ഭോപ്പാൽ (മധ്യപ്രദേശ്): ഭോപ്പാൽ രാജ ഭോജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇ-മെയില്‍ സന്ദേശത്തിലൂടെ ഇന്നലെയാണ് (ഏപ്രില്‍ 29) എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഭീഷണി സന്ദേശമെത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പരാതിയില്‍ കേസ് എടുത്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനത്താവളം പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ഇ മെയിലില്‍ ലഭിച്ചതായാണ് എയർപോർട്ട് അതോറിറ്റിയുടെ പരാതി. എയർപോർട്ടിൽ സ്‌ഫോടന ഭീഷണി ഉയർത്തുന്ന തരത്തിൽ വിമാനത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഇമെയിലിൽ പരാമർശിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വസ്‌തുതകളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടി സ്വീകരിക്കുകയെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സുന്ദർ സിങ് കാനേഷ് അറിയിച്ചു.