ടെൽ അവീവ് : മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ടതായി റിപ്പോര്‍ട്ട്. വ്യാഴാഴ്‌ച രാത്രിയോടെയാണ് ആക്രമണമുണ്ടായതെന്ന് ഇസ്രയേൽ പ്രതിരോധ സേനയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. അഞ്ച് റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് കടന്നതായും ഐഡിഎഫ് അറിയിച്ചു. എന്നാല്‍ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, തെക്കൻ ലെബനനിലെ യാറ്ററിൽ ഒരു ഹിസ്ബുള്ള റോക്കറ്റ് ലോഞ്ചർ ഇസ്രയേൽ സൈന്യം തകര്‍ത്താതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു.
The final confirmation: Muhammad Deif is dead.
— Hananya Naftali (@HananyaNaftali) August 1, 2024
Watch the footage from his elimination. What a moment!
Every terrorist should know - Israel will get to him. pic.twitter.com/MJFg0TUeYC
ലെബനൻ ഗ്രാമമായ ചാമയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് വടക്കൻ അതിർത്തിയായ മെറ്റ്‌സുബയിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് ഹിസ്ബുള്ള അറിയിച്ചു. ചാമയിലെ ആക്രമണത്തിൽ നാല് സിറിയക്കാർ കൊല്ലപ്പെടുകയും നിരവധി ലെബനീസ് സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌തിയിരുന്നു.
ഇസ്രയേലിന്‍റെ അധീനതയിലുള്ള ഗോലാന്‍ കുന്നില്‍ ഹിസ്‌ബുള്ള റോക്കറ്റാക്രമണം നടത്തി 12 കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കറിനെ ഇസ്രയേൽ വധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമായി. ജൂലൈ 13 ന് തെക്കൻ ഗാസ മുനമ്പിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസ് സൈനിക വിങ് കമാൻഡർ മുഹമ്മദ് ഡൈഫും കൊല്ലപ്പെട്ടതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ തന്‍റെ രാജ്യം ശത്രുക്കൾക്ക് 'തകർപ്പൻ പ്രഹരം' നൽകി എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ഹമാസിന്‍റെ തലവന്‍ ഇസ്‌മയിൽ ഹനിയയുടെയും ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കറിന്‍റെയും മരണത്തിന് പിന്നാലെയായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം.
Also Read : ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്‌ഫ് കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഇസ്രയേല്‍ - Mohammed Deif Killed