ഭക്ഷണത്തോട് അമിതാസക്തി, രാത്രി വൈകിയുള്ള ഉറക്കം, മലിനീകരണം എന്നിവ ആഘോഷങ്ങളുടെ പാർശ്വഫലങ്ങളാണ്. മലിനീകരണത്തിൻ്റെ പ്രത്യാഘാതങ്ങൾ ഇല്ലാതാക്കാൻ കാര്യമായൊന്നും ചെയ്യാൻ നമുക്ക് സാധിച്ചെന്ന് വരില്ല. എന്നാൽ ഈ ദീപാവലിക്ക് ശേഷം ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ നമുക്ക് പലതും ചെയ്യാൻ കഴിയും.
ഇന്ന് നമ്മുടെ നാട്ടിൽ കൂണുപോലെ മുളച്ചുവരുന്ന ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററുകൾ പെട്ടന്നുള്ള പരിഹാരങ്ങൾ വാഗ്‌ധാനം ചെയ്യുന്നതിനാൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു വാക്കാണ് ഡിടോക്‌സ്. ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ദുരുപയോഗം ചെറിയുന്നതും ഈ വാക്ക് തന്നെയാണ്.
ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു ചികിത്സാ രീതിയാണ് ഡിടോക്‌സിഫിക്കേഷൻ അഥവാ ഡിടോക്‌സ്. എന്നാൽ ശരീരത്തിയിലെ വിഷാംശം പെട്ടന്ന് നീക്കം ചെയ്യുമെന്ന ഇത്തരം വെൽനസ് സെൻ്ററുകൾ നൽകുന്ന വാഗ്‌ധാനങ്ങൾ എത്രമാത്രം നിറവേറ്റുന്നു എന്നത് ചോദ്യമായി തന്നെ നിലനിൽക്കുന്നു.
എന്നാൽ അമിതമായ ഭക്ഷണക്രമമോ ഡിടോക്‌സ് പ്ലാനുകളോ എടുക്കുന്നതിന് പകരം ആരോഗ്യകരമായ ഭക്ഷണരീതികളും ജീവിതശൈലിയും പതിവായി പിന്തുടരുന്നതാണ് നല്ലതെന്ന് പ്രമുഖ പോഷകാഹാര വിദഗ്‌ധയായ ഇഷി ഖോസ്ല പറയുന്നു. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഡയറ്റ് പിന്തുടരേണ്ടതിലൂടെ ഇതിന് പരിഹാരം ലഭിക്കുമെന്ന് അവർ പറയുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി ഒഴുക്കുകയും വേണം.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന എൻസൈമുകൾക്ക് ആവശ്യമായ വിറ്റാമിൻ സി, ഇ, കോപ്പർ, മഗ്നീഷ്യം, സെലിനിയം, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതും പ്രധാനമാണ്. ജലാംശവും അധാതുക്കളും കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വിഷവസ്‌തുക്കളെ നിർവീര്യമാക്കാൻ സഹായിക്കുമെന്ന് ഇഷി ഖോസ്ല പറയുന്നു.
ഡിടോക്‌സ് ചെയ്യാനുള്ള ലളിതമായ മാർഗങ്ങൾ
- സൂപ്പ്, സ്‌മൂത്തികൾ, തേങ്ങാവെള്ളം എന്നിവ കുടിക്കുക. ഇത് കുടൽ സുഖപ്പെടാൻ സഹായിക്കും.
- ഒന്നോ രണ്ടോ ദിവസത്തേക്ക് ഭക്ഷണം ഒരു നേരമായി ചുരുക്കാം.
- ഒരു ദിവസം പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക
- മദ്യം ഒഴിവാക്കുക.
- പട്ടിണി കിടക്കരുത് പകരം കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാം.
- പ്ലേറ്റ് റൂൾ പിന്തുടരുക- പച്ചക്കറികൾ, പ്രോട്ടീനുകൾ, കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ മാത്രം പ്ലേറ്റിൽ നിറക്കുക.
- മെറ്റബോളിസം സുഗമമാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക.
- വെറും വയറ്റിൽ തേൻ ചേർത്ത നാരങ്ങ വെള്ളം കുടിക്കുക.
- പഴച്ചാറുകൾക്ക് പകരം വെജിറ്റബിൾ ജ്യൂസ് കുടിക്കാം.
- ബദാം പാലും തേങ്ങാപ്പാലും ചേർത്ത സ്‌മൂത്തികൾ കുടിക്കുക.
- പേരയ്ക്ക, പപ്പായ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
- തുളസി വിത്തുകൾ , ചിയ വിത്തുകൾ എന്നിവയും കഴിക്കാം. ഇത് കുടലിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
- ചിക്കൻ, ബ്രോക്കോളി തുടങ്ങിയവയുടെ സൂപ്പ് കഴിക്കാം.
- ഓട്‌സ്, അംല, കറ്റാർ വാഴ, മുളപ്പിച്ച പയർവർഗങ്ങൾ, തൈര്, വെളുത്തുള്ളി, കൂൺ എന്നിവയും അവശ്യ ഫാറ്റി ആസിഡുകൾ തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
ചില മിഥ്യകൾ പൊളിച്ചെഴുതുന്നു
- ധാരാളം വെള്ളം കുടിക്കുന്നത് വൃക്കകൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കും. രക്തത്തിലെ മാലിന്യം പുറന്തള്ളാനും ഗുണകരമാണ്. എന്നാൽ ആ 2 മുതൽ 2.5 ലിറ്റർ വെള്ളമാണ് ആവശ്യത്തിന് മൂത്രം ഉണ്ടാക്കാൻ ആവശ്യമായിട്ടുള്ളത്. അമിതമായ അളവിൽ വെള്ളം കുടിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുകയും ഉപയോഗശൂന്യവുമാണ്.
- ശക്തമായ വയറിളക്കമരുന്നിന്‍റെ ഉപയോഗം വിപരീത ഫലമുണ്ടാക്കും. വൻകുടൽ ഭിത്തികളിലെ നാഡീകോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഇത് സങ്കോചത്തിൻ്റെ ശക്തി കുറയ്ക്കുകയും പകരം മലബന്ധത്തിന് കാരണമാകുകയും ചെയ്യും.
മനസ്സിൽ സൂക്ഷിക്കേണ്ട മറ്റ് കാര്യങ്ങൾ
- ഉറക്കത്തിൻ്റെ അളവും ഉറക്ക രീതിയും കുടൽ പ്രവർത്തനത്തെ ബാധിക്കും. അതിനാൽ മതിയായ വിശ്രമം ഉറപ്പാക്കുക.
- പതിവായി വ്യായാമം ചെയ്യുക
- യാത്രകളും ക്യാബിനിലെ വായു മർദ്ദത്തിലുണ്ടാകുന്ന മാറ്റങ്ങളും നിർജ്ജലീകരണത്തിന് കാരണമാകും. കൂടാതെ ഭക്ഷണ ശീലങ്ങളിലും വ്യത്യാനങ്ങൾ വരുത്തും. വയർവീക്കുക, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകും.
Also Read : കരളിനെ പൊന്നുപോലെ കാക്കാം; ഡയറ്റിൽ ഈ മാറ്റങ്ങൾ വരുത്തൂ