ETV Bharat / international

ചൈനീസ് ഗവേഷണ കപ്പൽ മാലിദ്വീപിലേക്ക്; നീക്കം ശ്രീലങ്ക അനുമതി നിഷേധിച്ചതിന് പിന്നാലെ, നിരീക്ഷണം ശക്തമാക്കി ഇന്ത്യ - ചൈനീസ് ഗവേഷണ കപ്പൽ

ശ്രീലങ്ക അനുമതി നിഷേധിച്ചതിന് പിന്നാലെ ചൈനീസ് ഗവേഷണ കപ്പലിന് ഡോക്ക് ചെയ്യാൻ മാലിദ്വീപ് അനുമതി നൽകി. ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

Chinese vessel  Chinese vessel permit in Maldives  ചൈനീസ് ഗവേഷണ കപ്പൽ  മാലിദ്വീപ്
Chinese Vessel Permitted To Dock In Maldives After Sri Lanka Refuses Permission
author img

By ETV Bharat Kerala Team

Published : Jan 23, 2024, 9:53 PM IST

മാലെ: ചൈനീസ് ഗവേഷണ കപ്പലിന് ഡോക്ക് ചെയ്യാൻ അനുമതി നൽകി മാലിദ്വീപ് (Chinese vessel permitted to dock in Maldives). ശ്രീലങ്ക അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് അടുത്ത നീക്കം. ഇതോടെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടന്ന കപ്പലിന്‍റെ നിരീക്ഷണം ഇന്ത്യ ശക്തമാക്കി. മാലിദ്വീപിൽ മുഹമ്മദ് മുയിസു പ്രസിഡന്‍റായി നിയമിക്കപ്പെട്ടതിന് പിന്നാലെയാണ് ചൈന പുതിയ നീക്കം നടത്തിയത്.

സിയാങ് യാങ് ഹോങ് 03 എന്ന ചൈനീസ് ഗവേഷണ കപ്പലാണ് (Chinese Research Vessel Xiang Yang Hong 3) ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടന്നത്. നൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ആന്‍റിനകളും സെൻസറുകളും ഉള്ളതാണ് ചൈനയുടെ ഗവേഷണ കപ്പൽ. ഇത് ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങൾ നിരീക്ഷിക്കുന്നതിനും ബാലിസ്റ്റിക് മിസൈലുകളെ ട്രാക്ക് ചെയ്യുന്നതിനും വേണ്ടി ചൈന ഉപയോഗിക്കുമെന്നാണ് വിവരം.

ചൈനയുടെ കപ്പൽ തങ്ങളുടെ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് ശ്രീലങ്ക നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാലിദ്വീപ് അനുമതി നൽകിയത്. കപ്പലിന്‍റെ നീക്കങ്ങൾ ഇന്ത്യൻ നാവിക സേന നിരീക്ഷിച്ച് വരികയാണ്. എന്നാൽ ഗവേഷണ കാര്യങ്ങളിൽ കപ്പൽ ഇടപെടില്ലെന്നാണ് മാലിദ്വീപ് വ്യക്തമാക്കിയത്.

സൗഹൃദത്തിലുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് മാലിദ്വീപ് സ്വാഗതാർഹമായ സ്ഥലമാണെന്നാണ് മാലിദ്വീപ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചത്. സമാധാനപരമായ ആവശ്യങ്ങൾക്കായി സൈനിക, സിവിലിയൻ കപ്പലുകൾക്ക് അനുമതി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ചൈനീസ് സർക്കാറിന്‍റെ നയതന്ത്ര അഭ്യർത്ഥന പ്രകാരമാണ് അനുമതി നൽകിയതെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

ഏഴ് വർഷം പഴക്കമുള്ള ചൈനീസ് കപ്പൽ ഫെബ്രുവരി 8ന് മാലെ തുറമുഖത്ത് എത്താനാണ് സാധ്യതയെന്ന് കപ്പലിന്‍റെ നീക്കങ്ങൾ നിരീക്ഷിച്ച് വരുന്ന സ്വകാര്യ വെബ്‌സൈറ്റായ മറൈൻ ട്രാഫിക്ക് വ്യക്തമാക്കി. ഈ മാസം (ജനുവരി 5) 5 നാണ് ശ്രീലങ്ക അനുമതി നിഷേധിച്ചത്. ഒരു വർഷത്തേക്ക് വിദേശ ഗവേഷണ കപ്പലുകൾ തങ്ങളുടെ കടലിലേക്ക് പ്രവേശിക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചതായി ശ്രീലങ്ക അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.