ETV Bharat / health

ബാത്റൂമിലെ ഗെയ്‌സർ വേഗം എടുത്ത് മാറ്റിക്കോ; ഇല്ലെങ്കിൽ എട്ടിന്‍റെ പണി കിട്ടും - SIDE EFFECT OF BATHING HOT WATER

ചൂടുവെള്ളത്തിനായി പലരും ഗെയ്‌സർ ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. ഗെയ്‌സറിലെ ചൂടുവെള്ളത്തിൽ കുളിക്കുന്നതുകൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയെന്ന് അറിയാം.

SIDE EFFECT OF BATHING GEYSER WATER  HEALTH CARE TIPS IN WINTER  SIDE EFFECTS OF HEATER WATER  GEYSER WATER SIDE EFFECT
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Oct 28, 2024, 3:53 PM IST

ശൈത്യകാലമാണ് വരാൻ പോകുന്നത്. തണുപ്പ് കാലത്ത് കുളിക്കാൻ പൊതുവെ മടിയുള്ളവരായിരിക്കും പലരും. അതും തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്. അതിനാൽ തണുപ്പുള്ളപ്പോൾ കുളിക്കനായി പലരും ചൂടുവെള്ളം ഉപയോഗിക്കുന്നവരാണ്. ജലദോഷം, കഫക്കെട്ട്, പനി തുടങ്ങിയ പ്രശ്‌നങ്ങൾ ഉള്ളപ്പോഴും ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. ഇത് ശരീര ഊഷ്‌മാവ് വർധിപ്പിക്കും. അതേസമയം ചൂടുവെള്ളത്തിനായി പലരും ഹീറ്റർ, ഗെയ്‌സർ എന്നിവയാണ് ഉപയോഗിക്കാറ്. എന്നാൽ ഗെയ്‌സറിലെ ചൂടുവെള്ളം ഉപയോഗിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഗെയ്‌സറിലെ വെള്ളത്തിന്‍റെ ദോഷവശങ്ങളെ കുറിച്ചറിയാം.

രക്തസമ്മർദ്ദം വർദ്ധിക്കും

ഗെയ്‌സറിലെ ചൂട് വെള്ളത്തിൽ കുളിക്കുന്നത് ശരീര താപനില വർദ്ധിക്കാൻ ഇടയാകും. ഇത് രക്തക്കുഴലുകൾ ചുരുങ്ങാൻ ഇടയാക്കുകയും രക്തസമ്മർദ്ദം ഉയരാൻ കാരണമാകുകയും ചെയ്യും. ഇത് ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകളെ അപകടത്തിലേക്ക് നയിക്കും. ഇതിനു പുറമെ ഹൃദയമിടിപ്പിനെ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ അധികം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്‌ധർ നിർദേശിക്കുന്നു. രക്തസമ്മർദ്ദമുള്ളവരും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുള്ളവും ഗെയ്‌സറിലെ ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക.

പേശികളെ ബാധിക്കും

പതിവായി ചൂടുവെള്ളത്തിൽ കുളിക്കുന്നത് സന്ധികളിലും പേശികളിലും സമ്മർദ്ദം ചെലുത്താൻ കാരണമാകും. ഇത് പേശി സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഇടയാക്കും.

പ്രത്യുൽപാദനക്ഷമതയെ ബാധിക്കും

ഗെയ്‌സറിലെ ചൂടുവെള്ളത്തിൽ 30 മിനിറ്റിൽ കൂടുതൽ സമയമെടുത്ത് കുളിക്കുന്നത് പ്രത്യുൽപാദനക്ഷമതയെ ബാധിക്കും. അധികം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ബീജങ്ങളെ ദുർബലമാക്കുകയും ഉൽപാദന ക്ഷമതയെ കുറയാനും കാരണമാകും.

മുടികൊഴിച്ചിൽ

പതിവായി ഗെയ്‌സറിലെ ചൂടുവെള്ളത്തിൽ മുടി കഴുകുന്നത് മുടികൊഴിച്ചിലിന് കാരണമാകും. ഇത് മുടി വരണ്ടതാക്കുകയും നിർജീവവുമാക്കുകയും ചെയ്യും. അതിനാൽ മുടി കഴുകാൻ ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

ചർമ്മ പ്രശ്‌നങ്ങൾ

ഗെയ്‌സറിലെ ചൂടുവെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തെ വരണ്ടതാക്കും. അധികം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിലെ സ്വാഭാവിക ഈർപ്പം നഷ്‌ടമാകാൻ കാരണമാകും. ഇത് ചർമ്മം പരുക്കനും വരണ്ടതുമാകാൻ ഇടയാക്കും.

നിർജലീകരണം

ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരോഷ്‌മാവ് കൂട്ടുകയും അമിതമായ വിയർപ്പിന് കാരണമാകുകയും ചെയ്യും. ശരീരത്തിലെ ജലാംശം നഷ്‌ടമാകാനും ഇടയാക്കും. അതിനാൽ ചൂടുവെള്ളത്തിൽ കുളിച്ച് കഴിഞ്ഞാൽ വെള്ളം കുടിക്കണമെന്ന് വിദഗ്‌ധർ നിർദ്ദേശിക്കുന്നു.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്.

Also Read : കൂടുതൽ സമയം എസി റൂമിൽ ചിലവഴിക്കുന്നവരാണോ ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.