ETV Bharat / health

ഓട്ടിസം വളരെ ചെറുപ്പത്തില്‍ തിരിച്ചറിയാം ; ലക്ഷണങ്ങള്‍ അടക്കം അറിയേണ്ടതെല്ലാം - World Autism Awareness Day - WORLD AUTISM AWARENESS DAY

ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം. തലച്ചോറിന്‍റെ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഓട്ടിസത്തിന് കാരണം. രോഗത്തെ കുറിച്ച് തിരുവനന്തപുരം, പട്ടം, എസ്‌യുടി ആശുപത്രിയിലെ ചൈൽഡ് ഡെവലപ്‌മെന്‍റ് തെറാപ്പിസ്റ്റ് എ രശ്‌മി മോഹൻ പറയുന്നു

WORLD AUTISM AWARENESS DAY  WORLD AUTISM AWARENESS DAY 2024  SYMPTOMS OF AUTISM  CHILD DEVELOPMENT THERAPY
World Autism Awareness Day 2024; History, Theme And Significance
author img

By ETV Bharat Kerala Team

Published : Apr 2, 2024, 6:26 AM IST

ഓട്ടിസത്തെ കുറിച്ച് ചൈൽഡ് ഡെവലപ്‌മെന്‍റ് തെറാപ്പിസ്റ്റ് രശ്‌മി മോഹൻ

തിരുവനന്തപുരം : ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനമാണ്. തലച്ചോറിന്‍റെ വളർച്ചയ്ക്കിടെയുണ്ടാകുന്ന വൈകല്യങ്ങളുമായി ബന്ധപ്പെട്ട അവസ്ഥയാണ് ഓട്ടിസം. പൂർണമായും ചികിത്സിച്ച് ഭേദമാക്കാനാകാത്തതാണ് ഈ അവസ്ഥ. 100ൽ ഒരാൾക്ക് എന്ന അനുപാതത്തിൽ ലോകം മുഴുവനും ഇത് ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഓട്ടിസം ഗുരുതരമായ രോഗാവസ്ഥയല്ല. സ്വാഭാവിക പ്രതികരണത്തിനോ പ്രവർത്തനത്തിനോ കഴിയാത്ത വിധം തലച്ചോറിനുണ്ടാകുന്ന രൂപമാറ്റമാണിത്. ഓരോ ഓട്ടിസം ബാധിതരും വ്യത്യസ്‌തരായിരിക്കും. നിരന്തരമായ തെറാപ്പിയിലൂടെയും കൗൺസിലിങ്ങിലൂടെയും മാത്രമേ ഓട്ടിസം ബാധിതരെ സഹായിക്കാനാകൂ. ഓട്ടിസത്തെക്കുറിച്ച് തിരുവനന്തപുരം, പട്ടം, എസ്‌യുടി ആശുപത്രിയിലെ ചൈൽഡ് ഡെവലപ്‌മെന്‍റ് തെറാപ്പിസ്റ്റ് എ രശ്‌മി മോഹൻ പറയുന്നു.

ഒന്നര വയസിൽ ഓട്ടിസം തിരിച്ചറിയാം : തലച്ചോറിന്‍റെ വളർച്ചയിൽ ഉണ്ടാകുന്ന പാകപ്പിഴകളാണ് ഓട്ടിസം ബാധയ്ക്ക് കാരണമാകുന്നത്. ഒന്നര വയസുള്ള കുട്ടി ഓട്ടിസം ബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. മാതാപിതാക്കള്‍ക്ക് കുട്ടിയെ നിരീക്ഷിച്ച് ഇത് മനസിലാക്കാനാകും. സാധാരണ ഒന്നര വയസിലാണ് കുട്ടികൾ സംസാരിച്ച് തുടങ്ങുന്നതും പ്രതികരിച്ച് തുടങ്ങുന്നതും. പെരുമാറ്റത്തിലും സംസാരത്തിലുമുള്ള അസ്വാഭാവികതകൾ ഒന്നര വയസ് മുതൽ കുട്ടി പ്രകടമായി കാണിച്ചുതുടങ്ങും.

ലക്ഷണങ്ങൾ എന്തെല്ലാം ?

സമപ്രായക്കാരായ കുട്ടികളിൽ നിന്നും ഓട്ടിസം ബാധിതരായ കുട്ടികളുടെ പെരുമാറ്റം ചെറുപ്പത്തിൽ പെട്ടെന്ന് വേർതിരിച്ചറിയാനാകില്ല. ചോദ്യം ചോദിക്കുമ്പോൾ കണ്ണിൽ നോക്കാതെ ഉത്തരം പറയുകയും ചോദിച്ച ചോദ്യം തിരിച്ച് അനുകരിക്കുകയും ചെയ്യുന്നത് ഓട്ടിസത്തിന്‍റെ ലക്ഷണമാകാം. സമപ്രായക്കാരുമായി ഓട്ടിസം ബാധിതനായ കുട്ടി തീരെ ഇടപെടാൻ താത്പര്യം കാണിക്കില്ല.

സ്വന്തം ലോകത്തെ കളി ചിരികളിൽ സദാസമയവും വ്യാപൃതരായിരിക്കും ഇവര്‍. മറ്റുള്ളവരുമായി ഇടപെടാത്തത് മറ്റൊരു ലക്ഷണമാണ്. ആവർത്തിച്ചുള്ള ചേഷ്‌ടകൾ ഓട്ടിസം ബാധിതനായ കുട്ടിയുടെ പ്രത്യേകതയാണ്. സംശയം തോന്നിയാൽ ഉടൻ ഡോക്‌ടറുമായി ബന്ധപ്പെടണം. ഓട്ടിസത്തിന്‍റെ തീവ്രത മനസിലാക്കാന്‍ അതിനെ ലോകാരോഗ്യ സംഘടന മൂന്നായി തിരിച്ചിട്ടുണ്ട്. മൈൽഡ് (Mild), മോഡേറേറ്റ് (Moderate), സിവിയർ (Severe) എന്നിവയാണ് അവ.

തിരിച്ചറിഞ്ഞാലുടൻ തെറാപ്പി

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ സ്ഥിരമായി കുഞ്ഞിൽ കണ്ടുതുടങ്ങിയാൽ ഉടന്‍ വൈദ്യസേവനം ആരംഭിക്കണം. ഒന്നര വയസിൽ തന്നെ കുട്ടികൾ ലക്ഷണം കാണിച്ച് തുടങ്ങിയാലും മിക്കവരും വൈദ്യ സഹായം തേടുന്നത് 3-4 വയസായതിന് ശേഷമാകും. ഓട്ടിസത്തിന്‍റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഡെവലപ്‌മെന്‍റൽ തെറാപ്പിസ്റ്റിന്‍റെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞിന് ഓട്ടിസം ബാധയില്ലെങ്കിൽ പോലും പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്. ഓട്ടിസം പൂർണമായി ഭേദമാക്കാനാകില്ല. സ്വന്തം കാര്യങ്ങൾ ചെയ്യാൻ പോലും ഓട്ടിസം ബാധിതർക്ക് പരിമിതികളുണ്ട്. ഇത് പരിഹരിക്കാൻ തെറാപ്പി സഹായിക്കും.

ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കായി മൾട്ടി ഡിസിപ്ലിനറി ടീം തന്നെ ആവശ്യമാണ്. ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് (Occupational Therapist), സ്‌പീച്ച് തെറാപ്പിസ്റ്റ് (Speech Therapist), സൈക്കോളജിസ്റ്റ് (Psychologist), ഡെവലപ്‌മെന്‍റ് തെറാപ്പിസ്റ്റ് (Development Therapist), പീഡിയാട്രിഷ്യൻ (Pediatrician), ഓഫ്ത്താൽമോളജിസ്റ്റ് (Ophthalmologist) എന്നിവർ അടങ്ങിയതാകും മൾട്ടി ഡിസിപ്ലിനറി ടീം.

ഒറ്റപ്പെടുത്തരുത്

ഓട്ടിസം ബാധിതരെ സമൂഹത്തിൽ നിന്ന് യാതൊരു കാരണവശാലും ഒറ്റപ്പെടുത്താൻ പാടില്ല. ഭരണഘടനാപരമായ സംരക്ഷണത്തിന് പുറമെ പ്രത്യേക പരിഗണനയും ഓട്ടിസം ബാധിതരുടെ അവകാശമാണ്. ഓട്ടിസം ഒരു മാനസിക രോഗമല്ല.

തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണമാണ് കാര്യങ്ങൾ മനസിലാക്കാനും പ്രതികരിക്കാനുമുള്ള ശേഷി ഇത്തരക്കാര്‍ക്ക് നഷ്‌ടപ്പെടുന്നത്. ഇത് ആർക്കുവേണമെങ്കിലും സംഭവിക്കാവുന്നതാണ്. ഒറ്റപ്പെടുത്തിയാൽ വളരെ വേഗം അത് തിരിച്ചറിയാനുള്ള ശേഷിയും ഓട്ടിസം ബാധിതർക്കുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.