ETV Bharat / health

പച്ചമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ആരോഗ്യ ഗുണങ്ങൾ നിരവധി - health benefits of green chilli

ക്യാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാൻ പച്ചമുളക് സഹായിക്കുന്നു. അണുബാധയിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും പച്ചമുളകിന്‍റെ ഉപയോഗം ഗുണം ചെയ്യും.

BENEFITS OF EATING GREEN CHILLI  GREEN CHILLI HEALTH BENEFITS  പച്ചമുളകിന്‍റെ ആരോഗ്യ ഗുണങ്ങൾ  പച്ചമുളക്
Representative image (Getty Images)
author img

By ETV Bharat Health Team

Published : Sep 24, 2024, 1:15 PM IST

ച്ചമുളകിൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുള്ളതിനാൽ ക്യാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും പച്ചമുളകിന്‍റെ ഉപയോഗം ഗുണം ചെയ്യും. മാത്രമല്ല ആന്‍റി ബാക്റ്റീരിയൽ, ആന്‍റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ അണുബാധയിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പച്ചമുളകിനാകും.

വിറ്റാമിൻ എ, സി, കെ, ബി 6, അയേൺ, ഇരുമ്പ്, ഫൈബർ, ഫോളേറ്റ്, മഗ്നീഷ്യം, ഫോസഫറസ്, പൊട്ടാസ്യം, മാംഗനീസ് എന്നിവയാൽ സമ്പുഷ്‌ടമാണ് പച്ചമുളക്. പച്ചമുളകിൽ സീറോ കലോറിയാണുള്ളത്. കാപ്‌സൈസിന് ധാരാളം പച്ചമുകളിൽ അടങ്ങിയിട്ടുള്ളതിനാൽ മെറ്റബോളിസം മെച്ചപ്പെടുത്താനും വേഗത്തിലാക്കാനും സഹായിക്കുന്നു. ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനാൽ തന്നെ ശരീരം ഭാരം കുറയ്ക്കാൻ ഇത് ഗുണം ചെയ്യുന്നു. മാത്രമല്ല ശരീരത്തിൽ അടിഞ്ഞു കൂടിയിട്ട് കൊഴുപ്പ് ഇല്ലാതാക്കാനും ആഹാരത്തിൽ പച്ചമുളക് ഉൾപ്പെടുത്തുന്നത് നല്ലതാണ്.

മൈഗ്രെയ്ൻ, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങൾ മൂലമുണ്ടാകുന്ന വേദന അകറ്റാനും പച്ചമുളക് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് പച്ചമുളകിനുണ്ട്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരു പച്ചക്കറിയാണ് പച്ചമുളക്. ഇതിനു പുറമെ പതിവായി പച്ചമുളക് കഴിക്കുന്നത് വഴി കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും സാധിക്കും. ഇതിലൂടെ ഹൃദയം ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു. പച്ചമുളകിൽ ധാരാളം നാരുകൾ ഉള്ളതിനാൽ ദഹന പ്രക്രിയ എളുപ്പമാക്കാനും ഗുണം ചെയ്യുന്നു.

പച്ചമുളക് ആന്‍റി ഓക്‌സിഡന്‍റുകളുടെ നല്ലൊരു ഉറവിടമായതിനാൽ ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഇത് പ്രായമാകുമ്പോൾ ചർമത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ അകറ്റി യുവത്വം നിലനിർത്താനും വളരെയധികം ഫലപ്രദമാണ്. കൂടാതെ രക്തയോട്ടം മികച്ച രീതിയിയലാക്കാനും പച്ചമുളക് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പച്ചമുളകിൽ വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളെ ആരോഗ്യത്തോടെ നിലനിർത്തുന്നു. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനുള്ള കഴിവും ഇതിനുണ്ട്. വിറ്റാമിൻ സിയും ബീറ്റാകരോട്ടിനും ധാരാളമുള്ളതിനാൽ കണ്ണിന്‍റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യുന്നു.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read

കരിമ്പ് ജ്യൂസ് ആരോഗ്യത്തിന് ബെസ്റ്റാ; ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ഉപ്പ് പൂർണമായി ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും ? അറിഞ്ഞിരിക്കേണ്ടവ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.