ETV Bharat / health

രക്തദാനത്തിൽ സെ​ഞ്ച്വ​റി ല​ക്ഷ്യ​മിട്ട് ഫൈസൽ; രക്തം ദാനം ചെയ്‌തത്‌ 72 ത​വ​ണ - BLOOD DONOR

2000 മു​ത​ലാണ് മാ​ഹി മ​ഞ്ച​ക്ക​ൽ സ്വദേശി ഫൈ​സ​ൽ രക്തദാനം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി മാ​റ്റിയത്. സ​ഹോ​ദ​രി​യു​ടെ മ​ക​ന് ര​ക്തം ന​ൽ​കി​യാ​യിരുന്നു തുടക്കം.

BENEFITS OF BLOOD DONATION  CONDITIONS OF BLOOD DONATION  ADVANTAGE OF BLOOD DONATING  FAISAL CHELLATH
faisal (ETV Bharat)
author img

By ETV Bharat Lifestyle Team

Published : Oct 9, 2024, 1:16 PM IST

Updated : Oct 9, 2024, 3:56 PM IST

കോഴിക്കോട്: 'രക്തദാനം മഹാദാനം' എന്നാണ് ചൊല്ല്. 18 നും 60 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും രക്തം ദാനം നടത്താം എന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ ഈ കാര്യത്തിൽ ഇപ്പോഴും ജനങ്ങൾ തീർത്തും ബോധവാൻമാർ ആയിട്ടില്ല. കെട്ടുകഥകളാണ് പലരേയും ഈ സദ്പ്രവൃത്തിയിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ ഈ കെട്ടുകളേയെല്ലാം പൊട്ടിച്ചെറിഞ്ഞ് മുന്നേറുകയാണ് മാ​ഹി മ​ഞ്ച​ക്ക​ൽ സ്വ​ദേ​ശി സി എ​ച്ച് ഫൈ​സ​ൽ റ​ഹ്മാ​നെ​ന്ന ഫൈ​സ​ൽ ചെ​ള്ള​ത്ത്.

രക്തദാനത്തിൽ സെ​ഞ്ച്വ​റി ല​ക്ഷ്യ​വു​മായാണ് ഫൈസലിന്‍റെ യാത്ര. 46മത്തെ വ​യ​സിനിടെ 72 ത​വ​ണ ര​ക്ത​ദാ​നം ന​ൽ​കി ഫൈ​സ​ൽ ചെ​ള്ള​ത്ത്. 1998 ഏ​പ്രി​ലി​ൽ സ​ഹോ​ദ​രി​യു​ടെ മ​ക​ന് ര​ക്തം ന​ൽ​കി​യാ​ണ് ര​ക്ത​ദാ​ന​ത്തി​ന് തുടക്കം കു​റി​ച്ച​ത്. 2000 മു​ത​ൽ ര​ക്ത​ദാ​നം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ര​ക്തം ആവശ്യമുള്ളവർക്ക് വി​ളി​പ്പാ​ട​ക​ലെ​യാ​ണ് ഫൈ​സ​ൽ. വ​ട​ക​ര എംആ​ർ​എ​ ബേക്കറിയി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യ ഫൈസ​ൽ ബ്ല​ഡ് ഡോ​ണേ​ഴ്‌സ് കേ​ര​ള അം​ഗ​മാ​ണ്. ഒ ​പോ​സി​റ്റി​വ് ഗ്രൂ​പ് ര​ക്ത​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റേത്.

BENEFITS OF BLOOD DONATION  CONDITIONS OF BLOOD DONATION  ADVANTAGE OF BLOOD DONATING  FAISAL CHELLATH
ഫൈസലിനെ ആദരിക്കുന്നു (ETV Bharat)

''മൂ​ന്നു മാ​സം കൂ​ടു​മ്പോ​ഴാ​ണ് ര​ക്തം ന​ൽ​കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് പ്ര​തി​വ​ര്‍ഷം ശ​രാ​ശ​രി നാ​ല് ല​ക്ഷം യൂ​നി​റ്റ് രക്തമാണ് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. അ​തി​ല്‍ 80 ശ​ത​മാ​നം സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ലൂ​ടെ നി​റ​വേ​റ്റാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. ഇ​ത് 100 ശ​ത​മാ​ന​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ൽ എ​ളി​യ പ​ങ്കു​വ​ഹി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്'' ഫൈ​സ​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ലൈ​ഫ് അം​ഗ​വും മ​ല​ബാ​ർ ട്രെ​യി​ൻ പാ​സ​ഞ്ചേ​ഴ്‌സ് ഫോ​റം ക​ൺ​വീ​ന​റു​മാ​യ ഇദ്ദേ​ഹം ട്രെ​യി​ൻ ടൈം ​ഗ്രൂ​പ്പിന്‍റെ അ​ഡ്‌മി​നു​മാ​ണ്. വ​ട​ക​ര സ്വ​ദേ​ശി പ​രേ​ത​നാ​യ മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​ൻ പി​സി ലിയാ​ക്ക​ത്തി​ന്‍റെ​യും സു​ഹ​റ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ ഫാ​ത്തി​മ. അ​യാ​നും ആ​ഹി​ലു​മാ​ണ് മ​ക്ക​ൾ.

ഫൈസലിന് ലഭിച്ച മൊമന്‍റോകൾ (ETV Bharat)

ആരോഗ്യമുള്ള ഒരു പുരുഷന് മൂന്ന് മാസം കൂടുന്തോറും സ്ത്രീക്ക് നാല് മാസം കൂടുന്തോറും രക്തദാനം നടത്താം. നിങ്ങൾ ആരോഗ്യകരമായ ദാതാവാണെന്ന് ഉറപ്പുവരുത്താൻ രക്തത്തിലെ താപനില, രക്തസമ്മർദ്ദം, പൾസ്, ഹീമോഗ്ലോബിൻ എന്നിവ പരിശോധിക്കുന്നതിന് ദ്രുതഗതിയിലുള്ള ശാരീരിക പരിശോധന നടത്തും. ഒരു രക്തദാനത്തിൽ ഏകദേശം 350 മില്ലി രക്തം ശേഖരിക്കും. 60 കിലോഗ്രാമിൽ കൂടുതൽ ഭാരം ഉള്ളവർക്ക് 450 മില്ലി രക്തം ദാനം ചെയ്യാം.

വ്യവസ്ഥകൾ

18-60 വയസിനിടയിലുള്ളവരാവണം

നിങ്ങളുടെ ഭാരം 45 കിലോയോ അതിൽ കൂടുതലോ ആവണം.

നിങ്ങളുടെ ഹീമോഗ്ലോബിൻ ഏറ്റവും കുറഞ്ഞത് 12.5 ഗ്രാം% ആവണം.

നിങ്ങളുടെ അവസാന രക്തദാനം മൂന്നോ അതിലധികമോ മാസം മുമ്പായിരുന്നിരിക്കണം.

നിങ്ങൾ ആരോഗ്യവാന്മാരാവണം, സമീപകാലത്ത് മലേറിയ, ടൈഫോയ്‌ഡ് അല്ലെങ്കിൽ പകരുന്ന മറ്റ് രോഗങ്ങൾ എന്നിവയൊന്നും പിടിപെട്ടിട്ടുണ്ടാകാൻ പാടില്ല.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

രക്തം ദാനം ചെയ്യുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. രക്തത്തിലെ ഇരുമ്പിന്‍റെ അളവ് വർദ്ധിക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത ഉയർത്തുന്നു. പതിവായി രക്തം ദാനം ചെയ്യുന്നത് പുരുഷന്മാരെ പ്രത്യേകിച്ച് രക്തത്തിലെ ഇരുമ്പിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാഘാത സാധ്യത 88% കുറയ്ക്കും. കൂടാതെ, പതിവായി രക്തദാനത്തിലൂടെ ഹൃദയാഘാതം പോലുള്ള ഹൃദയസംബന്ധമായ സംഭവങ്ങളുടെ സാധ്യത 33% കുറയ്ക്കും.

ജീവിതങ്ങൾ സംരക്ഷിക്കുന്നു
രക്തം ദാനം ചെയ്യുന്നതിലൂടെ, നിരവധി ജീവൻ രക്ഷിക്കപ്പെടുന്നു. കൂടാതെ പ്രത്യാശ ഇല്ലാത്ത പലർക്കും പ്രത്യാശ നൽകുന്നു. നിങ്ങൾ രക്തം ദാനം ചെയ്യുമ്പോൾ, നിങ്ങളുടെ സംഭാവനയെ ആശ്രയിച്ചിരിക്കുന്ന രോഗിയെ മാത്രമല്ല, ആ രോഗിയെ ആശ്രയിക്കുന്ന എല്ലാവരും നിങ്ങളോട് കടപ്പെട്ടിരിക്കും.

Also Read:വാക്ക് പാലിച്ച് സൂര്യ; പിറന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കേ രക്തദാനം ചെയ്‌ത് നടൻ- വീഡിയോ

Last Updated : Oct 9, 2024, 3:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.