ETV Bharat / health

വണ്ണം കുറയ്‌ക്കാം സ്വിച്ച് ഇട്ടപോലെ, 'നല്ല' ഹൃദയത്തിനും അത്യുത്തമം; ഡ്രാഗണ്‍ ഫ്രൂട്ട് ചില്ലറക്കാരനല്ല, അറിയാം ഗുണങ്ങള്‍ - Dragon Fruit Benefits - DRAGON FRUIT BENEFITS

ഇരുമ്പ്, സിങ്ക്, പ്രോട്ടീൻ, ഫോസ്‌ഫറസ്, മഗ്നീഷ്യം തുടങ്ങി പേഷകങ്ങളാല്‍ സമ്പുഷ്‌ടമാണ്‌ ഡ്രാഗൺ ഫ്രൂട്ട്‌, അറിയാം ഇതിന്‍റെ അതിശയകരമായ നിരവധി പോഷകങ്ങൾ

DRAGON FRUIT GOOD OR BAD  WHO CAN EAT DRAGON FRUIT  FRUIT BENEFITS  ഡ്രാഗൺ ഫ്രൂട്ടിന്‍റെ ഗുണങ്ങള്‍
Dragon Fruit Benefits (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 7, 2024, 4:34 PM IST

രീരത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ പഴങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, നിങ്ങൾ ദിവസവും കുറഞ്ഞത് 400 ഗ്രാം പഴങ്ങൾ കഴിക്കണം. പഴങ്ങളിലെ പോഷകങ്ങളിൽ പലതും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. എന്നിരുന്നാലും, ഏതൊക്കെ പഴങ്ങൾ കഴിക്കണം എന്നതിനെക്കുറിച്ച് എല്ലാവർക്കും ചില ധാരണകളുണ്ട്. എന്നാല്‍, ഡ്രാഗൺ ഫ്രൂട്ടിനെക്കുറിച്ച് പലർക്കും അറിയില്ല.

കുറച്ചു കാലമായി ഡ്രാഗൺ ഫ്രൂട്ടിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. പണ്ട് ഇറക്കുമതി ചെയ്‌തിരുന്ന ഈ വിദേശ പഴം, ഇപ്പോൾ നമ്മുടെ നാട്ടിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ എല്ലാ പ്രദേശങ്ങളിലെയും ആളുകൾക്ക് ഇത് ലഭ്യമാണ്. ഡ്രാഗൺ ഫ്രൂട്ടിന് അതിശയകരമായ നിരവധി പോഷകങ്ങൾ ഉണ്ടെന്ന് വിദഗ്‌ധർ പറയുന്നു.

മനുഷ്യന്‍റെ ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് നാരുകൾ അത്യന്താപേക്ഷിതമാണ്. ഈ നാരുകൾ ഡ്രാഗൺ ഫ്രൂട്ടിൽ ധാരാളമുണ്ട്. കൂടാതെ ഇരുമ്പ്, സിങ്ക്, പ്രോട്ടീൻ, ഫോസ്‌ഫറസ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈ പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഡ്രാഗൺ ഫ്രൂട്ട് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പഠനം പറയുന്നു. 'ഫുഡ് ആൻഡ് ഫങ്ഷണൽ ഫുഡ്‌സ്' എന്ന ജേണലിലാണ് പ്രസ്‌തുത പഠനം പ്രസിദ്ധീകരിച്ചത്.

ഡ്രാഗൺ ഫ്രൂട്ടിൽ 'പിറ്റായ' എന്ന പോഷകം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വളരെയധികം വർധിപ്പിക്കുന്നു. കൂടാതെ, ഇതിലെ ആന്‍റിഓക്‌സിഡന്‍റുകൾ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളുമായി കഠിനമായി പോരാടുന്നു. ഇവ നശിപ്പിച്ചാൽ കാൻസർ ഭീഷണി തടയാനാകുമെന്ന് വിദഗ്‌ധർ പറയുന്നു. കൂടാതെ, ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്‌ഡ്‌, അസ്കോർബിക് ആസിഡ്, ഫിനോളിക് ആസിഡ് എന്നിവ പഞ്ചസാരയെ നിയന്ത്രിക്കുന്നു.

ഡ്രാഗൺ ഫ്രൂട്ട് വിത്തുകൾ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്‌ടമാണ്. അവ നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നു. ഇതിലെ മഗ്നീഷ്യം ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ഇതില്‍ ഉയർന്ന അളവില്‍ വെള്ളവും നാരുകളും ഉള്ളതിനാൽ ദഹനവ്യവസ്ഥ സുഗമമായി പ്രവർത്തിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. മാത്രവുമല്ല, വിളർച്ച ബാധിച്ചവർക്ക് ആ അവസ്ഥയെ തരണം ചെയ്യാൻ ഇത് ഏറെ ഉപയോഗപ്രദമാണെന്നും വിദഗ്‌ധർ പറയുന്നു. അതുകൊണ്ട് തന്നെ ഏത് അവസരത്തിലും ഡ്രാഗൺ ഫ്രൂട്ട് കഴിക്കാൻ നിർദേശിക്കുകയാണ് വിദഗ്‌ധര്‍.

ALSO READ: 'പച്ചക്കറികൾ പവര്‍ഫുളാണ്'; കണ്ണിന്‍റെ പവര്‍ കൂട്ടാന്‍ ഈ പച്ചക്കറികൾ കഴിക്കാം..

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.