ധാക്ക: വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്. വിചാരണ നടപടികള്‍ക്കായി ഹസീനയെ കൈമാറണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ സര്‍ക്കാരിന് നയതന്ത്ര കുറിപ്പ് കൈമാറിയതായി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്‍റെ വിദേശകാര്യ ഉപദേഷ്‌ടാവ് തൗഹീദ് ഹുസൈൻ വ്യക്തമാക്കി.
രാജ്യവ്യാപകമായി ഉയര്‍ന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ധാക്കയിലെ ഇന്‍റര്‍നാഷണല്‍ ക്രൈം ട്രൈബൂണല്‍ (ഐസിടി) ഷേഖ് ഹസീനയുടെയും മറ്റ് മന്ത്രിമാരുടെയും ഉപദേശകരുടെയും മുൻ സൈനിക, സിവില്‍ ഉദ്യോഗസ്ഥരുടെയും പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വംശഹത്യ ഉള്‍പ്പടെയുള്ള കുറ്റങ്ങളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഷേഖ് ഹസീനയെ കൈമാറണമെന്ന ആവശ്യം ഇന്ത്യയോട് ഉന്നയിക്കാൻ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയമാണ് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് 2024 ഓഗസ്റ്റ് അഞ്ചിനായിരുന്നു ഷേഖ് ഹസീന ബംഗ്ലാദേശിലെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. പിന്നാലെ 77-കാരിയായ ഹസീന ഇന്ത്യയിലേക്ക് പാലായനം ചെയ്യുകയായിരുന്നു. ഇതോടെ, 16 വര്‍ഷം നീണ്ട ഹസീനയുടെ ഭരണമായിരുന്നു ബംഗ്ലാദേശില്‍ അവസാനിച്ചത്.
Also Read : ഇലോൺ മസ്‌ക് അമേരിക്കൻ പ്രസിഡന്‍റാകുമോ? ഇല്ലെന്ന് ട്രംപ്: എന്തുകൊണ്ടെന്ന് വിശദീകരണം