ലോകത്ത് ഓരോ വർഷവും ക്യാൻസർ ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. മുതിർന്നവരിലും ചെറുപ്പക്കാരിലും ഇന്ന് ക്യാൻസർ ഒരേപോലെ കണ്ടുവരുന്നു. എന്നാൽ രോഗം നേരത്തെ കണ്ടുപിടിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്‌താൽ ക്യാൻസറിനെ പൂർണമായി അകറ്റാൻ സാധിക്കും. ക്യാൻസർ വളരുന്നതിന് മുൻപ് ശരീരം ചില സൂചനകൾ തരുമെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി നടത്തിയ ഒരു പഠനത്തിൽ പറയുന്നു. അതിനാൽ ഈ സൂചനകൾ നേരത്തെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഭക്ഷണം കഴിക്കുമ്പോൾ ഈ ലക്ഷണങ്ങൾ കണ്ടാൽ അത് ക്യാൻസറിന്‍റെ ഭാഗമായി ഉണ്ടാകുന്നതായേക്കാം. അവ എന്തൊക്കെയെന്ന് അറിയാം.
ഭക്ഷണം വിഴുങ്ങുമ്പോൾ ബുദ്ധിമുട്ട്
ഭക്ഷണം കഴിക്കുമ്പോൾ അസ്വസ്ഥത, വേദന, തൊണ്ടയിൽ കാഠിന്യം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം. 2022 ൽ അമേരിക്കൻ ക്യാൻസർ സൊസൈറ്റി നടത്തിയ "കാൻസർ ലക്ഷണങ്ങൾ" എന്ന പഠനത്തിൽ ക്യാൻസർ ബാധിതരിൽ ഈ ലക്ഷണങ്ങൾ കണ്ടുവരുന്നതായി കണ്ടെത്തിയിരുന്നു. താടിയെല്ല്, കഴുത്ത്, തല എന്നീ ഭാഗങ്ങളിൽ ക്യാൻസർ മുഴകൾ വളരാൻ സാധ്യതയുള്ളവരിൽ ശരീരം നൽകുന്ന മുന്നറിയിപ്പാണ് ഇത്.
വയറ്റിലെ നീർവീക്കം
പലരിലും സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ് ദഹനക്കേട്. എന്നാൽ ദഹനക്കേടിനൊടൊപ്പം നെഞ്ചുവേദന, വയറുവേദന, വീർപ്പുമുട്ടൽ തുടങ്ങിയ പ്രശ്‌നങ്ങൾ കണ്ടുവരുകയാണെങ്കിൽ ഇത് അന്നനാള ക്യാൻസറിന്‍റെ സൂചനകളായേക്കാം. അതിനാൽ ഈ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ ഒരു ഡോക്‌ടറെ സമീപിക്കണം.
വേഗം വയറ് നിറയുന്ന അവസ്ഥ
ഭക്ഷണം കഴിക്കുമ്പോൾ പെട്ടന്ന് വയറ് നിറയുന്നതായി തോന്നുന്നുണ്ടെകിൽ ഇത് ക്യാൻസറിൻ്റെ മറ്റൊരു ലക്ഷണമാണ്. സാധാരണ കഴിക്കുന്നതിനേക്കാൾ വളരെ കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ പോലും വയറ് നിറയുന്നതായി അനുഭവപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
ഛർദ്ദി, ഓക്കാനം
ഭക്ഷണം കഴിക്കുമ്പോൾ ഇടയ്ക്കിടെ ഛർദ്ദിയും ഓക്കാനവും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇതും ക്യാൻസറിന്‍റെ മറ്റൊരു ലക്ഷണമാണ്. ആമാശയ ക്യാൻസർ, പാൻക്രിയാറ്റിക് ക്യാൻസർ എന്നിവയുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ഛർദ്ദിയും ഓക്കാനവും. അതേസമയം ഭക്ഷ്യവിഷബാധയും ഉദരസംബന്ധമായ പ്രശ്‌നങ്ങൾക്കും ഈ ലക്ഷണങ്ങൾ പൊതുവെ കണ്ടുവരാറുണ്ട്. അതിനാൽ ഡോക്‌ടറെ സമീപിച്ച് രോഗ നിർണയം നടത്തുകയും ചികിസ തേടേണ്ടതും പ്രധാനമാണ്.
അനാരോഗ്യകരമായ ഭക്ഷണക്രമം
അനാരോഗ്യകരമായ ഭക്ഷണക്രമം വയറിലെ ക്യാൻസർ സാധ്യത വർധിപ്പിക്കുന്നു. അതിനാൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാൻ വളരെയധികം ശ്രദ്ധിക്കണം. ഇത് ക്യാൻസർ സാധ്യത കുറക്കാൻ സഹായിക്കും. വയറിളക്കം, മലവിസർജ്ജനം, മലബന്ധം എന്നീ പ്രശ്‌നങ്ങൾ വയറിലെ കാൻസറിന്‍റെ സൂചനകളാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്‌ടറെ സമീപിക്കുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Ref. https://www.cancer.org/cancer/managing-cancer/side-effects/eating-problems/swallowing-problems.html
Also Read: എല്ലുകളിലെ കാൻസർ എങ്ങനെ തിരിച്ചറിയാം ? ലക്ഷണങ്ങൾ എന്തൊക്കെ? അറിയാം