ETV Bharat / health

കരളിനെ കാക്കാന്‍ പാവയ്‌ക്ക; ആൽക്കഹോളിക് ഫാറ്റി ലിവറിനെ പ്രതിരോധിക്കുന്നതിങ്ങനെ.. - bitter gourd benefits to liver

നമ്മുടെ നാട്ടില്‍ സുലഭവും സാധാരണവുമായ പാവക്ക അത്ര നിസാരക്കാരനല്ല എന്ന് തെളിയിക്കുന്ന പഠനമാണ് ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയത്. ഫുഡ് ആന്‍ഡ് ഫങ്ഷന്‍ ജേണലില്‍ പറയുന്ന പാവയ്ക്കയുടെ കരള്‍ സംരക്ഷണ രീതിയെ കുറിച്ച് വിശദമായി അറിയാം...

author img

By ETV Bharat Kerala Team

Published : Jul 19, 2024, 2:31 PM IST

BITTER GOURD ALCOHOLIC FATTY LIVER  BITTER GOURD LIVER BENEFITS  ALCOHOLIC FATTY LIVER DISEASE  ആൽക്കഹോളിക് ഫാറ്റി ലിവര്‍ പാവക്ക
Representative Image (ETV Bharat)

ഷ്യയിൽ വ്യാപകമായി വളരുന്ന സാധാരണ പച്ചക്കറിയാണ് പാവയ്ക്ക (Momordica charantia). ചിലയിടങ്ങളില്‍ ഇതിനെ 'കയ്പ്പക്ക' എന്നും പറയും. ഏഷ്യന്‍ രാജ്യങ്ങളില്‍ വിവിധ രീതിയില്‍ പാചകം ചെയ്‌ത് പാവക്ക ഉപയോഗിക്കാറുണ്ട്. നിരവധി ഔഷധ ഗുണങ്ങളുള്ള പാവക്ക, ജ്യൂസടിച്ച് കുടിക്കുന്നവരുമുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയ പാവക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫോസ്‌ഫറസ്, മാംഗനീസ്, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, ഭക്ഷ്യ നാരുകൾ, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും കരളിന്‍റെയും കണ്ണിന്‍റെയും ആരോഗ്യത്തിനും പ്രമേഹ രോഗം നിയന്ത്രിക്കുന്നതിനും പാവക്ക സഹായിക്കും. മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗത്തെ പാവയ്ക്ക പ്രതിരോധിക്കും എന്നതാണ് ഇതില്‍ പ്രധാനമായത്. ഫുഡ് ആന്‍ഡ് ഫങ്ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം, പാവക്ക എങ്ങനെ കരളിനെ സംരക്ഷിക്കുന്നു എന്ന് ആധികാരികമായി തെളിയിക്കുന്നുണ്ട്. നാഷണല്‍ തായ്‌വാന്‍ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

മദ്യവും കരൾ രോഗവും

നിരന്തരമുള്ള മദ്യപാനം ആൽക്കഹോൾ ലിവർ ഡിസീസ്(എഎൽഡി) എന്ന രോഗത്തിന് കാരണമാകും. ശരീരത്തിലെത്തുന്ന മദ്യത്തെ(ആല്‍ക്കഹോളിനെ) കരളാണ് വിഘടിപ്പിക്കുന്നത്. വിഘടിക്കപ്പെടുന്ന ആല്‍ക്കഹോള്‍ സുരക്ഷിതമായി ശരീരത്തിൽ നിന്ന് പുറത്തുപോകും. എന്നാല്‍ അമിതമായി ആല്‍ക്കഹോല്‍ ശരീരത്തിലെത്തുമ്പോള്‍ കരളിന് ജോലി കൂടും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി, സാധാരണയേക്കാൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഇത് കരളിനെ സമ്മർദ്ദത്തിലാക്കും. മദ്യപാനം കൂടുന്തോറും ആല്‍ക്കഹോള്‍ ലിവര്‍ ഡിസീസിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ്.

പഠന രീതി ഇങ്ങനെ :

പാവക്കയിലുള്ള സത്തിന് മദ്യപാനം മൂലമുണ്ടാകുന്ന കരൾ തകരാറുകൾ ലഘൂകരിക്കാൻ കഴിയുമോ എന്നാണ് ഗവേഷകർ അന്വേഷിച്ചത്. ഇതിനായി എലികളെ ഉപയോഗിച്ച് പരീക്ഷണവും നടത്തി. എലികളുടെ കരൾ തകരാറിലാകാൻ വേണ്ടി നാലാഴ്‌ചത്തേക്ക് മദ്യം അടങ്ങിയ ഭക്ഷണം നൽകി. ഈ കാലയളവിൽ തന്നെ, ചില എലികൾക്ക് നാല് വ്യത്യസ്‌ത പാവയ്ക്ക ഇനങ്ങളുടെ സത്തും പ്രതിദിനം നല്‍കി.

പഠന ഫലങ്ങൾ പ്രതീക്ഷാവഹം :

എലികളെ ഉപയോഗിച്ചുള്ള ശാസ്‌ത്രജ്ഞരുടെ കണ്ടെത്തലുകൾ ശ്രദ്ധേയമായിരുന്നു. ചില ഇനം പാവക്കയില്‍ നിന്നുള്ള സത്ത് എലികളിലെ കരൾ തകരാറിനെ ഗണ്യമായി കുറച്ചതായാണ് ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയത്. ഈ സത്ത് കരളിന്‍റെ ആന്‍റി ഓക്‌സിഡന്‍റ് പ്രതിരോധം വർദ്ധിപ്പിക്കുകയും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ കുറയ്ക്കുകയും ചെയ്‌തു.

പാവക്കയുടെ സംരക്ഷണ സംവിധാനം വിവിധ തരത്തില്‍:

കരളിനെ സംരക്ഷിക്കാൻ പാവക്ക സത്ത് വിവിധ രീതിയില്‍ പ്രവർത്തിക്കുന്നതായാണ് പഠനം കണ്ടെത്തിയത്.

1. ആന്‍റി ഓക്‌സിഡന്‍റ് ബൂസ്‌റ്റ്

പാവക്ക സത്തുകള്‍ GSH, GPx, GRd, CAT, SOD തുടങ്ങിയ ആന്‍റി ഓക്‌സിഡന്‍റ് എൻസൈമുകളുടെ അളവ് വർദ്ധിപ്പിച്ചു. കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകൾ തടയാനും ചിലപ്പോൾ അവയെ മന്ദഗതിയിലാക്കാനും കഴിയുന്ന പദാർത്ഥങ്ങളാണ് ആന്‍റി ഓക്‌സിഡന്‍റുകൾ.

2. ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു

പാവക്ക സത്ത് നല്‍കിയ എലികളില്‍ ലിപിഡ് പെറോക്‌സിഡേഷനിൽ കാര്യമായ കുറവുണ്ടായതായി പഠനം പറയുന്നു. ലിപിഡ് പെറോക്‌സിഡേഷൻ കുറയുന്നത് ഓക്‌സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന കോശങ്ങളുടെയും ടിഷ്യൂകളുടെയും നാശത്തെ പ്രതിരോധിക്കും. ഇത് മൊത്തത്തിലുള്ള സെല്ലുലാര്‍ ആരോഗ്യത്തിന് ഗുണം ചെയ്യും. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ചില ക്യാൻസറുകൾ തുടങ്ങിയവയുടെ സാധ്യതയും ഇത് കുറയ്ക്കും.

3. കരളിന്‍റെ വീക്കം കുറയ്ക്കുന്നു

ശരീരത്തിലെ പ്രോ-ഇൻഫ്ലമേറ്ററി സൈറ്റോകൈനുകളുടെ അളവ് പാവക്ക സത്ത് കുറച്ചതായി പഠനത്തില്‍ വ്യക്തമായി. പ്രോ-ഇൻഫ്ലമേറ്ററി സൈറ്റോകൈനുകളുടെ അളവ് കുറയുന്നതോടെ കരളിന്‍റെ വീക്കം കുറയും. ആൽക്കഹോളോ മറ്റ് വിഷവസ്‌തുക്കളോ ശരീരത്തില്‍ കടക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ് ഈ വീക്കം. അമിതമായ വീക്കം കരൾ കോശങ്ങളെ നശിപ്പിക്കുകയും കരൾ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഈ സൈറ്റോകൈനുകൾ കുറയുന്നതോടെ കരളിന്‍റെ സമ്മർദ്ദവും കുറയും. അതുവഴി തകരാളുകളും കുറയും.

4. ഫാറ്റ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു

പാവക്ക സത്ത് ഫാറ്റ് മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നതായും ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി. ഫാറ്റ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നത് കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയും. കൊഴുപ്പ് കാര്യക്ഷമമായി സംസ്‌കരിക്കപ്പെടുകയും വിഘടിപ്പിക്കപ്പെടുകയും ചെയ്‌താല്‍ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയും. ഇത് ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യും. കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടാതെ ഊർജത്തിനായോ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ശരിയായി സംഭരിക്കുന്നതിനായോ സഹായിക്കുന്ന പ്രക്രിയ ആണ് ഫാറ്റ് മെറ്റബോളിസം.

ശാസ്‌ത്രജ്ഞര്‍ എലികളില്‍ നടത്തിയ പഠനം കരള്‍ രോഗത്തിന്‍റെ പ്രതിവിധിക്ക് പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്നതാണ്. പാവക്ക മിതമായ അളവില്‍ കഴിക്കുന്നതിലൂടെ മനുഷ്യ ശരീരത്തിന്, വിശേഷിച്ചും കരളിന് ലഭിക്കാവുന്ന സംരക്ഷണത്തെയാണ് ഈ പഠനം എടുത്ത് കാട്ടുന്നത്.

Also Read : 'ഫാറ്റി ലിവറും സിറോസിസും'; തുടക്കത്തില്‍ ലക്ഷണങ്ങള്‍ വെളിവാകില്ല; കരളിനെ കാക്കേണ്ടത് ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.