ETV Bharat / health

കൈ,കാൽ മുട്ടുകളിലെ ഇരുണ്ട നിറം അകറ്റാം; എളുപ്പവഴികൾ ഇതാ - REMEDY FOR DARK ELBOWS AND KNEES - REMEDY FOR DARK ELBOWS AND KNEES

കൈമുട്ടിലും കാൽമുട്ടിലും കാണപ്പെടുന്ന നിറ വ്യത്യാസം അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങുകൾ എന്തൊക്കെയെന്ന് അറിയാം.

DARK ELBOWS AND KNEES  HOW TO REMOVE DARKNESS ON KNEE  ELBOW DARKNESS REMOVAL  TIPS FOR DARK ELBOWS AND KNEES
Representative image (Getty Image)
author img

By ETV Bharat Health Team

Published : Sep 26, 2024, 5:34 PM IST

ലരെയും ബാധിക്കുന്ന ഒന്നാണ് ഇരുണ്ടതും വരണ്ടതുമായ കൈ, കാൽമുട്ടുകൾ. ചിലർ ഇത് കാര്യമാക്കാറില്ലെങ്കിലും മറ്റു ചിലരിൽ ഇത് ആത്മവിസ്വാസ കുറവുണ്ടാക്കുന്നു. എന്നാൽ അൽപം ശ്രദ്ധിച്ചാൽ ഇത് എളുപ്പം പരിഹരിക്കാവുന്ന ഒരു പ്രശ്‌നമാണ്. അതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

തൈര് & വിനാഗിരി

മൂന്ന് ടേബിൾ സ്‌പൂൺ തരിലേക്ക് അൽപം വിനാഗിരി കൂടി ചേർത്ത് ഇരുണ്ട ഭാഗങ്ങളിൽ പുരട്ടുക. ഇത് കൈ, കാൽ മുട്ടിലെ നിറവ്യത്യസം ഇല്ലാതാക്കാനും വരൾച്ച അകറ്റാനും സഹായിക്കും.

ഗ്ലിസറിൻ & പനിനീർ

ഗ്ലിസറിനും പനിനീരും സമാസമമെടുത്ത് നന്നായി യോജിപ്പിക്കുക. രാത്രി ഉറങ്ങുന്നതിന് മുൻപ് ഇത് കൈമുട്ടിലും കാൽമുട്ടിലും പുരട്ടുക. പതിവായി ഇങ്ങനെ ചെയ്യുന്നത് ഇരുണ്ട നിറം അകറ്റാൻ സഹായിക്കുന്നു.

ഗ്രീൻ ടീ

കൈമുട്ടിലും കാൽമുട്ടിലും കാണപ്പെടുന്ന നിറ വ്യത്യാസം അകറ്റാൻ ഗ്രീൻ ടീ ഗുണം ചെയ്യുന്നു. ദിവസേന രാവിലെയും വൈകുന്നേരവും ഗ്രീൻ ടീ ഒരു പഞ്ഞിയിൽ മുക്കി നിറവ്യത്യാസമുള്ള ഭാഗങ്ങളിൽ പുരട്ടുക. ഇത് പതിവായി ചെയ്യുമ്പോൾ നല്ല ഫലം ലഭിക്കുന്നു.

ഉള്ളി & വെളുത്തുള്ളി

ഉള്ളിയും വെളുത്തുള്ളിയും ഒരേ അളവിലെടുത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഇത് ഇരുണ്ട ഭാഗങ്ങളിൽ പുരട്ടാം. ആഴ്‌ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് മുട്ടുകളിലെ ഇരുണ്ട നിറം മാറാൻ സഹായിക്കും.

നാരങ്ങ & ബേക്കിങ് സോഡ

രണ്ട് ടേബിൾ സ്‌പൂൺ ബേക്കിങ് സോഡയിലേക്ക് അൽപം നാരങ്ങ നീര് ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം കൈമുട്ടിലും കാൽമുട്ടിലും പുരട്ടി നന്നായി മസാജ് ചെയ്യുക. അഞ്ച് മിനിട്ടിന് ശേഷം കഴുകി കളയാം.

മഞ്ഞൾ, തേൻ & തൈര്

ഒരു ടീസ്‌പൂൺ തൈരിലേക്ക് അൽപം മഞ്ഞളും തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് നിറവ്യത്യാസമുള്ള ഇടങ്ങളിൽ പുരട്ടുക. 10 മുതൽ 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

കറ്റാർവാഴ

കറ്റാർവാഴ ജെൽ ഇരുണ്ട നിറമുള്ള ഭാഗങ്ങളിൽ പുരട്ടുക. ആഴ്‌ചയിൽ മൂന്ന് മുതൽ അഞ്ച് ദിവസം ഇങ്ങനെ ചെയ്യുമ്പോൾ കൈമുട്ടിലേയും കാൽമുട്ടിലേയും നിറവ്യത്യാസം ഇല്ലാതാക്കും.

Also Read

സൺ ടാൻ മാറി മുഖം തിളങ്ങും; ഇതാ ഗോതമ്പ് പൊടി കൊണ്ടുള്ള അടിപൊളി ഫേസ് പാക്കുകൾ

കഴുത്തിലെ കറുത്ത പാടുകൾ അകറ്റാം; രണ്ടാഴ്‌ചക്കുള്ളിൽ; ഇതാ ചില നുറുങ്ങുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.