ETV Bharat / health

ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതാണോ? അറിയാം ഗുണളും ദോഷങ്ങളും - health benefits of Potato - HEALTH BENEFITS OF POTATO

പൊട്ടാസ്യം കൂടുതലായി അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. ഇത് ഹൃദയത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശരീരഭാരം കൂട്ടാനും ഉരുളക്കിഴങ്ങ് ഗുണം ചെയ്യും.

POTATO HEALTH BENEFITS  NUTRITION BENEFITS OF POTATOES  HEALTH BENEFITS OF POTATO  ഉരുളകിഴങ്ങിന്‍റെ ഗുണങ്ങൾ
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Aug 29, 2024, 1:50 PM IST

ലരുടെയും ഇഷ്‌ട പച്ചക്കറികളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് കൊണ്ടുണ്ടാക്കുന്ന പലതരം ഭക്ഷണവിഭവങ്ങൾ ഇന്ന് വിപണിയിൽ ധാരാളമായി ലഭിക്കാറുണ്ട്. ഇന്ത്യക്കാർ അധികമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നായ ഉരുളക്കിഴങ്ങ് അമേരിക്കക്കാരുടെയും ഇഷ്‌ട പച്ചക്കറിയാണ്. എന്നാൽ ഉരുളക്കിഴങ്ങിൻ്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ നമ്മുക്കിടയിലുണ്ട്. അതിനു കാരണം ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ്, അന്നജം എന്നിവ ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു എന്നതിനാലാണ്. എന്നാൽ ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതാണോയെന്ന് വിശദീകരിക്കുകയാണ് മംഗളുരു കെ എം സി ആശുപത്രിയിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് വിഭാഗം മുതർന്ന ഡയറ്റീഷ്യൻ അരുണ മല്യ.

ഉരുളകിഴങ്ങ് തണ്ട് കിഴങ്ങുവർഗ്ഗത്തിൽപ്പെതും അന്നജം അടങ്ങിയതുമായ ഒരു പച്ചക്കറിയാണ്. ഇതിൽ പല ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അവർ പറയുന്നു. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് കൂടുതൽ അന്നജം അടങ്ങിയിട്ടുള്ളവായണ് ഉരുളക്കിഴങ്ങ്. ഇത് ദോഷകരമായ ഒന്നല്ല. എന്നാൽ കൂടുതൽ കലോറിയും കുറഞ്ഞ നാരുകളും അടങ്ങിയ പച്ചക്കറിയാണ് ഉരുളകിഴങ്ങ്. കാർബോഹൈഡ്രേറ്റ് അളവ് കൂടുതലായതിനാൽ തന്നെ ഇത് ഗ്ലൂക്കോസായി വിഘടിച്ച് ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നു.

ദഹനം സുഗമമാക്കുന്നു

ഉരുളക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള പ്രതിരോധശേഷിയുള്ള അന്നജം ദഹനം സുഗമമാക്കുന്നതിന് പുറമെ ശരീരത്തിന്‍റെ മുഴുവൻ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

ഹൃദയത്തിന്‍റെ പ്രവർത്തനം എളുപ്പമാക്കുന്നു

പൊട്ടാസ്യം കൂടുതലായി അടങ്ങിയിട്ടുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. അതിനാൽ ഹൃദയത്തിന്‍റെ പ്രവർത്തനം എളുപ്പമാക്കാൻ ഇത് വളരെയധികം ഗുണം ചെയുന്നു. അതേസമയം ഹൃദയം, വൃക്ക എന്നിവയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള അസുഖമുള്ളവരിൽ ഉയർന്ന സെറം പൊട്ടാസ്യം അളവ് ഉണ്ടെങ്കിൽ ഉരുളക്കിഴങ്ങ് ദോഷം ചെയ്യും.

ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുന്നു

ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. കലോറി അളവ് കൂട്ടാനും ഇതിന്‍റെ ഉപയോഗം ഗുണം ചെയ്യും.

പ്രമേഹരോഗികൾ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണോ ?

പ്രമേഹമുള്ളവരാണ് നിങ്ങളെങ്കിൽ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഒഴുവാക്കുന്നതാണ് നല്ലത്. ഇതിൽ ഗ്ലൈസെമിക് സൂചിക 70 ൽ അധികമായതിനാലാണ് ഉരുളക്കിഴങ്ങ് പ്രമേഹരോഗികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. എന്നാൽ രക്തത്തിലെ അളവ് നിയന്ത്രണത്തിലാണെങ്കിൽ ചെറിയ അളവിൽ (50g) കഴിക്കാം.

ഗർഭിണികൾക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ ?

ഉരുളക്കിഴങ്ങിൽ ഉയർന്ന കലോറി അളവ് ഉള്ളതിനാൽ ഗർഭിണികൾ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. പ്രഭാതഭക്ഷണത്തിലോ കറികളിലോ ഇത് ഉൾപ്പെടുത്താം. എന്നാൽ ഗഭസമയത്ത് പലരിലും ഹൈപ്പർ ഗ്ലൈസീമിയ, പ്രമേഹം എന്നിവ കണ്ടുവരാറുണ്ട്. ഈ അവസ്ഥയിൽ അപകട സാധ്യത ഒഴിവാക്കാനായി പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കണം.

ഉരുളക്കിഴങ്ങ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

ഉരുളക്കിഴങ്ങ് അമിതമായി കഴിച്ചാൽ കലോറി വർധിക്കാൻ ഇടയാകും. ഇത് അമിത വണ്ണത്തിലേക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും. മാത്രമല്ല വയർ വീർക്കാനും ഇത് കാരണമാകുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഉരുളക്കിഴങ്ങ് ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: പ്രമേഹം നിയന്ത്രിക്കാം, മരുന്നില്ലാതെ... അടുക്കളയിലെ ഈ ഇത്തിരിക്കുഞ്ഞന്‍ മാത്രം മതി!

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.