ETV Bharat / health

പതിവായി വേദന സംഹാരി കഴിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം - Pain Killer Medicine Effect

author img

By ETV Bharat Kerala Team

Published : Jun 24, 2024, 11:03 PM IST

വേദന ശമിക്കാനുള്ള ഗുളികകൾ അടിക്കടി ഉപയോഗിക്കുന്നത് നന്നല്ല. വേദനസംഹാരികളുടെ പാർശ്വഫലങ്ങൾ എന്തൊക്കെ? വേദന സംഹാരികളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ എന്തുചെയ്യാം? വായിക്കാം വിശദമായി...

വേദനസംഹാരി സുരക്ഷിതമോ  പതിവായി വേദനസംഹാരി കഴിക്കുന്നത്  SIDE EFFECTS OF PAIN KILLERS  PAIN KILLERS REGULAR USING ISSUES
Regular users of pain killers should be aware of these things (Getty Image)

ചെന്നൈ: സഹിക്കാനാവാത്ത വേദന വരുമ്പോൾ നേരെ മരുന്ന് കടയിൽ പോയി വേദന സംഹാരികൾ വാങ്ങി ഉപയോഗിക്കുന്നവർ ഏറെയാണ്. എന്നാൽ ഈ പ്രവണത അത്ര നല്ലതാണോ? ഒരു വേദനസംഹാരി ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

വേദന ശമിക്കാനുള്ള ഗുളികകൾ അടിക്കടി ഉപയോഗിക്കുന്നത് ജീവന് തന്നെ ആപത്താണെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഡോക്‌ടറുടെ ഉപദേശമില്ലാതെ വേദന സംഹാരികൾ കഴിക്കുന്നത് തീർത്തും അസംബന്ധമാണ്. ഏതൊക്കെ തരത്തിലുള്ള വേദന സംഹാരികളാണ് ഉള്ളതെന്ന് അറിയാമോ?

ലോകമെമ്പാടും രണ്ട് തരം വേദന നിവാരണ ഗുളികകളാണ് പൊതുവെ ഉപയോഗിച്ച് വരുന്നത്. ഒന്ന് സ്റ്റെറോയ്‌ഡൽ അല്ലാത്ത ആന്‍റി ഇൻഫ്ലമേറ്ററി മരുന്നുകൾ (Non-steroidal anti-inflammatory drugs) മറ്റൊന്ന് പാരസെറ്റമോൾ. ഇവയിൽ നിന്നുള്ള വിവിധ തരം മരുന്നുകളാണ് രോഗികൾക്ക് നൽകുന്നത്. കമ്പനിയുടെ പേരുകൾ മാത്രമെ മാറുകയുള്ളൂ.

എന്തുകൊണ്ട് വേദന സംഹാരികളിലേക്ക്?

30 വയസിന് ശേഷം ആളുകൾക്ക് കൈ - കാൽ വേദന, നടുവേദന, കഴുത്ത് വേദന, ഇടുപ്പ് വേദന തുടങ്ങിയ വിവിധ പ്രശ്‌നങ്ങൾ ഉണ്ടാവാറുണ്ട്. കഠിനമായ ഇത്തരം വേദനകളിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കാൻ അവർ ഇത്തരം ഗുളികകളിൽ അഭയം തേടുന്നു. എന്നാൽ വേദനയുടെ അടിസ്ഥാന കാരണം ഇവർ തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർഥ്യം. ഇത് വളരെക്കാലം കഴിഞ്ഞ് മറ്റ് അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ മരുന്നുകടകളിൽ നിന്നും വേദന സംഹാരികൾ എളുപ്പത്തിൽ ലഭിക്കുന്നു എന്നതും ഒരു കാരണമാണ്.

പാർശ്വഫലങ്ങൾ എന്തൊക്കെ?

വേദന സംഹാരികൾ കഴിക്കുന്നത് തുടർന്നാൽ, ചർമ്മ അലർജി മുതൽ ഹൃദയാഘാതം വരെ വരാനുള്ള സാധ്യതയുണ്ടെന്ന് ഡോക്‌ടർമാർ ഉപദേശിക്കുന്നു.

  • വയറുവേദന
  • അൾസർ
  • അക്യൂട്ട് അൾസർ
  • കുടലിൽ രക്തസ്രാവം
  • മലവിസർജ സമയത്ത് രക്തസ്രാവം
  • ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത
  • ഹൃദയ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാം
  • ആസ്‌ത്‌മ രോഗികളിൽ ബ്രോങ്കോകൺസ്‌ട്രക്ഷൻ
  • വൃക്ക തകരാറിന് സാധ്യത
  • താത്‌കാലിക വൃക്ക തകരാറിനും സ്ഥിരമായ പരാജയത്തിനും ഇടയാക്കും
  • തലയോട്ടിയിൽ നാഡീ സംബന്ധമായ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത

ഈ പാർശ്വഫലങ്ങൾ ആരെയാണ് ബാധിക്കുന്നത്: പ്രായഭേദമന്യേ എല്ലാവരെയും ഈ പാർശ്വഫലങ്ങൾ ബാധിക്കുമെന്നതിൽ സംശയമില്ല. എന്നാല്‍ 55 വയസിന് മുകളിലുള്ളവർ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗികൾ എന്നിവരിൽ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

വേദന ഗുളികകൾക്ക് പകരം കുത്തിവയ്‌പ്പുകൾ എടുക്കാമോ?

വേദന സംഹാരികൾ കഴിച്ചാൽ അപകടമില്ലെന്നും പാർശ്വഫലങ്ങളില്ലെന്നും കരുതി ആശുപത്രികളിൽ പോയി കുത്തിവയ്‌പ്പ് എടുക്കുന്ന ശീലം ചിലർക്കുണ്ട്. ഇത് തികച്ചും തെറ്റായ വീക്ഷണമാണ്. ഗുളിക മാത്രമല്ല, കുത്തിവയ്‌പ്പും ഇതേ പാർശ്വഫലങ്ങൾ നൽകുമെന്നതിൽ സംശയമില്ലെന്ന് ഡോക്‌ടർമാർ പറയുന്നു.

വേദന സംഹാരികളിൽ നിന്ന് രക്ഷ?

  • ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ ഇത്തരം ഗുളികകൾ വാങ്ങുകയോ അവ പതിവായി ഉപയോഗിക്കുകയോ ചെയ്യരുത്.
  • ഡോക്‌ടർ എഴുതിയ കുറിപ്പടി സൂക്ഷിച്ചുവച്ച് ഒരേ മരുന്ന് വീണ്ടും വീണ്ടും വാങ്ങി ഉപയോഗിക്കരുത്.
  • ഭക്ഷണക്രമം, വ്യായാമം, യോഗ, നല്ല ഉറക്കം, ശരിയായ ജീവിതശൈലി എന്നിവ പാലിക്കണം.
  • വേദന സംഹാരികൾക്ക് പകരമായി വേണമെങ്കിൽ വേദന സംഹാരി തൈലങ്ങൾ, ജെൽസ്, സ്‌പ്രേകൾ എന്നിവ ഉപയോഗിക്കാം.
  • പരിശോധനകൾക്കും കുറിപ്പടികൾക്കുമായി ഒരു ഡോക്‌ടറെ പതിവായി സന്ദർശിക്കുന്ന ശീലം വളർത്തിയെടുക്കുന്നതാണ് നല്ലത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.