ടെൽ അവീവ് (ഇസ്രയേൽ) : ഹെസ്‌ബുളള ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് 30 ഓളം റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായി കണ്ടെത്തി ഐഡിഎഫ് (ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ്). അവയിൽ ചിലത് തടയുകയും ചിലത് തുറസായ സ്ഥലങ്ങളിൽ പതിക്കുകയും ചെയ്‌തു.
റോക്കറ്റുകളിലൊന്ന് കെഫാർ ബ്ലം എന്ന സ്ഥലത്ത് പതിച്ചിരുന്നു. അതുമൂലമുണ്ടായ തീപിടിത്തത്തിൽ തീ അണയ്‌ക്കാനുളള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. സംഭവത്തിൽ ഇതുവരെ ആളപായമില്ല.
Also Read: വിശ്രമമെന്തെന്ന് മറന്നു പോയ ഗാസയിലെ കുരുന്നുകള്‍; യുദ്ധം ബാക്കിയാക്കിയ ജീവിതങ്ങളുടെ ജീവനോപാധി ഇങ്ങനെ