ETV Bharat / international

ബീഫ് 'തിന്നുന്ന' ആമസോണ്‍ മഴക്കാട്; ഇവിടെ ഭൂമിയ്‌ക്ക് ശ്വാസം മുട്ടുന്നു - DEFORESTATION IN BRAZIL

ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ്‌ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ബ്രസീൽ. എന്നാല്‍ ബീഫ് വ്യവസായം ഇവിടുത്തെ കാടുകള്‍ക്ക് മരണമണി മുഴക്കുകയാണ്. കന്നുകാലി വളര്‍ത്തലിനായി ഏക്കറുകണക്കിന് കാടാണ് ഇവിടെ നശിപ്പിക്കപ്പെട്ടത്.

AMAZON RAINFOREST  BRAZILIAN BEEF PRODUCTION  ആമസോണ്‍ മഴക്കാട്  LATEST NEWS IN MALAYALAM
Cattle walk along an illegally deforested area in an extractive reserve near Jaci-Parana, Rondonia state, Brazil (AP)
author img

By ETV Bharat Kerala Team

Published : Dec 11, 2024, 1:26 PM IST

ബ്രസീലിയ: അടുത്ത യുഎൻ കാലാവസ്ഥാ സമ്മേളനം, COP30 നടക്കുന്നത് ബ്രസീലിലെ ബെലെമിലാണ്. വ്യാപകമായ വനനശീകരണം നടക്കുന്ന ആമസോൺ പ്രദേശത്തിന്‍റെ തലസ്ഥാനമാണിത്. പ്രധാനമായും കന്നുകാലി വളർത്തലിനായാണ് വ്യവസായികള്‍ ഇവിടുത്തെ കാടിനെ ബലികഴിച്ചത്.

വനനശീകരണമുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഇന്നിവിടം ഒരു പ്രധാന കാർബൺ സ്രോതസായി മാറിയിരിക്കുകയാണ്. ലോകത്ത് ബീഫ്‌ ഉല്‍പാദിപ്പിക്കുന്നതില്‍ രണ്ടാം സ്ഥാനവും ഇതിന്‍റെ കയറ്റുമതിയില്‍ രണ്ടാം സ്ഥാനവുമാണ് ബ്രസീലിനുള്ളത്. ഇവിടുത്തെ 80% മുൻനിര ബീഫ്, പശു, തുകൽ കമ്പനികളും വനനശീകരണം തടയുന്നതിനായി കാര്യമായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നത് ഇതിന്‍റെ ആക്കം കൂട്ടുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പരിസ്ഥിതി സംഘടനയായ ഗ്ലോബൽ കനോപ്പി ഇതു സംബന്ധിച്ച് നടത്തിയ പഠനം ഏറെ ശ്രദ്ധേയമാണ്. അവര്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള 175 ബീഫ്, തുകൽ കമ്പനികളെയും അവര്‍ക്ക് പിന്തുണ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തുന്നില്ലെന്നാണ് പറയുന്നത്. കമ്പനികള്‍ക്ക് 100 ബില്യൺ ഡോളറിലധികമാണ് ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ മാസം അസർബൈജാനിലെ ബാക്കുവിൽ നടന്ന കാലാവസ്ഥാ സമ്മേളനത്തില്‍ (COP29 ) വികസ്വര രാജ്യങ്ങളിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്, സമ്പന്ന രാജ്യങ്ങൾ വാഗ്‌ദാനം ചെയ്‌ത വാർഷിക ധനസഹായത്തിന്‍റെ മൂന്നിലൊന്നാണ് ഈ തുക. കാലാവസ്ഥ സംരക്ഷണത്തിനായി ഒരു വശത്ത് വലിയ പരിശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് അതു ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നതിന്‍റെ നേര്‍സാക്ഷ്യമാണ് ഈ കണക്ക്.

വനനശീകരണത്തിനും ഹരിതഗൃഹ വാതക ഉദ്‌വമനത്തിനും കന്നുകാലി വളര്‍ത്തല്‍ വലിയ സ്വാധീനം ചെലുത്തുമ്പോള്‍, ബ്രസീലിയൻ വിതരണ ശൃംഖലയിലെ കോർപ്പറേറ്റുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള അമ്പരപ്പിക്കുന്ന നിഷ്‌ക്രിയത്വം ഞെട്ടിക്കുന്നതാണെന്ന് പഠനം പറയുന്നു. വനനശീകരണം തടയാൻ പ്രതിജ്ഞാബദ്ധരായ കമ്പനികൾക്കിടയിൽ പോലും അതുമായി ബന്ധപ്പെട്ട റെക്കോഡ് മോശമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

25 ദശലക്ഷം കന്നുകാലികളുമായി ബ്രസീലിലെ കന്നുകാലി വ്യവസായത്തില്‍ രണ്ടാമത് നില്‍ക്കുന്ന, സ്‌റ്റേറ്റായ പാരാ ഹാര്‍ബേഴ്‌സിന്‍റെ 35 ശതമാനവും പ്രദേശത്ത് നിന്നും കാടുനശിപ്പിക്കപ്പെട്ടുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. സിറിയ എന്ന രാജ്യത്തോളം വരുന്നതാണ് ഈ പ്രദേശം. തൽഫലമായി, ബ്രസീലിയൻ സംസ്ഥാനങ്ങളിൽ ഹരിതഗൃഹ വാതക ഉദ്‌വമനത്തിൽ ഒന്നാം സ്ഥാനത്താണ് പാരാ ഹാര്‍ബേഴ്‌സ്.

ALSO READ: മണിപ്പൂരിൽ നിന്ന് ആഫ്രിക്കയിലേക്ക് ഒറ്റ പറക്കൽ; സാറ്റലൈറ്റ് ട്രാക്കറുള്ള 'അമുർ ഫാൽക്കണ്‍' പക്ഷികളുടെ യാത്ര കണ്ട് അന്തം വിട്ട് ഗവേഷകർ

2021-ൽ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സുപ്രധാന പഠനത്തിൽ, പാരാ ഹാര്‍ബേഴ്‌സ് സ്ഥിതി ചെയ്യുന്ന കിഴക്കൻ ആമസോണില്‍, വ്യാപകമായ വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും കാരണം കാർബൺ സിങ്ക് (കാര്‍ബണ്‍ ആഗിരണം) പ്രക്രിയ നടക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം അടുത്ത നവംബറിലാണ് COP30 നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ കണ്ണുകളും ആമസോണിലേക്ക് തിരിയുമ്പോൾ ഈ പ്രശ്‌നവും ചര്‍ച്ച ചെയ്യപ്പെട്ടേക്കുമെന്ന വിശ്വാസത്തിലാണ് ഗ്ലോബൽ കനോപ്പി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ നിക്കി മർദാസ്. അതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് തങ്ങളുടെ പഠനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.