ETV Bharat / international

ഹെലികോപ്‌റ്റര്‍ തകര്‍ന്ന് മുന്‍ ചിലിയന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേര കൊല്ലപ്പെട്ടു - സെബാസ്റ്റ്യന്‍ പിനേര

അപകട സമയത്ത് ഹെലികോപ്‌റ്ററില്‍ നാല് യാത്രക്കാര്‍. മൂന്നുപേര്‍ രക്ഷപ്പെട്ടു. മുന്‍ പ്രസിഡന്‍റിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ചിലിയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം.

ex President of Chile  Sebastian Pinera dies  സെബാസ്റ്റ്യന്‍ പിനേര  helicopter crash in Chile
former-president-of-chile-sebastian-pinera-dies-in-helicopter-crash
author img

By ETV Bharat Kerala Team

Published : Feb 7, 2024, 10:04 AM IST

സാന്‍റിയാഗോ (ചിലി) : ചിലി മുന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്‌റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു (Former President of Chile Sebastian Pinera dies in helicopter crash). തെക്കന്‍ ചിലിയിലെ ലോസ് റിയോസ് മേഖലയില്‍ ചൊവ്വാഴ്‌ച (ഫെബ്രുവരി 6) ആണ് സംഭവം. ലോസ് റിയോസില്‍ വച്ച് സെബാസ്റ്റ്യന്‍ പിനേരയും സംഘവും സഞ്ചരിച്ച ഹെലികോപ്‌റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ഹെലികോപ്‌റ്ററില്‍ നാല് യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നും മൂന്ന് പേര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നും ചിലിയന്‍ ആഭ്യന്തര മന്ത്രി കരോലിന തോഹ പറഞ്ഞു. രക്ഷപ്പെട്ടവര്‍ അപകടനില തരണം ചെയ്‌തതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. അപകടം നടക്കുമ്പോള്‍ ലോസ് റിയോസ് മേഖലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. എന്നാല്‍ അപകട കാരണം കാലാവസ്ഥ ആണോ എന്നതില്‍ വ്യക്തതയില്ല.

ഹെലികോപ്‌റ്റര്‍ തകര്‍ന്ന പ്രദേശത്ത് നിന്ന് ചിലിയന്‍ നാവിക സേന സെബാസ്റ്റ്യന്‍ പിനേരയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. 74 വയസുള്ള പിനേര 2010 മുതല്‍ 2014 വരെയും 2018 മുതല്‍ 2022 വരെയും ചിലിയുടെ പ്രസിഡന്‍റായിരുന്നു. മുന്‍ പ്രസിഡന്‍റിന്‍റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണത്തിന് പ്രസിഡന്‍റ് ഗബ്രിയേല്‍ ബോറിക് ഉത്തരവിട്ടു.

ദിവസങ്ങളായി തുടരുന്ന കാട്ടുതീയില്‍ (Chile wild fire) 120 ആളുകള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടതിന്‍റെ ദുഃഖത്തിലാണ് നിലവില്‍ ചിലി. സംഭത്തിന് പിന്നാലെ രാജ്യത്ത് ദേശീയ ദുഃഖാചരണവും അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.