ETV Bharat / health

വിജയകരമായ നൂറ് റോബോട്ടിക് സർജറികൾ; കാൻസർ ചികിത്സയില്‍ ചരിത്രം രചിച്ച് ഒരു സര്‍ക്കാർ ആശുപത്രി - ROBOTIC SURGERIES IN GOVT HOSPITAL

ഹൈദരാബാദിലെ എംഎൻജെ കാൻസർ ആശുപത്രി നൂറ് റോബോട്ടിക് സർജറികൾ വിജയകരമായി പൂര്‍ത്തിയാക്കി. ഇതാദ്യമായാണ് സർക്കാർ ആശുപത്രികളില്‍ ഇത്തരത്തിലുള്ള ശസ്‌ത്രക്രിയ നടക്കുന്നത്.

HYDERABAD  MNJ CANCER HOSPITAL HYDERABAD  ROBOTIC SURGERY  HYDERABAD CANCER HOSPITAL
എംഎൻജെ ആശുപത്രിയിലെ റോബോട്ടിക് സര്‍ജറി ഉപകരണങ്ങൾ (ETV Bharat)
author img

By ETV Bharat Kerala Team

Published : May 24, 2024, 5:27 PM IST

ഹൈദരാബാദ്: ഹൈദരാബാദിലെ എംഎൻജെ കാൻസർ ഹോസ്‌പിറ്റലിൽ 100 റോബോട്ടിക് ക്യാൻസർ ശസ്‌ത്രക്രിയകൾ വിജയകരമായി പൂർത്തിയായി. ആദ്യമായാണ് ഒരു സർക്കാർ ആശുപത്രിയിൽ ഇത്തരത്തിലുള്ള ശസ്‌ത്രക്രിയ നടക്കുന്നത്. ആറുമാസം മുമ്പ് എംഎൻജെയിൽ 30 കോടിയോളം രൂപ ചെലവിൽ റോബോട്ടിക് സർജറി സൗകര്യം ഏർപ്പെടുത്തിയിരുന്നു. ആശുപത്രിയിലെ നാല് പ്രൊഫസർമാരും അസിസ്‌റ്റൻ്റ് പ്രൊഫസർമാരും ഇതിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.

മുമ്പ് വൻകിട കോർപ്പറേറ്റ് ആശുപത്രികളിൽ മാത്രമാണ് റോബോട്ടിക് ശസ്‌ത്രക്രിയകൾ ലഭ്യമായിരുന്നത്. ഇവയുടെ വിലയും വളരെ കൂടുതലാണ്. എംഎൻജെയിൽ സൗകര്യമൊരുക്കിയതോടെ പാവപ്പെട്ടവർക്ക് ഏറെ ആശ്വാസം ലഭിച്ചെന്ന് ഡോക്‌ടർമാർ പറയുന്നു. ഈ ശസ്‌ത്രക്രിയകൾ നടത്തുമ്പോള്‍ വലിയ മുറിവുകളൊന്നും ഉണ്ടാകുന്നില്ല. രക്തസ്രാവവും വേദനയും കുറവാണ്. എംഎന്‍ജെ നിലവിൽ സ്‌തനങ്ങൾ, ഗർഭപാത്രം, മലാശയം, വൻകുടൽ, അന്നനാളം, ആമാശയം, മറ്റ് അർബുദങ്ങൾ എന്നിവയ്ക്കായാണ് റോബോട്ടിക് ശസ്‌ത്രക്രിയ നടത്തുന്നത്. അതത് സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ആരോഗ്യ പദ്ധതികളെ ആയുഷ്‌മാൻ ഭാരതുമായി ബന്ധിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് ഇപ്പോള്‍ എംഎൻജെ.

ഭാവിയിലെ കാർ-ടി-സെൽ തെറാപ്പി സേവനങ്ങളെക്കുറിച്ച് എംഎൻജെ കാൻസർ ആശുപത്രി ഡയറക്‌ടർ ഡോ. മുക്ത ശ്രീനിവാസുലു ഇങ്ങനെ പറഞ്ഞു. ''ഞങ്ങൾ സർജിക്കൽ ഓങ്കോളജി സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ വിദ്യാർഥികൾക്ക് റോബോട്ടിക് സർജറിയിൽ പരിശീലനം നൽകുന്നു. ഭാവിയിൽ, ടാർഗെറ്റ് തെറാപ്പി, മജ്ജ ചികിത്സകൾ, ബ്ലഡ് കാൻസർ ചികിത്സയിലെ അത്യാധുനിക കാർ-ടി- സെൽ തെറാപ്പി എന്നിവയ്‌ക്കൊപ്പം നിരവധി ക്യാൻസറുകൾക്കുള്ള ഒരു റോബോട്ടിക് ചികിത്സകളും എംഎന്‍ജെയിൽ ലഭ്യമാകും".

ALSO READ: കോട്ടയത്തെ സര്‍ക്കാരാശുപത്രികൾ ഹൈടെക്കായി; ഒപി ടിക്കറ്റ് ഇനി വീട്ടിലിരുന്ന് ബുക്ക് ചെയ്യാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.