ETV Bharat / health

ചൂട് സഹിക്കാൻ പറ്റുന്നില്ലേ ? ; ശരീരം തണുപ്പിക്കാൻ 10 മാര്‍ഗങ്ങള്‍ - Summer Cooling Tips - SUMMER COOLING TIPS

ഈ കൊടും ചൂടില്‍ ശരീരം തണുപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍

HOW TO STAY COOL IN SUMMER  SUMMER PRECAUTIONS  TIPS TO STAY SAFE IN SUMMER  ചൂടിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്
TEN TIPS TO STAYING YOURSELF COOL IN THIS HOT WEATHER
author img

By ETV Bharat Kerala Team

Published : May 2, 2024, 4:34 PM IST

രോ ദിവസം കഴിയുംതോറും വേനല്‍ക്കാലത്തെ ഈ കൊടുംചൂടില്‍ വെന്തുരുകുകയാണ് നാട്. ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ അലര്‍ട്ടുകളും പ്രഖ്യാപിക്കുന്നുണ്ട്. പകല്‍ സമയങ്ങളില്‍ പുറത്തേക്ക് ഇറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവില്‍. ചൂടുകാരണം രാത്രിയില്‍ ഉറങ്ങാൻ പോലും പലരും ബുദ്ധിമുട്ടുന്നുണ്ട്. ചൂടും അതുമൂലമുണ്ടാക്കുന്ന വിയര്‍പ്പുമെല്ലാം നമ്മളെ കൂടുതല്‍ അസ്വസ്ഥരാക്കും. ഈ സാഹചര്യം മറികടക്കാൻ ശരീരത്തെ തണുപ്പിച്ച് വയ്‌ക്കാനുള്ള ചില വഴികള്‍...

ഹൈഡ്രേറ്റായിരിക്കുക: ചൂടുകാലത്ത് നിര്‍ജ്ജലീകരണത്തിന്‍റെ അപകടങ്ങളില്‍ നിന്നും രക്ഷ നേടേണ്ടത് അത്യാവശ്യമാണ്. ഇതിനായി ശരീരത്തിലെ ജലാംശം നിലനിര്‍ത്താൻ കൂടുതല്‍ വെള്ളം കുടിക്കണം. നിർജ്ജലീകരണം ചെയ്യുന്നത് കൊണ്ട് മധുരമുള്ള പാനീയങ്ങളും മദ്യവും ഒഴിവാക്കണം.

അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കുക: ഈ വേനല്‍ക്കാലത്ത് പുറത്തേക്കൊക്കെ ഇറങ്ങുമ്പോള്‍ അയഞ്ഞ, ഭാരം കുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാകും നല്ലത്. അവ ഇളം നിറത്തിലുള്ളതും ആയിരിക്കണം. ഇരുണ്ട നിറത്തിലുള്ളവ ചൂട് ആഗിരണം ചെയ്യുന്നത് കൊണ്ട് തന്നെ അവ ഒഴിവാക്കുന്നതാകും നല്ലത്.

ഫാനുകള്‍ ഉപയോഗിക്കാം: വീട്ടില്‍ ഇരിക്കുമ്പോള്‍ ചൂടില്‍ നിന്നും രക്ഷനേടാൻ ഫാനുകള്‍ ഉപയോഗിക്കാം. അധികമായി തണുപ്പ് ലഭിക്കണമെങ്കില്‍ ഫാനിൻ്റെ മുന്നിൽ ഈര്‍പ്പമുള്ള തുണിയോ മറ്റോ ഉപയോഗിക്കാം.

കര്‍ട്ടനും ബ്ലൈന്‍ഡുകളും അടയ്‌ക്കുക: സൂര്യപ്രകാശം നേരിട്ട് വീടുനുള്ളിലേക്ക് കയറുന്ന സാഹചര്യം ഒഴിവാക്കാൻ ചൂട് കൂടിയ സമയങ്ങളില്‍ കര്‍ട്ടനും ബ്ലൈന്‍ഡുകളും ഉയോഗിക്കാം.

തണുത്ത വെള്ളത്തിലെ കുളി: ശരീരത്തിലെ താപനിലയുടെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്ന ഏറ്റവും എളുപ്പത്തിലുള്ള മാര്‍ഗമാണ് കുളി. ചൂടേറിയ കാലങ്ങളില്‍ തണുത്ത വെള്ളത്തില്‍ കുളിയ്‌ക്കുന്നത് ചൂടിൽ നിന്നും ആശ്വാസം നല്‍കും.

ചൂട് കൂടിയ സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കുക: സാധാരണ ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന സമയങ്ങളില്‍ ആവശ്യമല്ലാത്ത പുറത്തെ യാത്രകളും മറ്റും ഒഴിവാക്കാം. ഈ സമയത്ത് വീടിനുള്ളിലോ ഓഫിസിലോ മറ്റും ചെലവഴിക്കുന്നതാകും നല്ലത്. അത്യാവശ്യമാണെങ്കില്‍ മാത്രം സണ്‍സ്ക്രീൻ പുരട്ടിയും തൊപ്പിയും സണ്‍ഗ്ലാസും അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിച്ചും പുറത്തിറങ്ങാം.

ലഘുഭക്ഷണങ്ങള്‍ ഉപയോഗിക്കാം: ദഹന പ്രക്രിയക്ക് ഊര്‍ജം കുറച്ച് മാത്രം ആവശ്യമുള്ള സലാഡുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കാൻ ശ്രമിക്കാം. ഇതിലൂടെയും ശരീരത്തെ തണുപ്പിക്കാൻ സാധിക്കും.

കൂളിങ് പ്രൊഡക്‌ട്‌സ് ഉപയോഗിക്കാം: ഏത് സ്ഥലത്ത് ആണെങ്കിലും തണുപ്പ് നിലനിർത്താൻ നിങ്ങളെ സഹായിക്കുന്നതിന് വേണ്ടി ജെൽ പായ്ക്കുകൾ, കൂളിങ് ടവലുകൾ, ഹാൻഡ്‌ഹെൽഡ് ഫാനുകൾ എന്നിവ ഉപയോഗിക്കാം.

വായുസഞ്ചാരമുള്ള സ്ഥലങ്ങളിലെ താമസം: ലൈബ്രറികൾ, ഷോപ്പിങ് മാളുകൾ അല്ലെങ്കിൽ കമ്മ്യൂണിറ്റി സെൻ്ററുകൾ പോലുള്ള നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ സമയം ചെലവഴിക്കാൻ ശ്രമിക്കുന്നതും ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.

മൃഗങ്ങളെയും മറക്കരുത്: ഈ ചൂട് നമ്മളെ മാത്രമല്ല, മറ്റ് മൃഗങ്ങളെയും പക്ഷികളെയുമെല്ലാം കാര്യമായി ബാധിക്കാം. അവര്‍ക്കും ധാരാളം വെള്ളവും തണുപ്പ് നിലനിര്‍ത്തുന്ന ആഹാരവും ലഭ്യമാക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്.

Also Read : ചുട്ടുപൊള്ളുന്ന ചൂടിലും മേക്കപ്പ് ഇളകാതെ നിലനിര്‍ത്താം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ മതി - How To Hold Your Makeup In Heat

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.