ETV Bharat / health

പുകവലി സ്‌ട്രോക്കിന്‍റെ സാധ്യത കൂട്ടുമോ ? ; പഠനങ്ങൾ പറയുന്നതിങ്ങനെ

പുകവലി സ്‌ട്രോക്കിന്‍റെ സാധ്യത കൂട്ടുന്നതായി പഠനങ്ങൾ

Smoking habits  Stroke  Risks of smoking  Smoking side effects
Research Founds Smoking Increase The Risk Of Stroke
author img

By ETV Bharat Kerala Team

Published : Mar 15, 2024, 8:29 PM IST

ന്യൂഡൽഹി : പുകവലിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക. സ്‌ട്രോക്ക് അഥവാ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത പുകവലിക്കാരിൽ കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇക്ലിനിക്കൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

പുകവലിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ പുകവലിക്കാരിൽ സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ബെംഗളൂരുവിലെ സെൻ്റ് ജോൺസ് മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തിയത്. മസ്‌തിഷ്‌കത്തിലേക്കുള്ള രക്ത വിതരണം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്.

സുരക്ഷിതമാണെന്ന് കരുതപ്പെടുന്ന ഫിൽട്ടർ ചെയ്‌ത സിഗരറ്റുകളും അല്ലാത്തവയും ഇൻട്രാ സെറിബ്രൽ ഹെമറേജ് (ഐസിഎച്ച്) അഥവാ ഹെമറേജിക് സ്‌ട്രോക്ക് അടക്കമുള്ളവയുടെ അപകടസാധ്യത ഇരട്ടിയാക്കുന്നതായാണ് പഠനം പറയുന്നത്. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം സംഭവിക്കുന്ന അവസ്ഥയാണ് ഐസിഎച്ച്. 50 വയസ്സിന് താഴെയുള്ള പ്രതിദിനം 20 സിഗരറ്റുകളിൽ കൂടുതൽ ഉപയോഗിക്കുന്ന പുകവലിക്കാരിൽ സ്ട്രോക്ക് സാധ്യത ഇരട്ടിയിലധികമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പുകയില ഉപയോഗം കുറയ്‌ക്കുന്നതിന് ആഗോള തലത്തിൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. പുകവലി രഹിത അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനുള്ള നിയമനിർമാണങ്ങൾ നടത്തണമെന്നും, ഒപ്പം പുകവലി ഉപേക്ഷിക്കാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഗവേഷകർ പറയുന്നു.

സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങൾ

  • പെട്ടെന്നുള്ള മരവിപ്പ് അല്ലെങ്കിൽ മുഖത്തോ കൈയിലോ കാലിലോ, പ്രത്യേകിച്ച് ശരീരത്തിന്‍റെ ഏതെങ്കിലും ഒരു വശത്ത് ബലഹീനത ഉണ്ടാവുന്നു.
  • പെട്ടെന്നുള്ള ആശയക്കുഴപ്പം
  • സംസാരിക്കുന്നതിനോ മനസിലാക്കുന്നതിനോ ബുദ്ധിമുട്ട്
  • ഒരു കണ്ണിലോ അല്ലെങ്കിൽ രണ്ട് കണ്ണുകളിലുമോ കാഴ്‌ചാ ബുദ്ധിമുട്ട്
  • നടത്തത്തിൽ പെട്ടെന്നുള്ള മാറ്റം
  • തലകറക്കം
  • ബാലൻസ് നഷ്‌ടപ്പെടൽ
  • ഒരു കാരണവുമില്ലാതെ പെട്ടെന്നുള്ള കടുത്ത തലവേദന

Also read: പുകവലി വിരുദ്ധ ദിനം; നിയുക്ത പുകവലി മുറികൾ നീക്കം ചെയ്യാൻ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് വിദഗ്‌ധർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.