ETV Bharat / health

പോഷകങ്ങളുടെ പവർഹൗസ്; ആരോഗ്യം കാക്കാൻ കഴിക്കാം ഈ ഡ്രൈഫ്രൂട്ട് - HEALTH BENEFITS OF RAISINS

ധാരാളം പോഷകങ്ങൾ അടങ്ങിയ സൂപ്പർഫുഡാണ് ഉണക്കമുന്തിരി. ദിവസേന ഉണക്കമുന്തിരി കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും. അവ എന്തൊക്കെയെന്ന് അറിയാം.

RAISINS BENEFITS SUPERFOOD  HEALTH BENEFITS OF BLACK RAISINS  BENEFITS OF RAISINS SOAKED IN WATER  ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Dec 7, 2024, 3:48 PM IST

രീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്ന സൂപ്പർഫുഡാണ് ഉണക്കമുന്തിരി അഥവാ റയിസിൻസ്. വിറ്റാമിൻ, പ്രോട്ടീൻ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണ് ഉണക്കമുന്തിരി. കറുപ്പ്, പച്ച, മഞ്ഞ, ഗോള്‍ഡണ്‍ എന്നീ വ്യത്യസ്‌ത നിറങ്ങളിലുള്ള ഉണക്കമുന്തിരികളുണ്ട്. പതിവായി ഇത് കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകും. ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്ത ഉണക്കമുന്തിരി രാവിലെ കഴിക്കുന്നത് ഗുണം ഇരട്ടിയാക്കാൻ സഹായിക്കും. പതിവായി ഇങ്ങനെ കഴിക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഹൃദയാരോഗ്യം

പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഇത് ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് സന്തുലിതമാക്കുകയും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോൾ കുറയ്ക്കാനും ഇത് ഗുണം ചെയ്യും. പതിവായി ഉണക്കമുന്തിരി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുമെന്ന് അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു.

ദഹനം മെച്ചപ്പെടുത്തും

ഉണക്കമുന്തിരിയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ഗുണം ചെയ്യും. മലബന്ധം അകറ്റാനും പതിവായി ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാത്സ്യം, ബോറോൺ, മഗ്നീഷ്യം എന്നിവ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്താനും ആരോഗ്യവും നിലനിർത്താനും വളരെയധികം സഹായിക്കും.

വിളർച്ച തടയാൻ

ഇരുമ്പിന്‍റെ സമ്പന്ന ഉറവിടമാണ് ഉണക്കമുന്തിരി. ഇത് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കുമെന്ന് 2016 ൽ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഊർജ്ജം വർധിപ്പിക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.

വായയുടെ ആരോഗ്യം

ഉണക്കമുന്തിരിയിൽ ആൻ്റി ഓക്‌സിഡൻ്റ്, ആൻ്റി മൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വായയുടെ ആരോഗ്യത്തെ ബാധിക്കുന്ന അണുക്കളുടെ വളർച്ച കുറയ്ക്കാൻ സഹായിക്കും. പല്ലുകളുടെ നാശം തടയാനും മോണരോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഉണക്കമുന്തിരി ഗുണം ചെയ്യും.

ശരീരഭാരം നിയന്ത്രിക്കും

നാരുകളുടെ നല്ലൊരു സ്രോതസാണ് ഉണക്കമുന്തിരി. ഇത് കലോറി ഉപഭോഗവും വിശപ്പും കുറയ്ക്കാൻ സഹായിക്കും. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും ഉണക്കമുന്തിരി ഫലം ചെയ്യും. പോഷക സമൃദ്ധമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കഴിക്കാവുന്ന മികച്ചൊരു ലഘുഭക്ഷണമാണ് ഉണക്കമുന്തിരി.

കാൻസർ പ്രതിരോധം

കാൻസർ വിരുദ്ധ ഗുണങ്ങളുള്ള ഫിനോളിക് ആസിഡുകൾ, ഫ്ലേവനോയ്‌ഡുകൾ എന്നീ ആൻ്റി ഓക്‌സിഡൻ്റുകൾ ഉണക്കമുന്തിരിയിലുണ്ട്. ഇത് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് 2016 ൽ ഫുഡ് ആൻഡ് ഫംഗ്‌ഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി.

ചർമ്മത്തിന്‍റെ ആരോഗ്യം

ഉണക്കമുന്തിരിയിലെ ആൻ്റി ഓക്‌സിഡൻ്റുകൾ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ മൂലമുണ്ടാകുന്ന ചർമ്മത്തിലെ കേടുപാടുകൾ ഇല്ലാതാക്കാനും ഇത് ഗുണം ചെയ്യും. ചർമ്മത്തിലെ നേരത്ത വരകൾ, ചുളിവുകൾ എന്നിവ കുറയ്ക്കാനും അകാല വാർദ്ധക്യം തടയാനും ഉണക്കമുന്തിരി ഫലപ്രദമാണ്.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ആരോഗ്യഗുണങ്ങളുടെ കലവറ; പതിവായി കഴിക്കാം ഈ കുഞ്ഞൻ ധാന്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.