ETV Bharat / health

സുഖമായി പ്രസവിക്കണോ? ഇതൊന്ന് ശ്രദ്ധിച്ചാല്‍ മതി - ആരോഗ്യകരമായ ശരീരഭാരം

ശരീരഭാരവും ഗര്‍ഭകാലത്തും പ്രസവസമയത്തുമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കുറയ്ക്കാനാകുമെന്നാണ് ഗവേഷകരുടെ പക്ഷം. അമിത വണ്ണവും പ്രസവസങ്കീര്‍ണതകളും സംബന്ധിച്ച് വന്നിട്ടുള്ള മുന്‍പഠനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നതാണ് പുതിയ കണ്ടെത്തലുകള്‍.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Jan 31, 2024, 12:29 PM IST

ന്യൂഡല്‍ഹി: ഗര്‍ഭകാലത്ത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തിയാല്‍ പ്രസവ സമയത്ത് സങ്കീര്‍ണതകള്‍ കുറയ്ക്കാനാകുമെന്ന് പഠനം(pregnancy complications). രക്താതിസമ്മര്‍ദ്ദം, പ്രസവശസ്‌ത്രക്രിയ, അമിതഭാരമുള്ള കുഞ്ഞുങ്ങള്‍ എന്നിവ ഇതിലൂടെ ഒഴിവാക്കാനാകുമെന്നും ബയോമെഡ് സെന്‍ട്രല്‍ മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു(reduce the risk of developing pregnancy).

നേരത്തെയും അമ്മമാരുടെ ശരീരഭാരവും ഗര്‍ഭകാല സങ്കീര്‍ണതകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്(BioMed Central (BMC) Medicine journal has found). വിദ്യാഭ്യാസവും ജീവിത ശൈലിയും ഗര്‍ഭകാലത്ത് ഭാരം കൂടുന്നതിനും തുടര്‍ന്നുള്ള സങ്കീര്‍ണതകള്‍ക്കും വഴി വയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭകാലത്ത് ശരിയായ ശരീരഭാരം കാത്തുസൂക്ഷിക്കുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം മെച്ചപ്പെടുത്താമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തിയിരിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ നെതര്‍ലന്‍ഡ്സ് എറാമസ് മെഡിക്കല്‍ കോളജിലെ ശിശുരോഗവിഭാഗം അസോസിയേറ്റ് പ്രൊഫസറും പകര്‍ച്ചവ്യാധി വിദഗ്ദ്ധയുമായ ജാനിന്‍ ഫെലിക്സ് പറയുന്നു.

ഭാവിയിലെങ്കിലും ഗര്‍ഭിണികള്‍ ആരോഗ്യകരമായ ജീവിതചര്യകള്‍ പാലിക്കണം. അമ്മയുടെയും കുഞ്ഞിന്‍റെയും ഭാരവും ആരോഗ്യവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതായി നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ കാരണ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച സമഗ്ര പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ല. ഇത് അമ്മമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.

അമ്മയുടെ ഭാരവും കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യവും തമ്മില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയ തങ്ങള്‍ നിരത്തിയിട്ടുള്ളതെന്നും ബ്രിട്ടനിലെ എക്സ്റ്റര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും പഠനസംഘത്തിലുണ്ടായിരുന്ന വ്യക്തിയുമായ റെയ്ച്ചല്‍ ഫ്രീത്തി അവകാശപ്പെടുന്നു.

അമ്മയുടെ ഭാരവും ഗര്‍ഭകാല സങ്കീര്‍ണതകളും സംബന്ധിച്ച് യൂറോപ്പിലും വടക്കേ അമേരിക്കയിലുമായി പതിനാല് പഠനങ്ങളാണ് നടത്തിയത്. ഇതില്‍ നാല് ലക്ഷത്തിലധികം അമ്മമാരുടെ ബോഡി മാസ് ഇന്‍ഡിസെസ്(ബിഎംഐ) വിശകലനം ചെയ്തു. കിലോഗ്രാമിലുള്ള ശരീരഭാരത്തെ പൊക്കത്തിന്‍റെ മീറ്റര്‍ സ്ക്വയര്‍ കൊണ്ട് ഹരിച്ചാണ് ബിഎംഐ കണക്കാക്കുന്നത്. ഇതിന്‍റെ മെച്ചവും പോരായ്മകളും പഠനത്തില്‍ വിധേയമാക്കി. ഈ ഫലങ്ങളും പിതാവിന്‍റെ ശരീരഭാരവും പഠനത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ അമ്മയുടെ ശരീരഭാരവും കുഞ്ഞും സങ്കീര്‍ണതകള്‍ പോലെ പിതാവിന്‍റെ ശരീരഭാരത്തില്‍ ഇതിനൊരു ബന്ധവും ഇല്ലെന്നും പഠനത്തില്‍ നിന്ന് വ്യക്തമായി. മെന്‍ഡേലിയന്‍ റാന്‍ഡമൈസേഷന്‍ എന്ന ജനിതക പരിശോധനയും പഠനത്തിന്‍റെ ഭാഗമായി നടത്തിയിരുന്നു.

20 ഗര്‍ഭകാല സങ്കീര്‍ണതകളായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഗര്‍ഭകാല പ്രമേഹം, വൃക്കകളുമായി ബന്ധപ്പെട്ട പ്രശ്രനങ്ങള്‍ തുടങ്ങിയവയില്‍ 14നും അമ്മയുടെ ബിഎംഐയാണ് കാരണമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബിഎംഐയില്‍ ഓരോ കിലോ വര്‍ദ്ധനയിലും അമിത രക്തസമ്മര്‍ദ്ദം, അടക്കമുള്ള സങ്കീര്‍ണതകളില്‍ പത്ത് ശതമാനം വര്‍ദ്ധനയാണ് ഉണ്ടായതെന്നും കണ്ടെത്തി. ശസ്‌ത്രക്രിയ അടക്കമുള്ള പ്രസവസഹായങ്ങള്‍ വേണ്ടി വരുന്ന സാഹചര്യവും അമിത വണ്ണമുള്ള കുഞ്ഞുങ്ങളും നവജാത ശിശു പരിചരണം വേണ്ടി വരുന്ന സാഹചര്യങ്ങളും പഠനവിധേയമാക്കി. ഇവ തമ്മിലും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

Also Read:ഗർഭകാലത്തെ കടുത്ത ചൂട് അപകടകരം. അമ്മയെയും കുഞ്ഞിനെയും എങ്ങനെ പരിപാലിക്കാം..

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.