ETV Bharat / health

പക്ഷാഘാതത്തെ ചെറുക്കാം വ്യായാമത്തിലൂടെ, ഒക്ടോബര്‍ 29 ലോക പക്ഷാഘാത ദിനം - WORLD STROKE DAY 2024

ജീവിത ശൈലീ രോഗങ്ങളുള്ളവര്‍ സ്‌ട്രോക്കിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടത് പ്രധാനമാണ്. പക്ഷാഘാതമുണ്ടായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണെന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ കണ്‍സള്‍ട്ടന്‍റ് ന്യൂറോളജിസ്റ്റ് ഡോ. തോമസ് ഐപ്പ് പറയുന്നു.

EXERCISE CAN HELP TO PREVENT STROKE  SYMPTOMS OF STROKE  HOW TO TREAT STROKE  ലോക പക്ഷാഘാത ദിനം
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Oct 29, 2024, 1:27 PM IST

തിരുവനന്തപുരം : പ്രായഭേദമില്ലാതെ ആരുടെ ജീവിതത്തിലും ഏപ്പോള്‍ വേണമെങ്കിലും കടന്നുവരാവുന്ന വില്ലനാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക്. മികച്ച ശാരീരികാരോഗ്യമുണ്ടെന്ന് പൊതുവേ സ്വയം കരുതുന്നവരെ പോലും സ്‌ട്രോക്ക് അപ്രതീക്ഷിതമായി ആക്രമിച്ചേക്കാം. പ്രധാനമായും ജീവിത ശൈലീ രോഗങ്ങളുള്ളവര്‍ ഈ രോഗത്തിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നാണ് പൊതുവേ ഡോക്‌ടര്‍മാരുടെ അഭിപ്രായം. അത്തരക്കാരായ ആളുകള്‍ കൃത്യമായ ഇടവേളകളില്‍ ഡോക്‌ടര്‍മാരെ സമീപിച്ച് പരിശോധനകള്‍ നടത്തി ജീവിത ശൈലീ രോഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ തേടേണ്ടതാണ്.

പക്ഷാഘാതത്തെ നേരിടാനുള്ള പ്രധാന പ്രതിരോധ മാര്‍ഗം വ്യായാമമാണെന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ കണ്‍സള്‍ട്ടന്‍റ് ന്യൂറോളജിസ്റ്റ് ഡോ. തോമസ് ഐപ്പ്. പക്ഷാഘാതമുണ്ടായാല്‍ എത്രയും വേഗം ചികിത്സിക്കുന്നതാണ് അത്യാവശ്യമെന്നും അദ്ദേഹം പറഞ്ഞു. ലോക പക്ഷാഘാത ദിനത്തില്‍ പക്ഷാഘാത ചികിത്സാ രീതിയെ കുറിച്ചു പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും ഇ ടി വി ഭാരതിനോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

എന്താണ് പക്ഷാഘാതം ?

തലച്ചോറിലേക്കുള്ള രക്തകുഴലില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് പക്ഷാഘാത രോഗമെന്ന് ഡോക്‌ടര്‍ പറയുന്നു. രക്തയോട്ടത്തില്‍ കുറവും രക്തക്കുഴല്‍ പൊട്ടി ഒലിക്കുമ്പോഴും പക്ഷാഘാതമുണ്ടാകും.

ലക്ഷണങ്ങള്‍ എന്തെല്ലാം ?

ബാലന്‍സ് നഷ്‌ടപ്പെട്ട് പെട്ടെന്ന് തലകറക്കമുണ്ടാകുക, പെട്ടെന്ന് കാഴ്‌ചക്കുറവ് വരിക, പെട്ടെന്ന് കൈ കാലുകള്‍ക്ക് ബലക്കുറവ് ഉണ്ടാവുക, നാക്ക് കുഴച്ചില്‍ എന്നിവയാണ് പക്ഷാഘാതത്തിന്‍റെ ലക്ഷണങ്ങള്‍. പെട്ടെന്നാകും ഇതു സംഭവിക്കുക. പക്ഷാഘാതമെന്ന് തിരിച്ചറിഞ്ഞാല്‍ എത്രയും പെട്ടെന്ന് രോഗിയെ അടിയന്തര ചികിത്സയ്ക്ക് എത്തിക്കണം.

എങ്ങനെ ചികിത്സിക്കാം ?

പക്ഷാഘാതത്തിന്‍റെ ആഘാതങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. രോഗിയെ ഉടനടി ''സ്‌ട്രൊക്ക് റെഡി'' ആശുപത്രിയിലേക്ക് എത്തിക്കണം. 24 മണിക്കൂറും പക്ഷാഘാത രോഗികളെ സ്വീകരിക്കാന്‍ സര്‍വ്വസജ്ജമായിരിക്കും ഇത്തരം സ്‌ട്രോക്ക് റെഡി ആശുപത്രികള്‍.

പരിശീലനം ലഭിച്ച ഡോക്‌ടര്‍മാരും നേഴ്‌സുമാരും സ്‌കാനിങ് സൗകര്യങ്ങളും ഇത്തരം ആശുപത്രിയില്‍ സജ്ജമായിരിക്കും. അത്യാവശ്യമായി നൽകേണ്ട മരുന്നുകള്‍ ഉള്‍പ്പെടെ ഇങ്ങനെയുള്ള ആശുപത്രിയില്‍ ഉണ്ടാകും. സി ടി സ്‌കാനിലൂടെ രക്ഷകുഴലിലെ തടസമാണോ, രക്തകുഴല്‍ പൊട്ടിയതാണോ പക്ഷാഘാതത്തിന് കാരണമെന്ന് കണ്ടെത്താനാകും.

രക്തകുഴല്‍ അടഞ്ഞതാണെങ്കില്‍ മറ്റു സങ്കീര്‍ണതകളില്ലെന്നു കണ്ടാല്‍ രക്തം അലിയിക്കാനുള്ള മരുന്നാകണം ആദ്യം നൽകേണ്ടത്. ഇത് ഞരമ്പുകള്‍ വഴി പക്ഷാഘാതം വന്നു നാലര മണിക്കൂറിനകം നൽകണം. ചിലര്‍ ഉറങ്ങി എണീക്കുമ്പോള്‍ പക്ഷാഘാതമുണ്ടാകുന്നതായി തിരിച്ചറിയും. ഇത്തരം സാഹചര്യത്തില്‍ നാലര മണിക്കൂറിനുള്ളിലാണോ പക്ഷാഘാതം സംഭവിച്ചതെന്ന് തിരിച്ചറിയാനുള്ള ടെസ്‌റ്റുകള്‍ നടത്തണം.

എം ആര്‍ എ സ്‌കാനിലെ പല സീക്വന്‍സുകളിലുള്ള ടെസ്‌റ്റുകള്‍ നടത്തണം. ഇതിനു ശേഷമാകണം രക്തം അലിയിപ്പിക്കാനുള്ള മരുന്ന് നല്‌കേണ്ടതു. വലിയ രക്ത കുഴലിലെ തടസം തിരിച്ചറിയാന്‍ ആന്‍ജിയോപ്ലാസ്റ്റി ആവശ്യമാണ്. വലിയ രക്തക്കുഴലിലാണ് തടസമെങ്കില്‍ ഡോക്‌ടര്‍ നേരിട്ട് നീക്കണം. 24 മണിക്കൂറിനുള്ളില്‍ ഇതു ചെയ്യണം.

അടിയന്തര ചികിത്സയ്ക്ക് ശേഷം ഐ സി യുവിലേക്ക് മാറ്റും. രക്ത സമ്മര്‍ദ്ദം, പഞ്ചസാരയുടെ അളവ്, ശരീര താപം, ഹൃദയമിടിപ്പ് എന്നിവ നിരന്തരമായി നിരീക്ഷിക്കണം. ഹൈപ്പര്‍ ടെന്‍ഷന്‍, ഡയബറ്റീസ്, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കണം. വ്യായാമത്തിലൂടെ മാത്രമേ പക്ഷാഘാതം തടയാനാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Also Read : മുഖം നോക്കി കണ്ടെത്തും സ്ട്രോക്ക് സാധ്യത:സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാവുന്ന എഐ ടൂള്‍ റെഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.