മിഷിഗൺ: ജനാധിപത്യത്തിന് വേണ്ടി താന്‍ ബുള്ളറ്റ് ഏറ്റുവാങ്ങിയെന്ന് യുഎസ് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വധശ്രമത്തെ അതിജീവിച്ച ശേഷം ആദ്യമായി പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. 'ഡെമോക്രാറ്റുകള്‍ തെറ്റായ വിവരങ്ങളും വ്യാജമായ വിവരങ്ങളും പങ്കുവെക്കുകയാണ്.
ജനാധിപത്യത്തിന് വേണ്ടി ഞാൻ എന്താണ് ചെയ്‌തത്? കഴിഞ്ഞയാഴ്‌ച, ഞാൻ ജനാധിപത്യത്തിന് വേണ്ടി ഒരു ബുള്ളറ്റ് ഏറ്റുവാങ്ങി.'- ട്രംപ് പറഞ്ഞു. സർവ്വശക്തനായ ദൈവത്തിന്‍റെ കൃപയാൽ മാത്രമാണ് താന്‍ ജനങ്ങളുടെ മുന്നിൽ ഇപ്പോള്‍ നിൽക്കുന്നതെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്‌ച പെൻസിൽവാനിയയിൽ നടന്ന റാലിക്കിടെയാണ് ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. ചെവിയിൽ വെടിയേറ്റ ട്രംപിനെ യുഎസ് സർവീസ് ഏജന്‍റുമാർ ചേര്‍ന്ന് സംരക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം ആക്രമണം നടത്തിയ ആളും കൂട്ടാളിയും പൊലീസ് വെടിവെപ്പില്‍ മരിച്ചു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ട്രംപിന് വെടിയേല്‍ക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു