ETV Bharat / health

കാട്ടുതീ മാത്രമല്ല, പുകയും ചാരവും വരെ പ്രശ്‌നമാണ്, ബാധിക്കുക കുട്ടികളെ; സൂക്ഷിക്കാം - കാട്ടുതീ

കാട്ടുതീ പോലുള്ള അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാനസികമായി അവയെ പ്രതിരോധിക്കാനുള്ള സഹായവും മാതാപിതാക്കള്‍ കുട്ടികള്‍ക്കായി ഒരുക്കുക.

Bushfire smoke  austalia  Bushfire smoke affects children  കാട്ടുതീ  കുട്ടികൾക്കായി നിര്‍ദ്ദേശങ്ങള്‍
Bushfire smoke affects children differently. Here's how to protect them
author img

By PTI

Published : Feb 24, 2024, 4:15 PM IST

ഹൈദരാബാദ് : വിക്ടോറിയ, ടാസ്‌മാനിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെയുള്ള ഓസ്‌ട്രേലിയൻ ഭാഗങ്ങളിൽ ഇപ്പോൾ കാട്ടുതീ ആളിപ്പടരുകയാണ്. ജാഗ്രത നിര്‍ദേശങ്ങളുടെ ഭാഗമായി ചിലയിടങ്ങളിൽ അഗ്നിശമന സേനാംഗങ്ങൾ പുകയുടെ സാന്നിധ്യത്തെക്കുറിച്ച് പ്രദേശ വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നമ്മുടെ ആരോഗ്യത്തിന് കാട്ടുതീയുടെ പുക ഹാനികരമാണ്. ചാരത്തിന്‍റെ ചെറിയ കണികകൾക്ക് പോലും ശ്വാസകോശത്തിൽ ആഴത്തിൽ തങ്ങിനിൽക്കാൻ കഴിയും. ഇത്തരത്തിലുള്ള പുകയുമായുള്ള സമ്പർക്കം ആസ്‌മ പോലുള്ള അസുഖങ്ങളെ കൂടുതൽ വഷളാക്കുകയും കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഹൃദയത്തിന് വരെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

പുകവലിക്കെതിരെയുള്ള പൊതുജനാരോഗ്യ മുന്നറിയിപ്പുകൾ പൊതുവെ മുതിര്‍ന്നവരെ മാത്രം ലക്ഷ്യമിട്ടുള്ളവയാണ്. കുട്ടികൾക്കായി പ്രത്യേക നിര്‍ദേശങ്ങള്‍ അതില്‍ ഉള്‍പ്പെടുത്താറില്ല. എന്നാല്‍ ഇനി ശ്രദ്ധിക്കണം. മുതിര്‍ന്നവരേക്കാള്‍ അത് സാരമായി ബാധിക്കുന്നത് കുട്ടികളെയാണ് (Bushfire smoke affects children differently).

കാട്ടുതീ പുക പോലുള്ള പാരിസ്ഥിതിക അപകടങ്ങൾക്ക് കുട്ടികളാണ് അധികവും ഇരയാകാറുള്ളത്. കുട്ടികളിൽ ശ്വാസകോശം ചെറുതാണ്. കുട്ടികളുടെ നിർജലീകരണ സംവിധാനങ്ങൾ എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ പാരിസ്ഥിതിക വിഷങ്ങൾ അവരുടെ ശരീരത്തിൽ നിന്ന് ഫലപ്രദമായി നീക്കം ചെയ്യാൻ കൂടുതൽ സമയമെടുക്കും.

മുതിർന്നവരേക്കാൾ കൂടുതൽ പാരിസ്ഥിതിക വിഷവസ്‌തുക്കള്‍ കുട്ടികളിലാണ് ഉണ്ടാകുന്നത്. മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ തങ്ങളുടെ ശരീരഭാരത്തിന്‍റെ ഒരു കിലോഗ്രാമില്‍ കൂടുതൽ വായു കുട്ടികള്‍ ശ്വസിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് ശ്വാസകോശത്തില്‍ മലിനീകരണ കണികകൾ അടിഞ്ഞുകൂടുന്നതിന്‍റെ ഉയർന്ന നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്ന കൂടുതൽ മലിനമായ വായു ശ്വസിക്കുന്നത് കുട്ടികളാണ്.

കളിക്കാന്‍ തുടങ്ങുന്ന സമയം മുതല്‍ കുട്ടികള്‍ അവരുടെ ചുറ്റുപാടുകൾ പര്യവേക്ഷണം ചെയ്യുകയാണ്. കളിക്കുന്നതിനിടെ അവര്‍ ചുറ്റുപാടില്‍ നിന്നും തങ്ങളുടെ കൈയില്‍ കിട്ടുന്ന സാധനങ്ങള്‍ എടുത്ത് അവരുടെ വായിൽ വെക്കും. ഇത് മണ്ണ്, പൊടി, അഴുക്ക് എന്നിവ വിഴുങ്ങാൻ ഇടയാക്കും. അതിൽ പലപ്പോഴും പാരിസ്ഥിതിക മലിനീകരണം അടങ്ങിയിരിക്കുന്നു.

ഈ കാരണങ്ങളാൽ, വായുവിൽ പുക ഉണ്ടാകുമ്പോൾ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ഉപദേശം നൽകുമ്പോൾ കുട്ടികളെയും പരിഗണിക്കേണ്ടത് പ്രധാനമാണ്. നമ്മുടെ ചുറ്റുപാടുകൾ ആരോഗ്യകരമായി നിലനിർത്തുക എന്നത് പരമ പ്രധാനമാണ്.

കാട്ടുതീയുടെ പുകയിൽ നിന്നുള്ള ആരോഗ്യത്തെ ബാധിക്കുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ശുപാർശകൾ ഓസ്‌ട്രേലിയൻ സർക്കാർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. വീടിനുള്ളിൽ താമസിക്കുക, വാതിലുകളും ജനലുകളും അടച്ചിടുക എന്നിവയാണ് പ്രധാന ഉപദേശം.

പക്ഷേ വായു മലിനീകരണം വീടിനുള്ളിലും അടിഞ്ഞുകൂടാം. അതിനാൽ പുറത്തെ പുക മാറാൻ തുടങ്ങിയാൽ ഉടനെ നിങ്ങളുടെ വീടിന് വായുസഞ്ചാരം നൽകുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. വായു മലിനീകരണ കണികകള്‍ നമ്മുടെ വീട്ടിലെ പ്രതലങ്ങളിലും വീട്ടിലെ പൊടിയിലും അടിഞ്ഞുകൂടുന്നതിനാൽ തന്നെ പുകയുള്ള ഘട്ടത്തിൽ കുട്ടികളെ സംരക്ഷിക്കാനുള്ള എളുപ്പവഴി നനഞ്ഞ തുണി ഉപയോഗിച്ച് ദിവസവും വൃത്തിയാക്കുക എന്നതാണ്. ഇത് മലിനീകരണം ഇല്ലാതാക്കുകയും കുട്ടികൾ കളിക്കുമ്പോൾ അണുക്കള്‍ കലര്‍ന്ന സാധനങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ഇടയ്ക്കിടെ കൈകഴുകുന്നതും നല്ലതാണ്.

കാട്ടുതീയുടെ പുക സമ്പർക്കം മൂലം കുട്ടികളുടെ ആരോഗ്യത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങള്‍ വിരളമാണ്. എന്നിരുന്നാലും, പുക മൂലം ആസ്‌മ ബാധിച്ചുള്ള ആശുപത്രി സന്ദർശനങ്ങളില്‍ വർദ്ധനവുണ്ടാകുന്നു. അതുപോലെ കുട്ടികളില്‍ അവരുടെ കണ്ണുകൾ, മൂക്ക്, തൊണ്ട എന്നിവയിൽ പ്രകോപനം റിപ്പോർട്ട് ചെയ്യുന്നു.

നിങ്ങളുടെ കുട്ടിക്ക് ആസ്‌മയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ അവരുടെ അവസ്ഥ നന്നായി നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അവർ നിശ്ചിത ഷെഡ്യൂളിൽ നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കുക. അതുപോലെ തന്നെ രക്ഷിതാക്കളുടെയും കുട്ടികളുടെയും മാനസികാരോഗ്യവും പ്രധാനമാണ്. കാട്ടുതീ പോലുള്ള അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാനസികമായി അവയെ പ്രതിരോധിക്കാനുള്ള സഹായവും മാതാപിതാക്കള്‍ കുട്ടികള്‍ക്കായി ഒരുക്കുക.

മാസ്‌കുകളുടെ പ്രസക്തി

N95 മാസ്‌കുകൾക്ക് കാട്ടുതീ മൂലമുണ്ടാകുന്ന പുകയിലെ സൂക്ഷ്‌മ കണങ്ങളിൽ നിന്ന് നമ്മളെ സംരക്ഷിക്കാൻ കഴിയും. എന്നാൽ കുട്ടികളുടെ കാര്യത്തിൽ അവയുടെ ഉപയോഗം അൽപ്പം സങ്കീർണ്ണമാണ്. മിക്ക കൊച്ചുകുട്ടികൾക്കും N95 മാസ്‌ക് ശരിയായി ഘടിപ്പിക്കാൻ കഴിയില്ല. വളരെസമയം മാസ്‌ക് ധരിച്ചിരിക്കാനും കുട്ടികള്‍ക്കാവില്ല.

കാട്ടുതീ പുകയിൽ നിന്ന് എനിക്ക് എങ്ങനെ സ്വയം പരിരക്ഷിക്കാം?

  • അകത്ത് നിൽക്കൂ. പുക നിറഞ്ഞ പ്രദേശങ്ങളിൽ നിന്ന് അകന്നു നിൽക്കുക, അല്ലെങ്കിൽ വീടിനുള്ളിൽ താമസിച്ച് വളരെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് മാത്രം വെളിയിൽ പോകുന്നത് പരിമിതപ്പെടുത്തുക.
  • ഒരു മാസ്‌ക് ധരിക്കുക. പുറത്ത് പോകുന്നത് അത്യാവശ്യമാണെങ്കിൽ ഒരു സംരക്ഷിത മാസ്‌ക് ധരിക്കുക.
  • നിങ്ങളുടെ ഇൻഡോർ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക. നിങ്ങൾ വീട്ടിനുള്ളിലായിരിക്കുമ്പോൾ ജനലുകളും വാതിലുകളും അടയ്ക്കുക. "നല്ല ഫിൽട്ടറേഷൻ സംവിധാനമുള്ള ഒരു എയർകണ്ടീഷണർ ഓണാക്കുന്നതും വളരെ സഹായകരമാണ്," എയർകണ്ടീഷണർ ഇല്ലെങ്കിൽ ഫാനുകൾ ഉപയോഗിക്കുക.
  • അകത്ത് മറ്റ് മുൻകരുതലുകളും എടുക്കുക. നിങ്ങളുടെ പ്രദേശത്തെ കാട്ടുതീ പുക ബാധിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഇൻഡോർ വായുവിൻ്റെ ഗുണനിലവാരം മോശമാക്കുന്ന എന്തെങ്കിലും ചെയ്യുന്നത് ഒഴിവാക്കണം. പാചകം പോലും, പ്രത്യേകിച്ച് വറുത്തത്, ബ്രോയിലിംഗ് അല്ലെങ്കിൽ ഗ്യാസ് സ്റ്റൗ ഉപയോഗം എന്നിവ. പൊടിയിടുകയോ വാക്വം ചെയ്യുകയോ ചെയ്യരുത്, അടുപ്പിൽ തീ കത്തിക്കുകയോ മെഴുകുതിരി ഉപയോഗിക്കുകയോ ചെയ്യരുത്. പുകവലിക്കരുത്.
  • ഔദ്യോഗിക യുഎസ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (ഐക്യുഐ) പരിശോധിക്കുക. പുക ദൃശ്യമല്ലെങ്കിൽപ്പോലും അടുത്തിടെ കാട്ടുതീ ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങളുടെ പ്രദേശത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ നിങ്ങളുടെ പ്രാദേശിക വായുവിൻ്റെ ഗുണനിലവാരം പരിശോധിക്കുന്നത് നല്ലതാണ്. കൂടാതെ, നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ വായുവിൻ്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള പൊതുജനാരോഗ്യ മുന്നറിയിപ്പുകളും ഉപദേശങ്ങളും ശ്രദ്ധിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.