അന്തരീക്ഷ മലിനീകരണം; ആത്മഹത്യാക്കണക്കുകള്‍ ഉയരുന്നതായി റിപ്പോര്‍ട്ട് - അന്തരീക്ഷ മലിനീകരണം
അന്തരീക്ഷ മലിനീകരണവും ആത്മഹത്യകളും തമ്മില്‍ ബന്ധമുണ്ടെന്ന കണ്ടെത്തലുമായി അമേരിക്കന്‍ ഗവേഷകര്‍. ചൈനയിലുണ്ടായ ആത്മഹത്യകളിലേറെയും തടയാന്‍ സര്‍ക്കാര്‍ വിചാരിച്ചെങ്കില്‍ കഴിയുമായിരുന്നെന്നും ഗവേഷകര്‍.
Published : Mar 1, 2024, 9:53 PM IST
ന്യൂഡല്‍ഹി : അന്തരീക്ഷ മലിനീകരണവും ആത്മഹത്യകളും തമ്മില്‍ ബന്ധമെന്ന കണ്ടെത്തലുമായി അമേരിക്കന്‍ ശാസ്‌ത്രജ്ഞര്‍. ഇവര്‍ ചൈനയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ (Air pollution). രാജ്യത്ത് കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെയുണ്ടായ 46000 ആത്മഹത്യകള്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ തടയാന്‍ കഴിയുമായിരുന്നുവെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നെങ്കില്‍ ഇവ തടയാനാകുമായിരുന്നു എന്നാണ് കണ്ടെത്തല്‍ (suicide).
ഇന്ത്യയിലും ഇവര്‍ ഇതേ പഠനം നടത്തിയിരുന്നു. ഇവിടെയും ഇത്തരം സ്ഥിതി ഉണ്ടെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട് (American scientists). 2000ത്തില്‍ ചൈനയിലെ പ്രതിശീര്‍ഷ ആത്മഹത്യ നിരക്ക് ലോക ശരാശരിയെക്കാള്‍ വളരെക്കൂടുതലായിരുന്നു. എന്നാല്‍ ഇരുപത് കൊല്ലത്തിനിപ്പുറം ഇതില്‍ വന്‍തോതില്‍ കുറവുണ്ടായിട്ടുണ്ട്. ഇത് ഗവേഷകരെ അമ്പരപ്പിക്കുന്നുണ്ട്.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ചൈനീസ് സര്‍ക്കാര്‍ കടുത്ത നടപടികള്‍ കൈക്കൊണ്ടിരിക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് മറ്റേതൊരു രാജ്യവും കൈക്കൊള്ളുന്നതിനെക്കാള്‍ ശക്തമായ നടപടികളാണ് ചൈന അന്തരീക്ഷ മലിനീകരണം ചെറുക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൈക്കൊണ്ടിരിക്കുന്നത്. ഇത് ആത്മഹത്യകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കിയിട്ടുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അന്തരീക്ഷ മലിനീകരണം മൂലം ആസ്‌ത്മ, ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം മുതലായവ മാത്രമാണ് ഉണ്ടാകുന്നത് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ ശാരീരിക വേദനകളും മാനസിക പ്രശ്‌നങ്ങളുമുണ്ടാക്കാന്‍ അന്തരീക്ഷ മലിനീകരണത്തിന് കഴിയുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.
അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നതിന് അനുസരിച്ച് വൃദ്ധരില്‍ പെട്ടെന്നുണ്ടാകുന്ന മരണം രണ്ടര ഇരട്ടി വര്‍ധിച്ചിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. പ്രായമേറിയ സ്‌ത്രീകളാണ് ഇത്തരം മരണത്തിലേക്ക് കൂടുതല്‍ എത്തുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷ മലിനീകരണം നാഢീവ്യവസ്ഥയെ തകാരാറിലാക്കുകയും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.