ETV Bharat / international

ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം; സുപ്രീം മുന്‍ കോടതി ജഡ്‌ജിയെ ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന തടഞ്ഞുവച്ചു - BANGLADESH SC JUDGE DETAINED

author img

By ETV Bharat Kerala Team

Published : Aug 24, 2024, 12:45 PM IST

സിൽഹറ്റിന്‍റെ കനൈഘട്ട് അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സുപ്രീം കോടതിയിലെ മുൻ അപ്പീൽ ഡിവിഷൻ ജഡ്‌ജി ഷംസുദ്ദീൻ ചൗധരി മാണിക്കിനെ കസ്റ്റഡിയിലെടുത്തതായി ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന.

BANGLADESH  Bangladeshi Border Guards  India Border  ഷംസുദ്ദീൻ ചൗധരി മാണിക്ക്
ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തി (ANI)

ധാക്ക: ബംഗ്ലാദേശ് സുപ്രീം കോടതിയിലെ വിരമിച്ച ജഡ്‌ജിയെ ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയിൽ തടഞ്ഞു വച്ചു. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ സിൽഹറ്റിൽ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്ന് ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ സേന അറിയിച്ചു.

അവാമി ലീഗ് നേതാവ് എഎസ്എം ഫിറോസിനെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിലാണ് ഈ റിപ്പോർട്ട് പുറത്ത് വന്നത്. സിൽഹെറ്റിന്‍റെ കനൈഘട്ട് അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സുപ്രീം കോടതിയിലെ മുൻ അപ്പീൽ ഡിവിഷൻ ജഡ്‌ജി ഷംസുദ്ദീൻ ചൗധരി മാണിക്കിനെ കസ്റ്റഡിയിലെടുത്തതായി ബിജിബി ആസ്ഥാനം ഒരു എസ്എംഎസിലൂടെ മാധ്യമപ്രവർത്തകരെ അറിയിച്ചു.

ക്യാമ്പിന്‍റെ ചുമതലക്കാരനെ ഉദ്ധരിച്ച് മണിക്കിനെ അർദ്ധരാത്രി വരെ ബിജിബി ഔട്ട്‌പോസ്റ്റിൽ പാർപ്പിച്ചതായാണ് വിവരം. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാർ തകരുകയും സർക്കാർ ജോലികൾക്കുള്ള ക്വാട്ടയെച്ചൊല്ലിയുള്ള അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ ഓഗസ്റ്റ് അഞ്ചിന് അവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്‌തതിനെത്തുടർന്ന് ബംഗ്ലാദേശ് അരാജകത്വത്തിലേക്ക് നീങ്ങി, അതേസമയം അധികാര ശൂന്യത നികത്താൻ സൈന്യം രംഗത്തെത്തി.

ജൂലൈ പകുതി മുതൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ 500 ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല ഗവൺമെന്‍റിന്‍റെ മുഖ്യ ഉപദേഷ്‌ടാവായി ആഗസ്റ്റ് എട്ടിന് സത്യപ്രതിജ്ഞ ചെയ്‌തു. ഓഗസ്റ്റ് അഞ്ച് മുതൽ, സ്ഥാനഭ്രഷ്‌ടരായ ഭരണത്തിലെ മുതിർന്ന മന്ത്രിമാർ ഉൾപ്പെടെ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അവരിൽ പലരുടെയും പേരില്‍ കൊലപാതക കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഹസീനയുടെ അവാമി ലീഗിന്‍റെ നൂറുകണക്കിന് നേതാക്കളും മറ്റുള്ളവരും തങ്ങളുടെ ജീവൻ അപകടത്തിലായതിനാൽ കന്‍റോൺമെന്‍റുകളിൽ അഭയം പ്രാപിച്ചതായി ബംഗ്ലാദേശ് സൈന്യം നേരത്തെ പറഞ്ഞിരുന്നു. മുൻ നിയമമന്ത്രി അനിസുൽ ഹഖ്, മുൻ പ്രധാനമന്ത്രിയുടെ സ്വകാര്യമേഖലാ കാര്യ ഉപദേഷ്‌ടാവ് സൽമാൻ എഫ് റഹ്മാൻ എന്നിവരെയാണ് ധാക്കയിലെ പ്രധാന നദി തുറമുഖമായ സദർഘട്ട് ടെർമിനൽ ഏരിയയിൽ നിന്ന് ആദ്യം അറസ്റ്റ് ചെയ്‌തത്.

മുൻ വിദേശകാര്യ മന്ത്രി ഹസൻ മഹ്മൂദ്, മുൻ സാമൂഹിക ക്ഷേമ മന്ത്രി ദിപു മോനിയും ഉൾപ്പെടെ ഹസീനയുടെ മന്ത്രിസഭയിലെ നിരവധി അംഗങ്ങൾ, അവാമി ലീഗിന്‍റെയും സഖ്യകക്ഷികളുടെയും നിരവധി എംപിമാരും നേതാക്കളും, ഇടതുപക്ഷ അനുകൂല വർക്കേഴ്‌സ് പാർട്ടി ചെയർമാൻ റഷീദ് ഖാൻ മേനോൻ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്‌തിട്ടുള്ളത്.

സർക്കാരിന്‍റെ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിന്‍റെ തലവനായി സേവനമനുഷ്‌ഠിച്ചിരുന്ന മേജർ ജനറൽ സിയാവുൾ ഹസ്സനും ഒരിക്കൽ എലൈറ്റ് ആന്‍റി-ക്രൈം റാപ്പിഡ് ആക്ഷൻ ബറ്റാലിയന്‍റെ വക്താവായിരുന്ന ചിറ്റഗോംഗ് പോർട്ട് അതോറിറ്റി ചെയർമാൻ റിയർ അഡ്‌മിറൽ മുഹമ്മദ് സൊഹൈലും ഇതിൽ ഉൾപ്പെടുന്നു. ടിവി ജേർണലിസ്റ്റ് ദമ്പതികളായ ഫർസാന രൂപ, ഭർത്താവ് ഷക്കിൽ അഹമ്മദ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

Also Read: 'ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കും'; പ്രധാനമന്ത്രിക്ക് ഉറപ്പുനൽകി മുഹമ്മദ് യൂനുസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.