ETV Bharat / health

ആരോഗ്യഗുണങ്ങളുടെ കലവറ; പതിവായി കഴിക്കാം ഈ കുഞ്ഞൻ ധാന്യം - HEALTH BENEFITS OF FINGER MILLET

വിറ്റാമിനുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, ധാതുക്കൾ എന്നിവയുടെ സമ്പന്ന ഉറവിടമാണ് റാഗി. പതിവായി റാഗി ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

RAGI HEALTH BENEFITS  റാഗിയുടെ ആരോഗ്യ ഗുണങ്ങൾ  WHY RAGI SHOULD BE IN YOUR DIET  HEALTH BENEFITS OF RAGI
Ragi (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 6, 2024, 7:29 PM IST

ല്ലാ പ്രായക്കാർക്കും ഒരേ പോലെ കഴിക്കാവുന്ന ഒരു ചെറു ധാന്യമാണ് റാഗി അഥവാ പഞ്ഞപ്പുല്ല്. പ്രോട്ടീൻ, വിറ്റാമിനുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, അമിനോ ആസിഡുകൾ, ഫൈബർ, കാത്സ്യം, ധാതുക്കൾ എന്നിവയുടെ കാലവറയാണിത്. റാഗിയിൽ ഉയർന്ന അളവിൽ അയേൺ അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച പ്രശ്‌നങ്ങൾ അകറ്റാൻ വളരെയധികം സഹായിക്കും. കുട്ടികളുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും ഇത് ഗുണം ചെയ്യും. നിരവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും റാഗിയ്ക്കുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞ ഭക്ഷണമായതിനാൽ വേഗത്തിൽ ദഹിക്കുമെന്നതും റാഗിയുടെ പ്രത്യേകതയാണ്. പതിവായി റാഗി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

എല്ലിന്‍റെ ആരോഗ്യം

റാഗിയിൽ ഉയർന്ന അളവിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. എല്ലുകളുടെ ബലം നിലനിർത്താനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയാനും ഇത് ഗുണം ചെയ്യും. ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളും പ്രായമായവരും റാഗി പതിവായി കഴിക്കുന്നത് അസ്ഥി ഒടിവുകൾ, പ്രായവുമായി ബന്ധപ്പെട്ട അസ്ഥി രോഗങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.

പ്രമേഹം നിയന്ത്രിക്കും

പ്രമേഹ രോഗികൾ പതിവായി റാഗി കഴിക്കുന്നത് നല്ലതാണ്. നാരുകൾ, പോളിഫിനോൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള റാഗിയിൽ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. മാത്രമല്ല കാർബോഹൈഡ്രേറ്റിൻ്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കാനും റാഗി സഹായിക്കും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും റാഗി ഗുണം ചെയ്യും.

കൊളസ്ട്രോൾ കുറയ്ക്കും

ലെസിതിൻ, മെഥിയോനൈൻ എന്നീ അമിനോ ആസിഡുകൾ റാഗിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. നാരുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യം നിലനിർത്താനും റാഗി ഫലം ചെയ്യും.

രക്തസമ്മർദ്ദം നിയന്ത്രിയ്ക്കും

പതിവായി റാഗി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും റാഗി ഗുണം ചെയ്യും.

ശരീരഭാരം നിയന്ത്രിക്കാൻ

റാഗിയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. കലോറി ഉപഭോഗം കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും റാഗി കഴിക്കുന്നത് നല്ലതാണ്.

ദഹന ആരോഗ്യം

പ്രീബയോട്ടിക് നാരുകൾ റാഗിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും കുടലിലെ നല്ല ബാക്‌ടീരിയകളുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ദഹന സംബന്ധമായ പ്രശ്‌നങ്ങളും മലബന്ധവും അകറ്റാൻ റാഗി സഹായിക്കും.

ചർമ്മത്തിന്‍റെ ആരോഗ്യം

അമിനോ ആസിഡുകൾ, കാൽസ്യം, ഇരുമ്പ്, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് റാഗി. ഇത് കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാനും ചർമ്മത്തിന്‍റെ ഇലാസ്‌തികത നിലനിർത്താനും ചുളിവുകൾ അകറ്റാനും സഹായിക്കും. ചർമ്മത്തിലെ തിണർപ്പ്, എക്‌സിമ, സൂര്യാഘാതം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവ തടയാനും റാഗി കഴിക്കുന്നത് ഗുണം ചെയ്യും.

Also Read : ആർത്തവ വേദന അകറ്റാനും ചർമ്മരോഗ്യം സംരക്ഷിക്കാനും ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.