ETV Bharat / international

നിലംതൊട്ടതും തീഗോളമായി; റഷ്യയിലേക്ക് പറക്കുകയായിരുന്ന യാത്രാ വിമാനം കസാഖിസ്ഥാനിൽ തകർന്നുവീണു - PASSENGER JET CRASHES IN KAZAKHSTAN

ബകു-ഗ്രോസ്‌നിപാതയില്‍ അക്തുവില്‍ വച്ചാണ് വിമാനം തകര്‍ന്ന് വീണത്. അസർബൈജാൻ എയര്‍ലൈന്‍സിന്‍റെ വിമാനമാണ് തകര്‍ന്നതെന്ന് കസാഖ് ഗതാഗത മന്ത്രാലയം അറിയിച്ചു.

Crashes In Kazakhstan  Azerbaijan Airlines  EMBRAER 190  plane crash
A collage of screengrabs from video showing the plane crashing in Kazakhstan (X - Formerly Twitter)
author img

By ETV Bharat Kerala Team

Published : 12 hours ago

ആസ്‌താന: കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണ് നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി റഷ്യയിലേക്ക് പറക്കുകയായിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനമാണ് ലാന്‍റിങ്ങിനിടെ തീപിടിച്ച് കത്തിയമർന്നത്. വിമാനത്തിലുണ്ടായിരുന്ന 25 പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.

22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കസാഖിസ്ഥാന്‍ എമര്‍ജന്‍സി മിനിസ്റ്ററി ടെലിഗ്രാം പോസ്റ്റില്‍ അറിയിച്ചു. അഞ്ച് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രാദേശിക വിഭാഗം പ്രസ്‌താവനയില്‍ അറിയിച്ചു. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കനത്ത മൂടൽ മഞ്ഞ് കാരണം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാന്‍റ് ചെയ്യാൻ പല തവണ ശ്രമിച്ചതായും കസാഖ് മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. അഗ്നിഗോളമായി വിമാനം നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

താഴ്ന്ന് പറന്ന വിമാനം നിലത്തു തട്ടിയ ശേഷമാണ് തീപിടിച്ചത്. ഉടൻ തന്നെ രക്ഷാപ്രവ‍ർത്തനം ആരംഭിച്ചതായി കസാഖ് എമർജൻസി മിനിസ്‌റ്ററി അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

അസർബൈജാനിലെ ബാകു വിമാനത്താവളത്തിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ വിമാനം അടിയന്തര ലാന്‍റിങിന് അനുമതി തേടുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. മൂടൽ മഞ്ഞ് കാരണം വിമാനം ഇവിടേക്ക് വഴിതിരിച്ചുവിടുകയായിരുന്നു എന്നും പറയപ്പെടുന്നു.

Also Read: കരിപ്പൂരിന്‍റെ ചിറകരിഞ്ഞ ദുരന്തം; ഓര്‍മകള്‍ക്ക് നാലാണ്ട്, ഇരകളോട് എയര്‍ ഇന്ത്യ കാട്ടിയത് നെറികേട്?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.