ETV Bharat / health

ഭക്ഷണം മാത്രമല്ല; വയറിന് ചുറ്റുമുള്ള കൊഴുപ്പിന് കാരണങ്ങൾ നിരവധി; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് - belly fat causes - BELLY FAT CAUSES

പുകവലി, അമിതമായ മദ്യപാനം എന്നിവ വയറിലെ കൊഴുപ്പ് വർധിപ്പിക്കുമെന്ന് പഠനം. വ്യായാമത്തിന്‍റെ അഭാവവും അനാരോഗ്യകരമായ ശരീരഭാരം വർധിക്കാൻ കാരണമാകുന്നു.

BELLY FAT  SMOKING CAUSE BELLY FAT  SHOCKING RESEARCH ABOUT BELLY FAT  വയറിന് ചുറ്റുനുമുള്ള കൊഴുപ്പ്
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Sep 1, 2024, 12:55 PM IST

യറിനു ചുറ്റുമുള്ള കൊഴുപ്പ് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. എന്നാൽ ചാടിയ വയർ കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റും വ്യായാമവും പിന്തുടരുന്നവരാണ് പലരും. എന്നാൽ മിക്കവരുടെയും ശ്രമം വിഫലമാകാറാണ് പതിവ്. വയറ്റിലെ അമിത കൊഴുപ്പ് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിങ്ങനെ അനേകം ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നവയാണ്.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രധാന വെല്ലുവിളി വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് തന്നെയാണ്. എന്നാൽ വയറു ചാടുന്നതിന്‍റെ യഥാർത്ഥ കാരണം എന്താണെന്ന് പലർക്കും അറിയില്ല. അമിതമായി ഭക്ഷണം കഴിക്കുന്നത് വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുമെന്ന് മിക്കവർക്ക് അറിയാം. എന്നാൽ ഇതിനു പുറമെ മറ്റ് നിരവധി ഘടകങ്ങളും വയറിൽ കൊഴുപ്പ് വർധിക്കാൻ കാരണമാകാറുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

വ്യായാമത്തിൻ്റെ അഭാവം: ആധുനിക യുഗത്തിൽ വ്യായാമം ചെയ്യാൻ മടിക്കുന്നവരാണ് ഭൂരിഭാഗവും. ഇത് അനാരോഗ്യകരമായ ശരീരഭാരം വർധിക്കാൻ ഇടയാകുന്നു. എന്നാൽ ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ വയറിനു ചുറ്റുമുള്ള കൊഴുപ്പ് കത്തിച്ചുകളയാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. അതിനാൽ വ്യായാമം ശീലമാക്കാൻ വിദഗ്‌ധർ നിർദേശിക്കുന്നു.

അനാരോഗ്യകരമായ ഭക്ഷണക്രമം: അനാരോഗ്യകരമായ ഭക്ഷണക്രമം വയറിന് ചുറ്റുമുള്ള തടി വർധിക്കാൻ കാരണമാകുന്നുവെന്ന് വിദഗ്‌ധർ പറയുന്നു. ശരീരത്തിന് ആവശ്യമായ അളവിനേക്കാൾ കൂടുതൽ കലോറി അടങ്ങിയ ഭക്ഷണമാണ് പലരും സ്ഥിരമായി കഴിക്കുന്നത്. ഇത് വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകുന്നു.

അമിതമായ മദ്യപാനം: കലോറി കൂടുതൽ അടങ്ങിയിരിക്കുന്ന ഒന്നാണ് മദ്യം. കൂടുതൽ അളവിലുള്ള മദ്യത്തിന്‍റെ ഉപയോഗം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇതിനുപുറമെ മരുന്ന് കഴിക്കുമ്പോൾ നോൺ വെജ് ഭക്ഷണം കഴിക്കുന്നവരാണ് പലരും. ഇത് വയറിനു ചുറ്റും കൊഴുപ്പ് വർധിക്കാൻ കരണമാകുന്നുവെന്നും വിദഗ്‌ധർ പറയുന്നു.

പുകവലി: നാഷണൽ ലൈബ്രറി ഓഫ് സയൻസ് റിപ്പോർട്ട് പ്രകാരം വയറിലെ കൊഴുപ്പ് വർധിക്കാൻ കാരണമാകുന്ന ഒന്നാണെന്ന് പുകവലി. എന്നാൽ ഇതിനെ കുറിച്ച് ഭൂരിഭാഗം പേർക്കും അറിവില്ലെന്നുള്ളതാണ് വസ്‌തുത. ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ കുറക്കുകയും ചീത്ത കൊളസ്‌ട്രോൾ കൂട്ടാൻ പുകവലി കാരണമാകുന്നു. ഇത് വയറിനു ചുറ്റും കൊഴുപ്പ് വർധിപ്പിക്കുന്നു. അതേസമയം പുകവലിക്കുന്നവരിൽ പുകവലിക്കാത്തവരെക്കാൾ വയറിനു ചുറ്റുമുള്ള കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണെന്ന് 2011 ൽ ഇൻ്റർനാഷണൽ ജേണൽ ഓഫ് ഒബിസിറ്റി പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു.

രാത്രിയിൽ ഉറക്കക്കുറവ്: രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാതെ വരുമ്പോൾ രാവിലെ കൂടുതൽ ഭക്ഷണം കഴിക്കാൻ കാരണമാകുന്നു. ഇത് വയറിലെ കൊഴുപ്പ് വർധിക്കാൻ ഇടയാക്കുന്നുവെന്ന് വിദഗ്‌ധർ പറയുന്നു.

സമ്മർദ്ദം: ആമാശയത്തിനു ചുറ്റുമുള്ള കൊഴുപ്പ് വർധിക്കാൻ കാരണമാകുന്ന ഒന്നാണ് സമ്മർദ്ദം. നിങ്ങൾ സമ്മർദ്ദത്തിലായിരിക്കുന്ന സമയത്ത് ശരീരം കോർട്ടിസോൾ ഹോർമോൺ ഉല്‌പാദിപ്പിക്കുന്നു. ഹോർമോൺ തുടർച്ചയായി പുറപ്പെടുവിക്കുന്നതിലൂടെ ഇതിന്‍റെ അളവ് വർധിക്കുകയും ആമാശയത്തിന് ചുറ്റും കൊഴുപ്പ് വർധിക്കാൻ കാരണമാകുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: അമിത വണ്ണം കുറച്ച് ഫിറ്റായിരിക്കാം; ചെലവ് കുറഞ്ഞ മാർഗങ്ങളിതാ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.