്‌ഡിലെ നരക യാതനകള്‍ വിവരിച്ച് പലസ്‌തീനികള്‍
  5. പാരച്യൂട്ട് പ്രവർത്തിച്ചില്ല; വിമാനത്തിൽ നിന്ന് താഴേക്കിട്ട സഹായ പെട്ടികൾ വീണ് ഗാസയിൽ 5 മരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.