സാൻസിബാർ (ആഫ്രിക്ക) : കടലാമയുടെ മാംസം കഴിച്ച് ഒന്‍പത് പേർ മരിച്ചു. സാൻസിബാറിലെ ദ്വീപ് സമൂഹത്തിലെ പെംബ ദ്വീപിലാണ് കടലാമയുടെ മാംസം കഴിച്ച ഒൻപത് പേർക്ക് ജീവൻ നഷ്‌ടമായത്. 78 പേരെ ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Food Poisoning from Sea Turtle Meat).
സാൻസിബാറിലെ ജനങ്ങളുടെ ഇഷ്‌ട വിഭവങ്ങളിൽ ഒന്നാണ് കടലാമയുടെ മാംസം. ചില സമയങ്ങളിൽ ഇത്തരം മാംസം കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്‌ക്കും അതുമൂലമുള്ള മരണത്തിനും കാരണമാകുന്നു. ചൊവ്വാഴ്‌ചയാണ് ഇവർ കടലാമയുടെ മാംസം കഴിച്ചത്. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടവർ ചികിത്സ തേടിയെങ്കിലും ഒന്‍പത് പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു.
മരണപ്പെട്ടവരിൽ അമ്മയു കുഞ്ഞും ഉൾപ്പെടുന്നു. അമ്മ ആദ്യം മരിച്ചു പിന്നീടാണ് കുഞ്ഞ് മരിക്കുന്നത് (9 People Dead After Eating Sea Turtle Meat). മരണപ്പെട്ടവരെല്ലാം കടലാമയുടെ മാംസം കഴിച്ചതായി ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എംകോനി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ഹാജി ബക്കാരി പറഞ്ഞു.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ അർധ സ്വയംഭരണ പ്രദേശമായ സാൻസിബാറിലെ ആരോഗ്യ വിദഗ്‌ധർ കടലാമയുടെ മാംസം കഴിക്കരുത് എന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയേയും പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. 2021 നവംബറിലും കടലാമയുടെ മാംസം കഴിച്ച് ഏഴ് പേർ പെമ്പയിൽ മരിച്ചിരുന്നു. മരിച്ചവരിൽ മൂന്ന് വയസുകാരനും ഉൾപ്പെടുന്നു. മറ്റ് മൂന്ന് പേർ ചികിത്സ തേടിയിരുന്നു.
Also read : 'പുഴയില്‍ വിഷം കലക്കി മീൻ പിടിക്കുന്നു'; ഇടുക്കിയിൽ അതിഥി തൊഴിലാളികൾക്കെതിരെ നാട്ടുകാർ