ETV Bharat / international

'രാജ്യത്തെ അഴിമതി മുക്തമാക്കും, ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കും': ഡൊണാള്‍ഡ് ട്രംപ്‌ - DONALD TRUMP Election Promises

പ്രസിഡന്‍റ് തെരഞ്ഞടുപ്പില്‍ വിജയിച്ചാല്‍ രാജ്യത്ത് കൊണ്ടുവരുന്ന മാറ്റങ്ങളെ കുറിച്ച് ഡൊണാള്‍ഡ് ട്രംപ്‌. രാജ്യത്തെ ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്ന് അദ്ദേഹം. ഡെമോക്രാറ്റിക് സ്ഥാനാനാര്‍ഥിയും വൈസ് പ്രസിഡന്‍റുമായ കമല ഹാരിസിന് വിമര്‍ശനം.

US PRESIDENT ELECTION 20224  അമേരിക്കന്‍ തെരഞ്ഞെടുപ്പ്  ട്രംപ്‌ തെരഞ്ഞെടുപ്പ് വാഗ്‌ദാനം  Trump Promises To Americans
Donald Trump (AFP)
author img

By ANI

Published : Aug 31, 2024, 9:47 AM IST

പെന്‍സില്‍വാനിയ: രാജ്യത്ത് എല്ലാവര്‍ക്കും ജീവിക്കാന്‍ കഴിയും വിധം വിലക്കയറ്റം അടക്കമുള്ളവ നിയന്ത്രിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ സാധാരണക്കാര്‍ക്ക് ജീവിതം സുഗമമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം. പെന്‍സില്‍വാനിയയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് പ്രതികരണം.

സര്‍ക്കാരിലെ അഴിമതി പൂര്‍ണമായും തുടച്ച് നീക്കും. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കും. അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കും. ലോകത്തെ ഏറ്റവും വലിയ ഊര്‍ജോത്പാദക രാജ്യമായി അമേരിക്കയെ മാറ്റിയെടുക്കും. വന്ധ്യത ചികിത്സയ്ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കും. രാജ്യത്ത് കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കേണ്ടതുണ്ട്.

ഗ്രീന്‍ ന്യൂ ഡീല്‍ ഇല്ലാതാക്കും. ആ പണം അമേരിക്കയുടെ അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപിക്കും. റോഡുകള്‍, പാലങ്ങള്‍, എന്നിവ നിര്‍മിക്കാനും കടം വീട്ടാനും ഉപയോഗിക്കാം. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കും.

നികുതികള്‍ വെട്ടിക്കുറയ്ക്കും. ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധിതമല്ലാതാക്കും. കമല ഹാരിസ്-ബൈഡന്‍ ഭരണകാലത്ത് ഇല്ലാതായ തൊഴിലില്ലായ്‌മയ്‌ക്ക് പരിഹാരം കാണും. എല്ലാവര്‍ക്കും വീടും കാറും അവശ്യ വസ്‌തുക്കളും ഉറപ്പാക്കും. പൊലീസ്, സൈനിക സംവിധാനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തു. രാജ്യത്തുടനീളം മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കും. പാഠ്യപദ്ധതിയില്‍ നിന്ന് ഭിന്നലിംഗ വിഷയങ്ങളടക്കമുള്ളവ ഒഴിവാക്കും. രാജ്യത്തെ മുമ്പത്തേക്കാള്‍ മെച്ചപ്പെടുത്തും.

റാലിയിലുടനീളം ട്രംപ് വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസിനെ കടന്നാക്രമിച്ചു. സഖാവ് കമലയെ നാം പരാജയപ്പെടുത്താന്‍ പോകുകയാണ്. കമല നമ്മുടെ ഊര്‍ജമേഖലയുടെ പരമാധികാരം അടിയറവ് വച്ചിരിക്കുന്നു. കമല വാടകയ്‌ക്കെടുത്ത മാധ്യമങ്ങളിലൂടെ നുണകള്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ സത്യം ഒരുനാള്‍ പുറത്ത് വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ജനങ്ങളെ ദീര്‍ഘകാലം പറ്റിക്കാനാകില്ല. നിങ്ങളെ ആദരിക്കുന്ന ഒരു പ്രസിഡന്‍റിനെയാണ് നിങ്ങള്‍ക്ക് ആവശ്യം. നിങ്ങള്‍ക്കൊപ്പമുള്ള നിങ്ങളോട് സംവദിക്കുന്ന, നിങ്ങളുടെ താത്പര്യങ്ങള്‍ ഹൃദയത്തിലേറ്റുന്ന പ്രസിഡന്‍റിനെയാണ് അമേരിക്കക്കാര്‍ക്ക് വേണ്ടത്. ഈ നവംബറില്‍ നാം കമലയോട് എല്ലാം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Also Read: പോരാട്ടം അമേരിക്കയുടെ ഭാവിക്ക് വേണ്ടി; വിജയം നേടുമെന്നും കമല ഹാരിസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.