ഹൈദരാബാദ്: ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഹൃദയകോശങ്ങൾ കൂട്ടത്തോടെ മരിക്കുന്നു. ഇവ മാറ്റി സ്ഥാപിക്കുന്നതിനായി ശരീരം ഹൃദയാഘാതം ഉണ്ടായ കോശങ്ങളിൽ ഒരു പാടുണ്ടാക്കുന്നു. ഇത് തുടക്കത്തിൽ ഹൃദയത്തെ സങ്കോചിക്കാൻ സഹായിക്കുന്നുവെങ്കിലും പക്ഷേ പിന്നീട് ഹൃദയപേശികളുടെ സ്ഥിരമായ ഭാഗമായിത്തീരുന്നു.
എന്നാൽ, ഇത് രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിൻ്റെ കഴിവ് കുറയ്ക്കുകയാണ് ചെയ്യുന്നത്. അപ്പോൾ ഹൃദയം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. ഇത് സ്ഥിരമായ ഹൃദയാഘാതത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ.
ഹൃദയാഘാതത്തിനു ശേഷം എല്ലാ സസ്‌തനികളുടെയും കോശങ്ങളിൽ സമാനമായിട്ടുളള ഒരു പാട് ഉണ്ടാകാറുണ്ട്. എന്നാൽ, സീബ്രാഫിഷ് ഇതിൽ നിന്നും വ്യത്യസ്‌തമാണ്. ഇവയ്‌ക്ക് ഹൃദയാഘാതം മൂലം ഉണ്ടായ പാടുകൾ പൂർണമായും നീക്കം ചെയ്യാൻ സാധിക്കുന്നു.
അതിനാൽ ഹൃദയകോശങ്ങൾ വീണ്ടും വളരുന്നതിന് ഇത് സഹായകമാകുന്നു. ഹൃദയം പൂർണമായും വീണ്ടെടുക്കുന്നതിന് സാധിക്കുന്നു. അടുത്തിടെയാണ് മസാച്യുസെറ്റ്സ് ജനറൽ ഹോസ്‌പിറ്റലിലെ ഗവേഷകർ ഇത് കണ്ടെത്തിയത്.
സാധാരണയായി കൊളാജൻ, പ്രോട്ടീൻ്റെ നീണ്ട സരണികൾ ഇഴചേർന്നാണ് കോശങ്ങളിൽ പാട് ഉണ്ടാകുന്നതെന്നാണ് കരുതിയിരുന്നത്. എല്ലാ ജീവജാലങ്ങളിലും ഇങ്ങനെയാണെന്നാണ് അനുമാനിച്ചത്. എന്നാൽ എലികളെയും സീബ്രാഫിഷിനെയും നിരീക്ഷിച്ചാൽ സീബ്രാഫിഷിൽ ഇത് വ്യത്യസ്‌തമാണെന്നത് ശ്രദ്ധേയമാണ്.
ഇവയിൽ കൊളാജനും പ്രോട്ടീൻ പാളികളും വേർപെടുത്തുന്ന വിധത്തിൽ അയഞ്ഞും മുറുകിയുമാണ് ഇരിക്കുന്നത്. ഇത് സീബ്രാഫിഷിലുണ്ടാകുന്ന പാടുകളുളള കോശങ്ങളെ നന്നാക്കാൻ സഹായിക്കുന്നു. പാടുകളുടെ രൂപീകരണത്തിന് (ലൈസിൻ ഹൈഡ്രോക്സൈലേഷൻ) കാരണമാകുന്ന രാസമാറ്റം സീബ്രാഫിഷിൽ അത്ര ഗുരുതരമായിരുന്നില്ല.
ഒരിക്കലും മാറ്റാനാകാത്ത കോശങ്ങളിലുണ്ടാകുന്ന പാടുകളുടെ രൂപീകരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ലൈസിൽ ഹൈഡ്രോക്സൈലേസ് 2 എന്ന എൻസൈം ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ എൻസൈം തടയാൻ കഴിഞ്ഞാൽ കോശങ്ങളിലുണ്ടാകുന്ന പാട് നന്നാക്കാൻ കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഗവേഷകർ ഇതിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഈ പരീക്ഷണം പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ നിരവധി ജീവൻ രക്ഷിക്കാനാകുമെന്നാണ് ഗവേഷകർ പറയുന്നത്. ഹൃദയാഘാതത്തെത്തുടർന്ന് കോശങ്ങളിലുണ്ടാകുന്ന പാടുകളും ഹൃദയസ്‌തംഭനവും മൂലമുണ്ടാകുന്ന നിരവധി മരണങ്ങളുടെ പശ്ചാത്തലത്തിൽ ഈ ഗവേഷണം പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.
Also Read: സമ്മർദം അനുഭവപ്പെടുമ്പോൾ ജങ്ക് ഫുഡ് കഴിക്കാറുണ്ടോ?; ആ ശീലം അത്ര നല്ലതല്ലെന്ന് പഠനം, കാരണം അറിയാം...
Massachusetts Hospital Heart Repair Research