ETV Bharat / health

ടൈപ്പ് 2 പ്രമേഹവും അല്‍ഷിമേഴ്‌സും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം; അമിതമായ പഞ്ചസാര തലച്ചോറിനെ ബാധിക്കും - Type 2 Diabetes and Alzheimers - TYPE 2 DIABETES AND ALZHEIMERS

അമിതമായ പ്രമേഹം മസ്‌തിഷ്‌കത്തെയും ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍. നേരത്തെ നിങ്ങള്‍ പ്രമേഹ ബാധിതനായാല്‍ അല്‍ഷിമേഴ്‌സും അത്രയും നേരത്തെ നിങ്ങളുടെ ജീവിതത്തെ ബാധിച്ചേക്കാം. തൗഫീഖ് റഷീദ് എഴുതുന്നു

UNCONTROLLED SUGAR AFFECTS BRAIN  TYPE 2 DIABETES AND ALZHEIMERS  AMERICAN SOCIETY OF BIOCHEMISTRY  TEXAS A AND M UNIVDERSITY
Type 2 Diabetes and Alzheimers; New study
author img

By ETV Bharat Kerala Team

Published : Mar 29, 2024, 9:53 PM IST

ലച്ചോറടക്കം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന രോഗമാണ് പ്രമേഹമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്‌തുതയാണ്. ദീര്‍ഘകാലമായി ഗവേഷകര്‍ പ്രമേഹവും ഗ്രഹണശേഷിയിലെ ശോഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്‌ത് വരികയാണ്. ഇപ്പോഴിതാ ഗവേഷകര്‍ ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നു.

നേരത്തെയുള്ള ടൈപ്പ് 2 പ്രമേഹവും അല്‍ഷിമേഴ്‌സ് രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ടൈപ്പ്2 പ്രമേഹമുള്ള 81 ശതമാനം രോഗികളും അല്‍ഷിമേഴ്‌സ് ഉള്ളവരാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

പ്രമേഹവും അല്‍ഷിമേഴ്‌സും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി ഒരു പഠനത്തില്‍ കണ്ടെത്തിയത് ടെക്‌സസ് എ ആന്‍ഡ് എം സര്‍വകലാശാലയാണ്. ഇക്കാര്യം അവര്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് ബയോകെമിസ്‌ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്‌തു. കുടലിലെ ഒരു മാംസ്യ തന്‍മാത്രയാണ് ഇതിന് കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തലുകള്‍. ഈ കണ്ടുപിടുത്തം പക്ഷേ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പലരും ഇത് പുനഃപരിശോധിക്കുകയും ചെയ്‌തു.

ഉയര്‍ന്ന അളവില്‍ മാംസ്യം കഴിക്കുന്നത് ജാക്ക് 3 എന്ന മാംസ്യത്തെ ഇല്ലാതാക്കുന്നുവെന്നാണ് ശാസ്‌ത്രജ്ഞരുടെ കണ്ടെത്തല്‍. ഈ മാംസ്യം ഇല്ലാത്ത എലികളില്‍ കോശനശീകരണം വന്‍ തോതില്‍ നടക്കുന്നതായി കണ്ടെത്തി. ആദ്യം ഇത് കുടലുകളില്‍ സംഭവിക്കുകയും പിന്നീട് കരളിലേക്കും തുടര്‍ന്ന് തലച്ചോറിലേക്കും വ്യാപിക്കുകയും ചെയ്യും. ഇത് ക്രമേണ അല്‍ഷിമേഴ്‌സിലേക്ക് നയിക്കുന്നു. നിയന്ത്രിത പ്രമേഹവും മികച്ചതും ആരോഗ്യകരവുമായ ആഹാരവും ജീവിത ശൈലിയും കൊണ്ട് ഈ വെല്ലുവിളി നേരിടാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇതിന് പിന്നിലുള്ള ശാസ്‌ത്രം

ധാരാളം പഞ്ചസാര രക്തത്തില്‍ അടിഞ്ഞ് കൂടുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. അവയവങ്ങളുടെ ശോഷണമാണ് പ്രമേഹത്തിന്‍റെ മുഖ്യ ലക്ഷണം. ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെ എന്നത് പോലെ തലച്ചോറിനെയും ഇത് ബാധിക്കുന്നുവെന്നും ഫോര്‍ട്ടീസ് സിഡിഒസി ചെയര്‍മാനും പ്രമേഹ രോഗവിദഗ്ദ്ധനുമായ ഡോ. അനൂപ് മിശ്ര പറയുന്നു.

പ്രമേഹം നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുകയും തലച്ചോറടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുകയും ചെയ്യുന്നു. പ്രമേഹം ആദ്യം ചെറു രക്തക്കുഴലുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ഇത് തലച്ചോറിലേക്കുള്ള രക്തചംക്രമണത്തെ തടസപ്പെടുത്തുന്നു. ദീര്‍ഘകാലമാകുമ്പോള്‍ തലച്ചോറിലെ ചില ഭാഗങ്ങളെ അത് പ്രവര്‍ത്തനരഹിതമാക്കുന്നുവെന്നും ഡോ. അനൂപ് മിശ്ര ചൂണ്ടിക്കാട്ടുന്നു. ചെറുപ്രായത്തില്‍ പ്രമേഹം കണ്ടെത്തുന്നവരില്‍ പിന്നീട് മറവി രോഗമുണ്ടാകാനുള്ള സാധ്യതയേറെയാണ്.

ദീര്‍ഘകാലം അമിതമായി പഞ്ചസാര തലച്ചോറിലെത്തുന്നത് തലച്ചോറിനെ കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാകുന്നത് തലച്ചോറിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് ഓര്‍മ്മക്കുറവിനും, മൂഡ് സ്വിങ്സിനും, അമിതമായി ഭാരം കൂടുന്നതിനും, ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്കും കാരണമാകുന്നു.

രക്തത്തില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാരയുള്ളവരില്‍ ബീറ്റ അമലോയ്‌ഡ് എന്ന മാംസ്യ തന്‍മാത്രകള്‍ ഉയര്‍ന്ന അളവിലുണ്ടാകാന്‍ കാരണമാകുന്നു. ഇവരണ്ടും കൂടി നാഡീകോശങ്ങളില്‍ അടിയുകയും തലച്ചോറിലേക്കുള്ള സിഗ്നലുകള്‍ തടയുകയും ചെയ്യുന്നു. നാഡീ കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം തടസപ്പെടുന്നതാണ് അല്‍ഷിമേഴ്‌സിന്‍റെ മുഖ്യലക്ഷണം.

ടൈപ്പ്2 പ്രമേഹത്തിന്‍റെ ചികിത്സയുടെ ആവശ്യകത

പ്രമേഹ പരിരക്ഷയും പഞ്ചസാര സാധാരണനിലയില്‍ നിലനിര്‍ത്തുകയും ചെയ്യുക. മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് കടക്കാതെ നോക്കുക എന്നിവയാണ് ടൈപ്പ് 2 പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ. ഇതുകൂടാതെ പരിഗണിക്കേണ്ട മറ്റ് കാര്യങ്ങള്‍ ഇവയാണ്.

  • മരുന്നും ഇന്‍സുലിന്‍ ചികിത്സയും
  • ആഹാര നിയന്ത്രണവും വ്യായാമവും
  • പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കുക
  • സ്വയം പ്രതിരോധവും ആരോഗ്യകരമായ ജീവിതശൈലിയും
  • എന്ത് പ്രതിസന്ധിയുണ്ടാായാലും കുടുംബാംഗങ്ങളില്‍ നിന്നും ഡോക്‌ടര്‍മാരില്‍ നിന്നുമുള്ള ശാരീരികവും വൈകാരികവുമായ പിന്തുണ

പ്രമേഹ ആഹാരങ്ങള്‍

  • ആപ്പിള്‍- ആപ്പിളില്‍ കുറഞ്ഞ അളവില്‍ മാത്രമേ ഗ്ലൈസീമിക് സൂചിക ഉള്ളൂ. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. ഇതിന് പുറമെ കൊഴുപ്പ് അടങ്ങിയിട്ടുമില്ല.
  • ബദാം- ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിലെ ഇന്‍സുലിന്‍ അളവ് ഫലപ്രദമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
  • കസ്‌കസ്- ഇതില്‍ ധാരാളം മാംസ്യവും കാല്‍സ്യവും അടങ്ങിയിരിക്കുന്നു. ഇത് സാധാരണ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
  • മഞ്ഞള്‍- ഇതിലെ കുര്‍കുമിന്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
  • പയറുവര്‍ഗങ്ങള്‍, ഓട്‌സ്, ബള്‍ബെറികള്‍: ഇവ ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായകമാണ്. മുട്ടയും കൊഴുപ്പ് കുറഞ്ഞ മാംസവും കഴിക്കുന്നതും പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായകമാണ്.
  • വെളിച്ചെണ്ണ, ഒലിവ് ഓയില്‍, കടുകെണ്ണ: ഇത്തരത്തിലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉപയോഗിക്കുക. കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് കുറയ്ക്കുക.

Also Read:

  1. അതിരുകടക്കുന്ന പാപ്പരാസികള്‍; പ്രശസ്‌തര്‍ക്ക് സ്വകാര്യതയ്ക്ക് അവകാശമില്ലേ?
  2. കൊവിഡിന് ശേഷം മനുഷ്യന്‍റെ മനസിന് എന്ത് പറ്റി? മാനസികാരോഗ്യം കുറഞ്ഞു; ആഗോള തലത്തിലെ പഠനറിപ്പോർട്ട്
  3. കൈ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക; ഹസ്‌തദാനവും ആരോഗ്യ രഹസ്യങ്ങളും അറിയേണ്ടതെല്ലാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.