ETV Bharat / health

'കരൾ ശുദ്ധീകരിക്കാൻ കുറുക്കുവഴികളില്ല'; സോഷ്യൽ മീഡിയയിലെ പൊടിക്കൈകൾ അശാസ്ത്രീയമെന്ന് ഐഎംഎ - liver detoxification methods - LIVER DETOXIFICATION METHODS

കരൾ ശുദ്ധീകരിക്കാൻ കുറുക്കുവഴികളില്ലെന്ന് ഐഎംഎ. പൊടിക്കൈകളിലൂടെ വീട്ടിലിരുന്ന് തന്നെ കരൾ ശുദ്ധീകരിക്കാനാകുമെന്ന പ്രചാരണം അശാസ്‌ത്രീയമാണെന്നും ഐഎംഎ കേരള റിസർച്ച് സെൽ ചെയർമാൻ ഡോ രാജീവ് ജയദേവൻ.

LIVER DETOXIFICATION  HOMEMADE RECIPES  LIVER DETOXIFICATION REMEDIES  HEALTH NEWS LATEST
Homemade recipes for liver detoxification unscientific (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 4:13 PM IST

എറണാകുളം: കരളിനെ ശുദ്ധീകരിക്കാനുള്ള പൊടിക്കൈകൾ എന്നവകാശപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പ്രചാരണങ്ങളെ തള്ളി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). വീട്ടിലിരുന്ന് തന്നെ കരൾ ശുദ്ധീകരിക്കാനാകുമെന്ന് പ്രചാരണം അശാസ്‌ത്രീയമാണെന്ന് ഐഎംഎ കേരള റിസർച്ച് സെൽ ചെയർമാൻ ഡോ രാജീവ് ജയദേവൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഹോം റമഡീസുകൾക്ക് വലിയ പ്രചാരം ലഭിക്കാറുണ്ട്. എന്നാൽ ഇത്തരം രീതികൾക്ക് ശാസ്‌ത്രീയമായ സാധുതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദ സ്‌റ്റഡി ഓഫ് ലിവറിൻ്റെ (ഐഎൻഎഎസ്എൽ-2024) 32-ാമത് വാർഷിക ശാസ്‌ത്ര യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരളിൻ്റെ സംരക്ഷണത്തിനായി ഒരു തരത്തിലുമുള്ള കൃത്രിമ മാർഗങ്ങളോ കുറുക്കുവഴികളോ ആവശ്യമില്ല. കാരണം ശരീരത്തിന് ആവശ്യമില്ലാത്ത വസ്‌തുക്കളെ നീക്കം ചെയ്യാനുള്ള കഴിവ് അവയവത്തിനുണ്ടെന്ന് രാജീവ് ജയദേവൻ പറഞ്ഞു. മോശം ചിന്തകളിൽ നിന്നും മനസ് ശുദ്ധീകരിക്കുന്നതിലൂടെ കരളിനെ സംരക്ഷിക്കാമെന്ന പുരാതന വിശ്വാസത്തിൻ്റെ ഭാഗമായി ഡിറ്റോക്‌സ് എന്ന പദം ആധുനിക കാലത്ത് പോലും പലരും പിന്തുടരുന്നുണ്ട്. എന്നാൽ ഇത്തരം രീതികളിലൂടെയൊന്നും കരളിനെ ശുദ്ധീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വയം ശുദ്ധീകരിക്കാൻ കഴിവുള്ള അവയവമാണ് കരൾ. എന്നാൽ കരളിനെ നശിപ്പിക്കാൻ കാരണമാകുന്ന മദ്യം പോലുള്ള പദാർത്ഥങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശരിയായ അറിവില്ലാത്തവർ, വാണിജ്യ താൽപ്പര്യങ്ങളുള്ള ആളുകൾ എന്നിങ്ങനെ സമൂഹമാധ്യമങ്ങളിലെ സ്വയം പ്രഖ്യാപിത ആരോഗ്യ വിദഗ്‌ധരെ ആശ്രയിക്കുരുതെന്നും രാജീവ് ജയദേവൻ മുന്നറിയിപ്പ് നൽകി.

കരൾ ഒരു കെമിസ്ട്രി ലാബ്: ശരീരത്തിലെ ഏറ്റവും വലിയ അവയവമായാ കരൾ ഒരു കെമിസ്ട്രി ലാബ് പോലെയാണ് പ്രവർത്തിക്കുന്നത്. ആമാശയത്തിലേക്ക് എത്തുന്ന ഗുണകരവും ദോഷകരവുമായ പദാർത്ഥങ്ങളെ കാര്യക്ഷമമായി തരംതിരിക്കാനുള്ള കഴിവും കരളിനുണ്ട്. എന്നാൽ കരളിനെ ബാധിക്കുന്ന രോഗങ്ങൾ ആദ്യ ഘട്ടത്തിൽ തിരിച്ചറിയാൻ കഴിയാറില്ലയെന്നത് മരണത്തിലേക്ക് നയിക്കാറുണ്ട്.

പലപ്പോഴും കരൾ രോഗങ്ങൾക്ക് ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും കണ്ടുവരാറില്ല. ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ, ഫാറ്റി ലിവർ രോഗങ്ങൾ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, നോൺ-ആൽക്കഹോളിക് സ്‌റ്റീറ്റോഹെപ്പറ്റൈറ്റിസ് എന്നി രോഗങ്ങൾ ഇന്ത്യയിൽ വളരെയധികം കണ്ടുവരുന്ന രോഗങ്ങളാണ്.

അനാരോഗ്യകരമായ ജീവിതശൈലിയും മദ്യപാനവുമാണ് ഫാറ്റി ലിവർ രോഗം വർധിക്കുന്നതിന്‍റെ പ്രധാന കാരണമെന്ന് കൺവെൻഷനിൽ സംസാരിച്ച ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടി. അതോടൊപ്പം കരളിനെ സംരക്ഷിക്കുന്നതിനായി കുറുക്കുവഴികൾ ആശ്രയിക്കുന്നത് അവസാനിപ്പിച്ച് കരളിനെ ദോഷകരമായി ബാധിക്കുന്ന ജീവിതശൈലികൾ ഒഴിവാക്കാനും ആരോഗ്യ വിദഗ്‌ധർ നിർദേശിച്ചു.

Also Read:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.