ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രധാന്യം നൽകാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ, ദൈനംദിന തിരക്കുകൾക്കിടയിൽ ഭക്ഷണകാര്യത്തിൽ പോലും പലർക്കും ശ്രദ്ധചെലുത്താൻ പറ്റാതെ വരും. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി സമയം മാറ്റി വെക്കാൻ പലർക്കും കഴിഞ്ഞെന്നുവരില്ല. ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ ആഹാരത്തിൽ ചില കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ ആരോഗ്യം സുരക്ഷിതമാക്കാം.
അത്തരത്തിൽ നല്ല ആരോഗ്യത്തിനായി സഹായിക്കുന്ന ഒന്നാണ് പംപ്‌കിൻ സീഡ്‌സ് അഥവാ മത്തങ്ങ വിത്തുകൾ. പെപ്പിറ്റാസ് എന്നറിയപ്പെടുന്ന ഇവ കാഴ്‌ചയിൽ കുഞ്ഞനാണെങ്കിലും ഗുണങ്ങളേറെയാണ്. പംപ്‌കിൻ സീഡിന്‍റെ ഗുണങ്ങളെന്താണെന്ന് നോക്കാം. മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് തുടങ്ങി ആവശ്യ വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയ പംകിൻ സീഡുകൾ ഒരു പോഷക ശക്തിയാണ്. പംപ്‌കിൻ സീഡുകളുടെ ഗുണങ്ങളെന്താണെന്ന് നോക്കാം.
ഹൃദയാരോഗ്യം വർധിപ്പിക്കാൻ പംപ്‌കിൻ സീഡ് എങ്ങനെ സഹായിക്കും ?

പംപ്കിൻ സീഡ് ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ്. ആരോഗ്യകരമായ കൊഴുപ്പുകളുടെ, പ്രത്യേകിച്ച് ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ പംപ്‌കിൻ സീഡ്. ഇത് കഴിക്കുന്നതിലൂടെ കൊഴുപ്പ്, കൊളസ്ട്രോൾ അളവ് എന്നിവ കുറയ്ക്കുകന്നതിലൂടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇതിൽ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയതിനാൽ ആരോഗ്യകരമായ രക്ഷസമ്മർദം നിലനിർത്താൻ കഴിയും.
ദഹന ആരോഗ്യത്തിൽ പംപ്‌കിൻ സീഡിന്‍റെ പങ്ക് ?

ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ നാരുകളുടെ മികച്ച ഉറവിടമാണ് പംപ്‌കിൻ സീഡ്. ഇതിലടങ്ങിയ ഫൈബർ മലവിസർജനം നിയന്ത്രിക്കാനും ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിൽ സ്വാധീനം ചെലുത്താനും സഹായിക്കുന്നു. പംപ്കിൻ സീഡ് പതിവായി കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും, ദഹനനാളത്തിന്‍റെ പൂർണ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും.
പുരുഷൻമാർക്ക് എന്തൊക്കെ ഗുണങ്ങൾ ?
പംപ്‌കിൻ സീഡ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ (മൂത്രസഞ്ചിക്ക് മുമ്പിലുള്ള ഗ്രന്ഥി) ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇതിൽ സിങ്ക് ധാരാളമായി അടങ്ങിയിയതുകൊണ്ട്, പ്രോസ്റ്റേറ്റ് പ്രവർത്തനം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്‌നങ്ങൾ വരാനുള്ള സാധ്യത കുറയ്‌ക്കാനും ഇവ സഹായിക്കുന്നു.

കേശ സംരക്ഷണത്തിൽ പ്രധാനി
പംപ്‌കിൻ സീഡ് മുടിയുടെ ആരോഗ്യത്തിൽ വളരെ അധികം സഹായിക്കുന്ന ഘടകമാണ്. ഇതിലെ കുക്കർ ബിറ്റിൻ അമിനോ ആസിഡിന്‍റെ സാന്നിധ്യം മുടിവളരാൻ സഹായിക്കുന്നു. പംപ്കിൻ സീഡ് ഉപയോഗിച്ച് എണ്ണ കാച്ചുന്നതിലൂടെ മുടി നല്ല കട്ടിയായി വളരാൻ സഹായകമാകും.
അവലംബം : നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ വന്ന പഠനം (Link)
Also Read : മുഖകുരു പെട്ടെന്ന് കുറയ്ക്കണോ? ഈ മീനുകള്‍ കഴിച്ചാല്‍ മതി