തിരുവനന്തപുരം : കുഞ്ഞുങ്ങൾ ഉറങ്ങുമ്പോൾ ശബ്‌ദങ്ങൾ ഉണ്ടാകാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. എന്നാൽ ചില ശബ്‌ദങ്ങൾ കേട്ടാൽ കുഞ്ഞുങ്ങൾ വേഗത്തിൽ ഉറങ്ങുന്നത് കാണാം. എന്തൊകൊണ്ടായിരിക്കും ഇത് സംഭവിക്കുന്നതെന്ന് ചിലരെങ്കിലും ചിന്തിച്ചു കാണും. അതിനുള്ള ഉത്തരം നൽകുകയാണ് പട്ടം എസ് യു ടി ആശുപത്രിയിലെ ചൈല്‍ഡ് തെറാപ്പിസ്‌റ്റ് രശ്‌മി.
വേറൊരു ശബ്‌ദവുമില്ലാതെ ഒരേ മോഡുലേഷനില്‍ ഓരോ ഫ്രീക്വിന്‍സിയില്‍ ഒരു ശബ്‌ദം കേള്‍ക്കുന്നതിനെയാണ് വൈറ്റ് നോയിസ് എന്നു പറയുന്നത്. ഇത് കുഞ്ഞുങ്ങള്‍ക്ക് അങ്ങേയറ്റം സഹായകമായ ഒരവസ്ഥയാണ്. കുട്ടികള്‍ക്കും ഈ വൈറ്റ് നോയിസ് എന്ന അവസ്ഥ ഇഷ്‌ടമാണ്. കുഞ്ഞ് ഗര്‍ഭപാത്രത്തിനുള്ളിലായിരിക്കുന്ന സമയത്ത് കേള്‍ക്കുന്ന അതേ ഫ്രീക്വന്‍സിയിലും മോഡുലേഷനിലും കേള്‍ക്കുന്ന ശബ്‌ദമാണ് വൈറ്റ് നോയിസ്. ഇത് കുഞ്ഞുങ്ങളെ പെട്ടെന്ന് ഉറങ്ങാനും കൂടുതല്‍ നേരം ഉറങ്ങാനും സഹായിക്കും.
നമുക്ക് ശ്രദ്ധിച്ചാലറിയാം, ചില കുട്ടികള്‍ ചില ശബ്‌ദങ്ങള്‍ കേട്ടാൽ മാത്രമേ ഉറങ്ങുകയുള്ളൂ. അത്തരം ശബ്‌ദങ്ങളെയും വൈറ്റ് നോയിസ് എന്നു പറയാം. ഉദാഹരണത്തിന് ഫാനിന്‍റെ ശബ്‌ദം വൈറ്റ് നോയിസ് ആണ്. ഫാന്‍ ഇട്ടു കഴിഞ്ഞ ശേഷം നമുക്ക് ഒരേ ഫ്രീക്വന്‍സിയില്‍ ഒരു സൗണ്ട് കേള്‍ക്കാം. അത് വൈറ്റ് നോയിസ് ആണ്. രണ്ടാമതൊന്നാണ് എസി. എസി ഓണ്‍ ചെയ്‌ത് കഴിഞ്ഞതിനു ശേഷം ഒരേ ഫ്രീക്വന്‍സിയിലുള്ള ഒരു സൗണ്ട് മോഡുലേഷനുണ്ട്. ആ ശബ്‌ദവും വൈറ്റ് നോയിസ് ആണ്.
മറ്റൊരു സൗണ്ടു മില്ലാതെ തുടര്‍ച്ചയായി ഒരേ ശബ്‌ദം മാത്രം ഒരേ പ്രിക്വന്‍സിയിലും മോഡുലേഷനിലും കേള്‍ക്കുന്നതിനെയാണ് വൈറ്റ് നോയിസ് എന്നു പറയുന്നത്. വൈറ്റ് നോയിസ് അധികമായാല്‍ അത് കേള്‍വി ശക്തിയെ വരെ ബാധിക്കാനിടയുണ്ട്. അതു കൊണ്ട് കുട്ടികള്‍ക്ക് ഇഷ്‌ടമാണെങ്കില്‍ പോലും മിതമായ അളവില്‍ മാത്രമേ കുട്ടികളെ കേള്‍പ്പിക്കാന്‍ പാടുള്ളൂവെന്നും ചൈല്‍ഡ് തെറാപ്പിസ്‌റ്റ് രശ്‌മി പറയുന്നു.
Also Read : കുഞ്ഞുങ്ങളുടെ കവിളിൽ ചുംബിക്കരുതേ; ആരോഗ്യത്തെ അപകടത്തിലാക്കും