ETV Bharat / international

കണ്ണഞ്ചിപ്പിക്കും 'പറക്കും കൊട്ടാരം’, സ്വർണം പൂശിയ റോൾസ് റോയ്‌സ്, ആഡംബരങ്ങളുടെ സുൽത്താൻ മോദിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ - BRUNEI SULTAN PM MODI MEETING - BRUNEI SULTAN PM MODI MEETING

മോദിയുടെ ബ്രൂണെയ് സന്ദർശത്തിന് പുറകെ ചർച്ചയായി സുൽത്താൻ ഹസ്സനാൽ ബോൾക്കിയയുടെ ആഡംബര ജീവിതം. രണ്ട് ദശലക്ഷം ചതുരശ്ര അടിയിൽ തീർത്ത കൊട്ടാരം, ആഡംബര കാറുകളുടെ വൻ ശേഖരം, സ്വർണം പൂശിയ റോൾസ് റോയ്‌സ്, ആരെയും അത്ഭുതപ്പെടുത്തുന്ന ബ്രൂണെയ് സുൽത്താന്‍റെ ആഡംബര ജീവിതം

BRUNEI SULTAN PM MODI MEETING  BRUNEI SULTAN HASSANAL BOLKIAH  ബ്രൂണെയ് സുൽത്താന്‍ ആഡംബര ജീവിതം  ബ്രൂണെയ് സുൽത്താൻ ഗിന്നസ്റെക്കോർഡ്‌
Prime Minister Narendra Modi meets Brunei Sultan Hassanal Bolkiah (X@narendramodi)
author img

By ANI

Published : Sep 4, 2024, 8:53 PM IST

നാല് പതിറ്റാണ്ടോളം നീളുന്ന നയതന്ത്ര ബന്ധം. പക്ഷെ ആദ്യ സന്ദർശനം. ഇതാണ് മോദിയുടെ ഇത്തവണത്തെ ബ്രൂണെയ് സന്ദർശനം. ചരിത്രപ്രാധാന്യമുള്ള ഈ സന്ദർശനവേളയിൽ ഏവരുടെയും കണ്ണുപതിയുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ബ്രൂണെയ് സുൽത്താൻ ഹസനാൽ ബോൾക്കിയയുടെ ആരെയും അത്ഭുതപ്പെടുത്തുന്ന ആഢംബര ജീവിതം. ലോകത്തിൽ തന്നെ ആഢംബരത്തിന്‍റെ അവസാനവാക്കായി മാറിയ സുൽത്താന്‍ ഹസനാൽ ബോൾക്കിയുടെ ആസ്‌തി ഊഹിക്കാവുന്നതിനും അപ്പുറമാണ്.

30 ബില്യൺ ഡോളറാണ് എലിസബത്ത് രാജ്ഞിക്ക് (II) ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച ഈ ഭരണാധികാരിയുടെ ആസ്‌തി. സുൽത്താൻ സൈഫുദ്ദീൻ സിംഹാസനം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് 1967ലാണ് ബ്രൂണെയ്‌യുടെ പരമാധികാര സ്ഥാനത്ത് ഹസനാൽ ബോൾക്കിയെത്തുന്നത്. 1968ൽ കിരീടമണിഞ്ഞ അദ്ദേഹം ബ്രൂണെയുടെ പ്രതിരോധ മന്ത്രിയും ധനമന്ത്രിയും കൂടിയാണ്.

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാർ ശേഖരത്തിനുടമയെന്ന ഗിന്നസ് റെക്കോർഡുള്ള സുൽത്താന്‍റെ ശേഖരത്തിൽ 7000ത്തോളം ആഢംബര വാഹനങ്ങളാണുള്ളത്. അതും റോൾസ് റോയ്‌സ്, ഫെറാറി ബെന്‍റ്ലി ഉൾപ്പെടെയുള്ള കാറുകൾ. 600 റോൾസ് റോയ്‌സ് കാറുകളും 450 ഫെരാരികളും 380 ബെന്‍റ്ലികളും ഇദ്ദേഹത്തിനുണ്ടെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്.

2007ൽ മകളുടെ വിവാഹത്തിനായി ഇദ്ദേഹം 24 കാരറ്റ് സ്വർണം പൂശിയ റോൾസ് റോയ്‌സ് കാറും സ്വന്തമാക്കിയിരുന്നു. 90കളിൽ ലോകത്തിലെ റോൾസ് റോയിസ് കാറുകളുടെ പകുതിയിലധികവും അദ്ദേഹത്തിന്‍റെ കൈവശമായിരുന്നു എന്നാണ് പറയപ്പെടുന്നത്. 80 മില്യൺ ഡോളർ വിലമതിക്കുന്ന ബെന്‍റ്ലി ഡോമിനാർ എസ്‌യുവി, പോർഷെ 911 തുടങ്ങിയവും അദ്ദേഹത്തിന്‍റെ കമനീയമായ കാർ ശേഖരത്തെ അലങ്കരിക്കുന്നു. ഏകദേശം 5 ബില്യൺ ഡോളറോളമാണ് കാർ ശേഖരത്തിന്‍റെ മാത്രം മൂല്യം കണക്കാക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇവിടെ തീരുന്നില്ല സുൽത്താന്‍റെ ആഡംബര പ്രൗഢിയുടെ കഥകൾ. അദ്ദേഹം താമസിക്കുന്ന കൊട്ടാരമാണ് ലോകത്തിൽ തന്നെ നിലവിൽ താമസമുള്ള ഏറ്റവും വലിയ കൊട്ടാരം. ഇസ്‌താന നൂറുൽ ഇമാൻ എന്നറിയപ്പെടുന്ന ഈ കൊട്ടാരത്തിലെ വാഷ് ബേസിനുകൾ വരെ സ്വർണം കൊണ്ടലങ്കരിച്ചതാണ്. രണ്ട് ദശലക്ഷം ചതുരശ്ര അടിയിൽ തീർത്ത ഈ കൊട്ടാരത്തിൽ 1,700 ബെഡ്റൂമുകൾ, 5 സ്വിമ്മിങ് പൂളുകൾ, 110 ഗാരേജുകൾ എന്നിവയുണ്ട്. 'പറക്കും കൊട്ടാരം' എന്നറിയപ്പെടുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒരു ബോയിങ് 747 വിമാനവും അദ്ദേഹത്തിന് സ്വന്തമായുണ്ട്. 30 ബംഗാൾ കടുവകളും വിവിധയിനം മറ്റ് പക്ഷി മൃഗാദികളുമുള്ള സ്വകാര്യ മൃഗശാലയും ഈ രാജകീയ കൊട്ടാരത്തിന്‍റെ ഭാഗമാണ്.

ഡാര്‍ജിലിങ്ങിലെ പ്രത്യേക തോട്ടത്തില്‍ ഉത്പാദിപ്പിക്കുന്ന തേയില ഉപയോഗിച്ചുള്ള ചായയാണ് അദ്ദേഹം കുടിക്കാറുള്ളത്. ഈ തേയിലയ്ക്ക്‌ കിലോക്ക് ഒരു ലക്ഷത്തോളം രൂപ വില വരുമെന്നാണ് കണക്ക്. മുടിവെട്ടാന്‍ മാത്രം ബോല്‍ക്കിയ ഏകദേശം 15 ലക്ഷം രൂപയാണ് ചെലവഴിക്കുന്നതെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്തായാലും പ്രധാനമന്ത്രിയുടെ ബ്രൂണൈയ് സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read:എസ്‌സിഒ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന്‍ സന്ദര്‍ശിക്കുമോ?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.