ETV Bharat / international

ഡഗ്ലസ് സി-54 സ്കൈമാസ്‌റ്റർ വിമാനം തനാന നദിയിൽ തകർന്നു വീണു - DOUGLAS C54 PLANE CRASH - DOUGLAS C54 PLANE CRASH

പവർ ഓപ്പറേറ്റർ പരിശോധിച്ചപ്പെോൾ വലിയ പുകപടലം കണ്ടതായി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് പറഞ്ഞു

PLANE CRASH ALASKA  DOUGLAS C54 PLANE  2 KILLED IN PLANE CRASH  PLANE CRASH
Douglas C-54 Plane Crashes Into River In Alaska With 2 People On Board
author img

By ETV Bharat Kerala Team

Published : Apr 24, 2024, 9:04 AM IST

ഫെയർബാങ്ക്‌സ് (അലാസ്‌ക) : രണ്ടുപേരുമായി പോവുകയായിരുന്ന ഡഗ്ലസ് സി-54 സ്കൈമാസ്‌റ്റർ വിമാനം ചൊവ്വാഴ്‌ച ഫെയർബാങ്ക്‌സിനു സമീപം തനാന നദിയിൽ തകർന്നു വീണു തീപിടിച്ചു. രക്ഷപ്പെട്ടവരെ കണ്ടെത്താനായിട്ടില്ല. ഫെയർബാങ്ക്സ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെയാണ് വിമാനം പറന്നുയർന്നത്. അലാസ്‌ക സ്‌റ്റേറ്റ് ട്രൂപ്പേഴ്‌സ് പറയുന്നതനുസരിച്ച്, വിമാനം അവിടെ നിന്ന് പുറപ്പെട്ട് ഏകദേശം 7 മൈൽ (11 കിലോമീറ്റർ) അകലെയാണ് തകർന്നത്. നദീതീരത്തെ കുത്തനെയുള്ള ഒരു കുന്നിലേക്ക് തെന്നിമാറിയാണ് വിമാനം തകർന്നത്.

ടേക്ക് ഓഫിനും തകർച്ചയ്ക്കും ഇടയിലുള്ള കുറഞ്ഞ സമയത്ത് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെങ്കിലും ടവർ ഓപ്പറേറ്റർ പരിശോധിച്ചപ്പോൾ വലിയ പുകപടലം കണ്ടതായി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്‍റെ അലാസ്‌ക റീജിയണൽ ഓഫിസ് മേധാവി ക്ലിന്‍റ് ജോൺസൺ പറഞ്ഞു.www.airlines.net എന്ന വെബ്‌സൈറ്റ് പറയുന്നത്, DC-4-ൻ്റെ പ്രതാപകാലത്ത് സാധാരണ യാത്രക്കാരുടെ ഇരിപ്പിടം 44 ആയിരുന്നു, എന്നാൽ മിക്കതും ചരക്ക് കപ്പലുകളാക്കി മാറ്റി. ഡഗ്ലസ് സി-54 എന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ വിമാനത്തെ വിശേഷിപ്പിച്ചത്.

അപകടത്തില്‍ പെട്ടത് ഡിസി-4 ആണെന്ന് സൈനികർ തിരിച്ചറിഞ്ഞു. എൻടിഎസ്‌ബി അന്വേഷകരെ സൈറ്റിലേക്ക് അയയ്ക്കുകയായിരുന്നു, ജോൺസൺ പറഞ്ഞു. ഫ്ലൈറ്റിൻ്റെ ഉദ്ദേശ്യം, ലക്ഷ്യസ്ഥാനം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്നും അദ്ദേഹം അറിയിച്ചു.

Also Read : 15 പേരുമായി പോവുകയായിരുന്ന റഷ്യൻ സൈനിക ചരക്ക് വിമാനം ടേക്ക് ഓഫിനിടെ തകർന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.