ETV Bharat / health

ഈ ശീലം പതിവാക്കൂ; 11 വർഷം അധികം ജീവിക്കാം - ACTIVITY INCREASE LIFE SPAN

നടത്തം പതിവാക്കുന്നത് ആയുർദൈർഘ്യം വർധിക്കാൻ സഹായിക്കുമെന്ന് പഠനം. അറിയാം വിശദമാദമായി.

BEST EXERCISE FOR LIFE EXPECTANCY  BENEFITS OF WALKING  BENEFITS OF PHYSICAL ACTIVITY  നടത്തത്തിന്‍റെ ആരോഗ്യ ഗുണങ്ങൾ
Representative Image (freepik)
author img

By ETV Bharat Health Team

Published : Nov 15, 2024, 7:05 PM IST

രീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടത്തം. ശരീരത്തിൽ അടിഞ്ഞുകൂടിയ കലോറി കത്തിച്ച് അമിതഭാരം കുറയ്ക്കാനും കുടവയർ കുറയ്ക്കാനും നടത്തം നിങ്ങളെ സഹായിക്കും. മെറ്റബോളിസം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും മികച്ച മാർഗം കൂടിയാണിത്. മിതമായ വേഗത്തിൽ 30 മിനിറ്റ് നടക്കുന്നത് 150 കലോറി കത്തിച്ചു കളയാൻ സഹായിക്കും. എല്ലുകൾക്ക് കരുത്ത് നൽകാനും ഹൃദയാരോഗ്യം നിലനിർത്താനും ദിവസേനയുള്ള നടത്തം ഗുണം ചെയ്യും. ദിവസവും രണ്ടര മണിക്കൂറിൽ കൂടുതൽ നടക്കുന്നവർക്ക് വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നെന്ന് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിൻ നടത്തിയ പഠനം കണ്ടെത്തി. കൂടാതെ ആയുർദൈർഘ്യം 11 വർഷം കൂടുമെന്നും പഠനം പറയുന്നു.

യുഎസിലെ 40 വയസിനു മുകളിലുള്ള 25 ശതമാനം ആളുകളിലാണ് പഠനം നടത്തിയത്. പതിവായി ശാരീരിക പ്രവർത്തനത്തിൽ ഏർപ്പെടുന്ന ആളുകളുടെ ആയുർദൈർഖ്യം 5 വർഷം കൂടുമെന്ന് പഠനം പറയുന്നു. കൂടാതെ ദിവസേന രണ്ടര കിലോമീറ്ററിൽ അധികം നടക്കുന്നവരുടെ ആയുർദൈർഘ്യം മറ്റുള്ളവരെ അപേക്ഷിച്ച് 11 വർഷം കൂടുതലാണെന്നും പഠനം തെളിയിച്ചു. എന്നാൽ വ്യായാമത്തിന്‍റെ അഭാവം ആളുകളിൽ ഹൃദ്രോഗം, അകാല മരണം എന്നിവയുടെ സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.

നടത്തം പതിവാക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങൾ

  • ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
  • എനർജി ലെവൽ ഉയർത്താം
  • സമ്മർദ്ദം കുറയ്ക്കാം
  • മാനിസികനില മെച്ചപ്പെടുത്താം
  • ഉറക്കപ്രശ്‌നങ്ങൾ പരിഹരിക്കാം
  • പേശികൾ ശക്തിപ്പെടുത്താം
  • പ്രമേഹം നിയന്ത്രിക്കാം
  • പ്രതിരോധ ശേഷി മെച്ചപ്പെടുത്താം
  • കലോറി കത്തിക്കാം
  • കൊളസ്‌ട്രോൾ കുറയ്ക്കാം

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : പ്രമേഹം, ഹൃദയാഘാതം എന്നിവ തടയാം; ലളിതമായ ഈ ശീലം പതിവാക്കൂ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.