ETV Bharat / international

ആകാശച്ചുഴിയിൽപ്പെട്ട് ഖത്തർ എയർവെയ്‌സ് വിമാനം; 12 പേർക്ക് പരിക്ക് - Air turbulance hits Qatar airways - AIR TURBULANCE HITS QATAR AIRWAYS

ഖത്തർ എയർവെയ്‌സ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 12 പേർക്ക് പരിക്കേറ്റു. വിമാനം സുരക്ഷിതമായി താഴെയിറക്കി.

AIR TURBULANCE  ആകാശച്ചുഴി  വിമാനം ആകാശച്ചുഴിൽപ്പെട്ടു  AIR TURBULANCE INCIDENT IN IRELAND
Representative Image (ETV Bharat)
author img

By PTI

Published : May 26, 2024, 8:19 PM IST

ലണ്ടൻ: ദോഹയിൽ നിന്ന് ഡബ്ലിനിലേക്ക് പുറപ്പെട്ട ഖത്തർ എയർവെയ്‌സ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 12 പേർക്ക് പരിക്കേറ്റു. മുൻപേ നിശ്ചയിച്ച പ്രകാരം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുമ്പ് തന്നെ വിമാനം സുരക്ഷിതമായി താഴെയിറക്കിയതായി ഡബ്ലിൻ എയർപോർട്ട് അധികൃതർ പറഞ്ഞു.

ആകാശച്ചുഴിയിൽ വിമാനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് ആറ് യാത്രക്കാർക്കും ആറ് ജീവനക്കാർക്കും പരിക്കേറ്റു. എന്നാൽ പരിക്കിൻ്റെ തീവ്രത സംബന്ധിച്ച വിവരങ്ങൾ വിമാനത്താവളം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

ഏതാനും ദിവസം മുന്‍പ് സിംഗപ്പൂർ എയർലൈൻസിന്‍റെ ഒരു വിമാനവും ആകാശച്ചുഴിയില്‍പ്പെട്ടിരുന്നു. ലണ്ടനിൽ നിന്ന് പറന്നുയര്‍ന്ന ഈ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്‌തു.

Also Read : ബംഗ്ലാദേശ് എംപിയുടെ കൊലപാതകം: മുഖ്യസൂത്രധാരന്‍ അമേരിക്കയിലേക്ക് കടന്നതായി അന്വേഷണ സംഘം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.