കാബൂൾ : അഫ്‌ഗാനിസ്ഥാനിലെ ഫൈസാബാദിൽ നേരിയ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂകമ്പത്തിന്‍റെ ആഴം 130 കി.മീ(Depth of the Earthquake) ആണ്. തിങ്കളാഴ്‌ച അർധരാത്രി 12 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 48 മണിക്കൂറിനുളളിൽ അഫ്‌ഗാനിസ്ഥാനിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത് (Earthquake Of 4.7 Magnitude).
ഞായറാഴ്‌ച വൈകുന്നേരം റിക്‌ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം 4:50 ന് 15 കിലോമീറ്ററിൽ ആഴത്തിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ അഫ്‌ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 4,000-ത്തിലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് വീടുകൾ നശിക്കുകയും ചെയ്‌തിരുന്നു. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രതയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.
ALSO READ:ചൈനയിൽ വൻ ഭൂചലനം ; ഇന്ത്യയിലും പ്രകമ്പനം
ചൈനയിലെ ഷിൻജിയാങ്ങിൽ കഴിഞ്ഞ മാസം ഭൂചലനം അനുഭവപ്പെട്ടിരുന്നു (Earthquake in China). ഭൂചലനത്തിന്‍റെ ആഴം 80 കിലോമീറ്ററായിരുന്നു (Depth of the Earthquake). റിക്‌ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൈനയിലെ തെക്കൻ ഷിൻജിയാങ്ങിൽ ജനുവരി 22നായിരുന്നു അനുഭവപ്പെട്ടത്.
ഭൂചലനത്തിൽ ഡല്‍ഹിയടക്കം ഇന്ത്യയിലെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇന്ത്യൻ സമയം 11.29 നായിരുന്നു ഭൂചലനം. എന്നാൽ ഇതിനെ തുടർന്ന് ആളപായമോ, നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ല. ചൈനയിലെ ഗാൻസുവിലും ക്വിങ്‌ഹായ് പ്രവിശ്യകളിലും 131 പേർ കൊല്ലപ്പെട്ടിരുന്നു.
87,000ത്തിലധികം ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 2,07000 വീടുകൾ ഭൂചലനത്തെ തുടർന്ന് തകര്‍ന്നിരുന്നു. 145,736 ല്‍ അധികം ആളുകളെ ഈ ഭൂചലനം ബാധിച്ചു.